Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മേക്കോവറിൽ ഞെട്ടിച്ച് സംയുക്ത; എരിഡയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.എരിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് എരിഡ.

നാസ്സർ,കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി,ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥൻ നിർവ്വഹിക്കുന്നു.

വൈ വി രാജേഷ് തിരക്കഥ,സംഭാഷണമെഴുതുന്നു.എഡിറ്റർ-സുരേഷ് അരസ്,സംഗീതം-അഭിജിത്ത് ഷൈലനാഥ്,ലൈൻ പ്രൊഡ്യൂസർ- ബാബു,കല-അജയ് മാങ്ങാട്,മേക്കപ്പ്-ഹീർ,കോസ്റ്റ്യൂം ഡിസൈനർ-ലിജി പ്രേമൻ,പരസ്യക്കല-ജയറാം പോസ്റ്റർവാല, പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജയ് പാൽ, വാർത്ത പ്രചരണം-എ എസ് ദിനേഷ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP