Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുന്നതുകൊൽക്കത്തയിലും അസമിലും മാത്രം പോരാ; കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം; കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണമെന്ന് സന്ദീപ്. ജി.വാര്യർ

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുന്നതുകൊൽക്കത്തയിലും അസമിലും മാത്രം പോരാ; കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം; കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണമെന്ന് സന്ദീപ്. ജി.വാര്യർ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റർ(എൻആർസി) രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ദേശസുരക്ഷയ്ക്ക് പൗരത്വ രജിസ്റ്റർ അത്യാവശ്യമാണെന്ന് ബിജെപി ബംഗാളിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ പാസാക്കുന്നതോടെ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ അഭയാർഥികൾ ഇന്ത്യൻ പൗരന്മാരായി അംഗീകരിക്കപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. എൻആർസി വിഷയത്തിൽ ബംഗാളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. ബിജെപി ദേശീയ അദ്ധ്യക്ഷന്റെ വാക്കുകളുടെ ചുവട് പിടിച്ച് അത് കേരളത്തിലും നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്. ജി.വാര്യർ

സന്ദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊൽക്കത്തയിൽ പറഞ്ഞിട്ടുണ്ട്. കൊൽക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം.

ബംഗ്ലാദേശി തീവ്രവാദികളെ അടുത്തിടെ പിടികൂടിയത് മലപ്പുറത്തുനിന്നും ആണ്. ഇവിടെ നുഴഞ്ഞുകയറിയ ബംഗ്ലാദേശികളിൽ കവർച്ചക്കാരും തീവ്രവാദികളും ഉണ്ട്. ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ വന്ന് തമ്പടിക്കുകയാണ്. സർക്കാരിന്റെ കയ്യിൽ ഒരു കണക്കുമില്ല. ആയിരക്കണക്കിന് കോടി രൂപ ഇവർ കേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു. തൊഴിൽ മേഖല പൂർണ്ണമായും നശിപ്പിക്കുന്നു.അപകടകരമായ നിലയിലേക്ക് കേരളത്തിലെ ബംഗ്ലാദേശികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഇതിനൊരു അറുതി വരേണ്ടതുണ്ട്. രാഷ്ട്രീയ താല്പര്യങ്ങൾക്ക് അപ്പുറം കേരളത്തിന്റെ പൊതുനന്മയെ കണക്കാക്കി, രാജ്യ താൽപര്യം മുൻനിർത്തി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP