Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് നിയമിച്ചതിലെ കൊതിക്കെറുവ്; കുമ്മനം രാജശേഖരനെതിരായ കേസിനെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തുമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ

ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് നിയമിച്ചതിലെ കൊതിക്കെറുവ്; കുമ്മനം രാജശേഖരനെതിരായ കേസിനെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തുമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യർ

മറുനാടൻ ഡെസ്‌ക്‌

മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരേ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ രം​ഗത്ത്. കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ നിസ്വാർത്ഥമായ പുണ്യ ജന്മമാണ് കുമ്മനം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ കുമ്മനം രാജശേഖരനെതിരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തും എന്നും സന്ദീപ് വാര്യർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. കേന്ദ്രസർക്കാർ കുമ്മനത്തെ പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലേക്ക് നിയമച്ചതിലെ കൊതിക്കെറുവ് തീർക്കാനാണ് നട്ടാൽ കിളിർക്കാത്ത നുണയുമായി അദ്ദേഹത്തിനെതിരേ പിണറായി സർക്കാർ കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ, പദവി ഒഴിഞ്ഞപ്പോൾ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാൻ സംഭാവന ചെയ്ത കുമ്മനത്തിന്റെ പേരിലാണോ പിണറായി സർക്കാർ അഴിമതി ആരോപിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ക്യാപ്‌സൂളുകൾക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ പോലും പുശ്ചിച്ചുതള്ളുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നു ശ്രീ.കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സർക്കാർ ഉത്തരവ്. അതിന്റെ കൊതിക്കെറുവ് തീർക്കാനാണ് രാജേട്ടനെതിരെ നട്ടാൽ കിളിർക്കാത്ത നുണയുമായി ഒരു കള്ളക്കേസ് എടുത്തിരിക്കുന്നത്.

കേന്ദ്ര സർക്കാർ ജോലി ഉപേക്ഷിച്ച് ജനസേവനത്തിന് ഇറങ്ങിയ നിസ്വാർത്ഥമായ പുണ്യ ജന്മമാണ് കുമ്മനം രാജേട്ടൻ. ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ, പദവി ഒഴിഞ്ഞപ്പോൾ ബാക്കിയായ മുപ്പത് ലക്ഷം രൂപയും അനാഥ ബാല്യങ്ങളെ സനാഥരാക്കാൻ സംഭാവന ചെയ്ത ആ രാജേട്ടന്റെ പേരിലാണോ നിങ്ങൾ അഴിമതി ആരോപിക്കാൻ ശ്രമിക്കുന്നത്, പിണറായി സർക്കാരേ..?

നടക്കില്ല. ക്യാപ്‌സൂളുകൾക്ക് പുതിയ വഴി തേടാനുള്ള ഈ ശ്രമം കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ പോലും പുശ്ചിച്ചു തള്ളും. രാജേട്ടൻ സ്ഥാപിച്ച ബാലാശ്രമം ഉള്ള ആറന്മുളയിൽ നിന്ന് തന്നെ കള്ളപ്പരാതി സൃഷ്ടിച്ചെടുത്ത് അതിന്മേൽ കേസെടുത്ത നിങ്ങളെ നിയമപരമായി നേരിട്ട് തന്നെ പരാജയപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP