Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളും മാധ്യമങ്ങളും വേട്ടയാടിയ ഒരു ദേശസ്‌നേഹിയെ തിരിച്ചറിയാൻ..അംഗീകരിക്കാൻ..ആശ്വസിപ്പിക്കാൻ സർദാർ പട്ടേലിന്റെ നാട്ടിൽനിന്നും 56 ഇഞ്ച് നെഞ്ചളവുള്ള ഒരു പ്രധാന സേവകൻ വരേണ്ടി വന്നു..മറക്കരുത്; നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളും മാധ്യമങ്ങളും വേട്ടയാടിയ ഒരു ദേശസ്‌നേഹിയെ തിരിച്ചറിയാൻ..അംഗീകരിക്കാൻ..ആശ്വസിപ്പിക്കാൻ സർദാർ പട്ടേലിന്റെ നാട്ടിൽനിന്നും 56 ഇഞ്ച് നെഞ്ചളവുള്ള ഒരു പ്രധാന സേവകൻ വരേണ്ടി വന്നു..മറക്കരുത്; നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നുവെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌


തിരുവനന്തപുരം: ഐഎസ്ആർഒയിലെ മുൻശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയത് ആരാണെന്ന ചോദ്യം ഉന്നയിച്ച് മാധ്യമങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൂടേറിയ സംവാദം നടക്കുകയാണ്. നമ്പി നാരായണന്റെ തന്നെ ഓർമകളുടെ ഭ്രമണപഥം എന്ന ആത്മകഥയുടെ ആമുഖത്തിൽ തന്നെ ഇതെ കുറിച്ച് സൂചനകളുണ്ട്. ആദ്യം വാർത്ത എഴുതിയ തനിനിറത്തെ കുറിച്ചും പിന്നീട്ഏറ്റുപിടിച്ച ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങൾ ഏതൊക്കെയെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ആരോപണപ്രത്യാരോപണങ്ങൾക്കപ്പുറം നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നരേന്ദ്ര മോദി ആയിരുന്നുവെന്ന് എഴുതുന്നു ബിജെപി സംസ്ഥാന വക്താവായ സന്ദീപ്.ജി.വാര്യർ.'കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളും മാധ്യമങ്ങളും വേട്ടയാടിയ ഒരു ദേശസ്‌നേഹിയെ തിരിച്ചറിയാൻ , അംഗീകരിക്കാൻ , ആശ്വസിപ്പിക്കാൻ സർദാർ പട്ടേലിന്റെ നാട്ടിൽനിന്നും 56 ഇഞ്ച് നെഞ്ചളവുള്ള ഒരു പ്രധാന സേവകൻ വരേണ്ടി വന്നു. മറക്കരുത്.'-സന്ദീപ് ഫേസേബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

Stories you may Like

കഴിഞ്ഞ രണ്ടു ദിവസമായി നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയത് ആരാണെന്നും ഏതൊക്കെ മാധ്യമങ്ങൾ അക്കാലത്ത് കള്ളക്കഥ എഴുതിയെന്നും ആരോപണ പ്രത്യാരോപണങ്ങൾ നടക്കുകയാണല്ലോ. നമ്പി നാരായണൻ എന്ന ദേശസ്‌നേഹിയായ ശാസ്ത്രജ്ഞനെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യത്വ രഹിതമായി അക്രമിച്ചവരിൽ ഇടതും വലതുമുണ്ട്. ദേശാഭിമാനിയും മനോരമയും ഉണ്ട്.

എന്നാൽ നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നു. 2014 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശംഖുമുഖത്തെത്തിയ നരേന്ദ്ര മോദി നമ്പി നാരായണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നമ്പി നാരായണനെ ഉത്തമനായ ദേശസ്‌നേഹി എന്ന് തൃശൂർ തേക്കിൻകാട് മൈതാനത്തിലെ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്‌ത്തുമ്പോൾ വേദിയിൽ സാക്ഷിയായി ഈയുള്ളവനും ഉണ്ടായിരുന്നു.

2019 ൽ നരേന്ദ്ര മോദി സർക്കാർ നമ്പിനാരായണന് പത്മഭൂഷൻ നൽകി ആദരിച്ചു. കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളും മാധ്യമങ്ങളും വേട്ടയാടിയ ഒരു ദേശസ്‌നേഹിയെ തിരിച്ചറിയാൻ , അംഗീകരിക്കാൻ , ആശ്വസിപ്പിക്കാൻ സർദാർ പട്ടേലിന്റെ നാട്ടിൽനിന്നും 56 ഇഞ്ച് നെഞ്ചളവുള്ള ഒരു പ്രധാന സേവകൻ വരേണ്ടി വന്നു. മറക്കരുത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP