Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് പറയുകയാണ്... കറന്റ് ബിൽ സർക്കാർ കൂട്ടിയെന്ന്; കെ.എസ്.ഇ.ബി അമിത ബില്ലിനെ പിന്തുണച്ച് സന്തീപാനന്ദഗിരി; ട്രോളിയും വിമർശിച്ചും സോഷ്യൽ മീഡിയയും

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തിനു ശേഷം വന്ന കറണ്ട് ബിൽ കണ്ട് അന്തംവിട്ട് ഇരിക്കുകയാണ് കേരളത്തിലെ ഓരോ ആൾക്കാരും. കെ എസ് ഇ ബി ചെയർമാൻ വിശദീകരണവുമായി മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മിക്കവർക്കും സാധാരണ വരുന്ന കറണ്ട് ബില്ലിനേക്കാൾ മൂന്നിരട്ടിയും അതിലധികവുമാണ് കറണ്ട് ബിൽ ലഭിച്ചിരിക്കുന്നത്.

കെ എസ് ഇ ബിക്കെതിരെ കനത്ത പ്രതിഷേധമാണ് സാധാരണക്കാർക്കിടയിൽ ഉയരുന്നത്.ഇതിനിടയിലാണ് വിവാദ പോസ്റ്റുമായി സ്വാമി സന്ദീപാനന്ദ ഗിരി എത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലെ തന്റെ പോസ്റ്റിൽ വിചിത്രമായ പരാമർശമാണ് ഫേസ്‌ബുക്കിൽ ഇദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. 'വെറുതെ കിട്ടിയ ചക്കക്കുരു വരെ മിക്‌സിയിലിട്ട് ജ്യൂസാക്കി കുടിച്ചിട്ട് പറയുകയാണ്... കറന്റി ബിൽ സർക്കാർ കൂട്ടിയെന്ന് ' - സന്ദീപാനനന്ദ ഗിരി ഫേസ്‌ബുക്കിൽ കുറിച്ചു.

എന്നാൽ, തെറിയഭിഷേകമാണ് പോസ്റ്റിനു താഴെ. 'എല്ലാവരുടെയും നന്മക്കായി പോസ്റ്റ് ഇടുന്നതും വെറും ന്യായികരണ തൊഴിലാളി പോസ്റ്റും തമ്മിലുള്ള വ്യത്യാസം ഈ ഒറ്റ കമന്റ് സ്വാമി തെളിയിച്ചു തന്നു. Well done !' - ഒരാൾ പോസ്റ്റിനു താഴെ കുറിച്ച കമന്റ് ഇങ്ങനെ.

'വീട്ടിലെ ബില്ല് കൂടാതിരിക്കാൻ ഇത്തിരി വെളിച്ചതിന് വേണ്ടി പോർച്ചിൽ കിടന്ന കാർ സ്വയം കത്തിച്ചു കൊണ്ട് സ്വാമി കാണിച്ച ആ നല്ല മനസ്സുണ്ടല്ലോ അത് ആരും തന്നെ കാണാതെ പോകരുത്.' എന്നായിരുന്നു മറ്റൊരു വിരുതന്റെ കമന്റ്. 7200 രൂപ ബില്ലടക്കുന്ന മണിയൻപിള്ള രാജുവിന് 42000 രൂപ ബില്ല് വന്നത് മിക്‌സിയിൽ ചോറ് വെച്ചതുകൊണ്ടാണോ എന്നാണ് മറ്റൊരാളുടെ സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP