Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലത്തായി കേസിൽ ഇരയോടൊപ്പം തന്നെയാണ് ഞാൻ; ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ട്; പ്രതി പത്മരാജൻ മാഷാണോ എന്ന കാര്യത്തിലാണ് തർക്കമുള്ളത്; ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജൻ മാഷക്കെതിരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് കേട്ടാൽ മനസ്സിലാകും: സന്ദീപ് വാര്യരുടെ പോസ്റ്റ്

പാലത്തായി കേസിൽ ഇരയോടൊപ്പം തന്നെയാണ് ഞാൻ; ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ട്; പ്രതി പത്മരാജൻ മാഷാണോ എന്ന കാര്യത്തിലാണ് തർക്കമുള്ളത്; ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജൻ മാഷക്കെതിരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് കേട്ടാൽ മനസ്സിലാകും: സന്ദീപ് വാര്യരുടെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പാലത്തായി കേസിൽ പ്രതിക്കെതിരെ പോക്‌സോ ചുമത്താതെ കുറ്റപത്രം സമർപ്പിച്ചതിനെതിരെ രാഷ്ട്രീയ വാക്‌പോര് രൂക്ഷമായിരിക്കുകയാണ്. പ്രതിക്ക് കഴിഞ്ഞദിവസം ജാമ്യം കിട്ടിയിരുന്നു. കേസ് ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ.മുരളീധരൻ എംപി കുറ്റപ്പെടുത്തി. പ്രതിയും പ്രാദേശിക ബിജെപി നേതാവുമായ പത്മരാജന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നലെ രംഗത്തെത്തിയിരുന്നു. കേസിൽ, പത്മരാജൻ തന്നെയാണോ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.'ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജൻ മാഷക്കെതിരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് കേട്ടാൽ മനസ്സിലാകും.ചില ചോദ്യങ്ങൾ പൊലീസിനോട് അദ്ദേഹം തന്റെ പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

പാലത്തായി കേസിൽ ഇരയോടൊപ്പം തന്നെയാണ് ഞാൻ. ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ട്.

പ്രതി പത്മരാജൻ മാഷാണോ എന്ന കാര്യത്തിലാണ് തർക്കമുള്ളത്. ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജൻ മാഷക്കെതിരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് കേട്ടാൽ മനസ്സിലാകും.

ചില ചോദ്യങ്ങൾ പൊലീസിനോടാണ് ചോദിക്കാനുള്ളത് .

1) പത്മരാജൻ മാഷ് കുറ്റം ചെയ്തിട്ടില്ലെന്ന് നിങ്ങൾക്കും പൊതുസമൂഹത്തിനും മനസ്സിലായിരിക്കുന്നു. പക്ഷേ ഇരയെ പീഡിപ്പിച്ച വ്യക്തി ആരാണ്? അത് തെളിയിക്കേണ്ട ബാധ്യത നിങ്ങൾക്കല്ലേ?

2) ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം ഉയർന്നു കേട്ടിരുന്ന മറ്റു ചില പേരുകൾ സംബന്ധിച്ച അന്വേഷണം നടത്തിയിട്ടുണ്ടോ?

3) കേസിലെ ഏറ്റവും മൈന്യൂട്ട് ആയ വിശദാംശങ്ങൾ വരെ തന്നെ ഫോൺ ചെയ്ത ഏതോ ഒരു മുഹമ്മദിനോട് വെളിപ്പെടുത്തിയ ഐജി ശ്രീജിത്തിന്റെ ഉദാരമനസ്‌കത ഭാവിയിലും പൊതുജനങ്ങൾക്ക് ലഭ്യമാകുമോ ?

4) രാജ്യത്തെ പാർലമെന്റ് പാസാക്കിയ ഒരു നിയമം കുട്ടികൾക്ക് മുന്നിൽ വിശദീകരിച്ചുകൊടുത്തതിനെ ഒരു മഹാപരാധമാക്കി ചിത്രീകരിച്ച ഐജി ശ്രീജിത്ത് സർക്കാർ നയത്തെ വിമർശിക്കരുത് എന്ന സർവീസ് ചട്ടം ലംഘിച്ചില്ലേ ?

5) ഒരാൾ വർഗീയവാദി ആണോ അല്ലയോ എന്ന് സർട്ടിഫിക്കറ്റ് കൊടുക്കാൻ ശ്രീജിത്തിനെ ആര് ചുമതലപ്പെടുത്തി ?

പാലത്തായിയിലെ ഇരയ്ക്ക് നീതി നൽകണം. അത് മറ്റൊരു നിരപരാധിയെ ഇല്ലാതാക്കി കൊണ്ടാവരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP