Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'പ്രസവമെന്ന ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങൾ ട്രോളുന്നത്; ആദ്യ പ്രസവത്തിന് ശേഷം ശരീരം പഴയപടിയാക്കാൻ പ്രയാസപ്പെട്ടു; ഇത്തവണയും എനിക്ക് അങ്ങനെ തന്നെ..എനിക്ക് മാത്രമല്ല ഒട്ടേറെ ആളുകൾക്കും'; ട്രോളുകളിലൂടെ ബോഡി ഷെയിമിങ് നടത്തുന്നതിനെതിരെ ആഞ്ഞടിച്ച് സമീറ റെഡ്ഢി; നിറവയറുമായുള്ള ചിത്രങ്ങളും വൈറൽ

'പ്രസവമെന്ന ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങൾ ട്രോളുന്നത്; ആദ്യ പ്രസവത്തിന് ശേഷം ശരീരം പഴയപടിയാക്കാൻ പ്രയാസപ്പെട്ടു; ഇത്തവണയും എനിക്ക് അങ്ങനെ തന്നെ..എനിക്ക് മാത്രമല്ല ഒട്ടേറെ ആളുകൾക്കും'; ട്രോളുകളിലൂടെ ബോഡി ഷെയിമിങ് നടത്തുന്നതിനെതിരെ ആഞ്ഞടിച്ച് സമീറ റെഡ്ഢി; നിറവയറുമായുള്ള ചിത്രങ്ങളും വൈറൽ

മറുനാടൻ ഡെസ്‌ക്‌

പ്രസവം കഴിയുന്നന്നതിന് പിന്നാലെ ഒട്ടു മിക്ക സ്ത്രീകൾക്കും ശരീരത്തിൽ മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികം തന്നെ. ചിലർക്ക് അതുണ്ടായില്ലെന്നും വരും. എന്നാൽ പ്രസവ ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾക്ക് ഏറെ കളിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുള്ളവരാണ് സിനിമാ താരങ്ങൾ. 'ബോഡി ഷെയിമിങ്' എന്ന പേരിൽ അറിയപ്പെടുന്ന ഇത്തരം ട്രോളുകൾക്ക് ബോളിവുഡ് താരറാണിമാർ വരെ ഇരയായിട്ടുണ്ട്. ഈ അവസരത്തിലാണ് ഇത്തരം ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് തെന്നിന്ത്യൻ താരം സമീറ റെഡ്ഢി രംഗത്തെത്തിയത്.

ഇപ്പോൾ രണ്ടാമത് ഒരു കുഞ്ഞിനു വേണ്ടി തയ്യാറെടുക്കുകയാണ് സമീറ. ഈ അവസരത്തിൽ തന്നെ താൻ നിറവയറിൽ ഇരിക്കുന്ന ചിത്രങ്ങളും സമീറ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. നാലു വർഷം മുൻപാണ് സമീറ റെഡ്ഡിക്കും ഭർത്താവ് അക്ഷയ് വാർദെയ്ക്കും ആദ്യകുഞ്ഞ് ജനിച്ചത്. അതിന് ശേഷം പഴയ രൂപത്തിലേക്ക് തിരിച്ചുവരാൻ താൻ ഏറെ സമയമെടുത്തുവെന്ന് സമീറ പറയുന്നു.

ബോഡി ഷെമിയിങ്ങിനെതിരെ സമീറയുടെ വാക്കുകകളിങ്ങനെ

'നിങ്ങളൊക്കെ എങ്ങനെ ഉണ്ടായതാണ്? ഒരമ്മയിൽ നിന്ന് തന്നെ വന്നവരല്ലേ? നിങ്ങളെ പ്രസവിക്കുമ്പോൾ നിങ്ങളുടെ അമ്മ ഹോട്ട് ആയിരുന്നോ? ഇത്രയും ജൈവികവും സുന്ദരവുമായ ഒരു ശാരീരിക പ്രക്രിയയെയാണ് നിങ്ങൾ ട്രോളുന്നത് എന്നത് എത്രമാത്രം നാണംകെട്ട ഏർപ്പാടാണ്..കരീന കപൂറിനെ പോലെയുള്ള നടിമാരുണ്ട്, പ്രസവശേഷവും വളരെ എളുപ്പത്തിൽ ശരീരം പഴയത് പോലെ തന്നെയാക്കാൻ കഴിയുന്നവർ. പക്ഷേ എനിക്ക് ആദ്യപ്രസവത്തിന് ശേഷം ശരീരം പഴയപടിയാക്കാൻ ഒരുപാട് സമയമോടുക്കേണ്ടിവന്നു. ഇനി ഈ പ്രസവം കഴിയുമ്പോഴും അത് അങ്ങനെ തന്നെയാകും. എന്നെപ്പോലെയും ഇഷ്ടം പോലെ ആളുകളുണ്ടാകും...'

ഒരു അവാർഡ് ദാനച്ചടങ്ങിനിടെയാണ് സമീറ ബോഡി ഷെയിമിങ്ങിനെതിരെ ആഞ്ഞടിച്ചത്. ആളുകൾ എങ്ങനെയിരിക്കുന്നോ അതുപോലെ തന്നെ അവരെ അംഗീകരിക്കാൻ മറ്റുള്ളവർ തയ്യാറാകണമെന്നും സമീറ ആവശ്യപ്പെടുന്നു. 'എല്ലാ ട്രോളന്മാരോടും കൂടി എനിക്ക് പറയാൻ ഒരേയൊരു മറുപടിയേ ഉള്ളൂ. എനിക്കൊരു സൂപ്പർപവർ ഉണ്ട്. ഒരു കുഞ്ഞിന് ജന്മം നൽകാൻ എനിക്ക് കഴിയും...' ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിലൂടെ കരീന കപൂറിനെ 'ബോഡി ഷെയിമിങ്' നടത്തിയത് വലിയ ചർച്ചയായിരുന്നു. 'നിങ്ങൾ ആന്റിയാണ്, അല്ലാതെ പെൺകുട്ടിയല്ല എന്ന് നിങ്ങൾക്ക് ഓർമ്മ വേണം' എന്നായിരുന്നു കമന്റ്. ഇതിന് പിന്നാലെയാണ് ബോഡി ഷെയിമിങ്ങിനെതിരെ ആഞ്ഞടിച്ച് സമീറയുമെത്തുന്നത്.

ഗർഭ കാലം ആഘോഷിച്ച് സുർവീനും

കരീന കപൂറും സമീറയുമൊക്കെ ഗർഭകാലം ആഘോഷമാക്കിയത് വലിയ വാർത്തയായതിന് പിന്നാലെ ഗർഭകാല ചിത്രങ്ങൾ പങ്കുവച്ച് വാർത്തയിൽ നിറയുകയാണ് സിനിമാതാരം സുർവീൻ ചൗള. ഗർഭകാല ഫാഷൻ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരമാണ് സുർവീൻ. സുർവീന്റെ ബേബി ഷവർ പരമ്പരാഗത രീതിയിലാണ് നടത്തിയത്. ഇതിനായി എത്തിനിക് ലുക്കിൽ താരം എത്തി. മഞ്ഞ നിറമുള്ള സാരിയും പിങ്ക് നിറത്തിലുള്ള ബ്ലൗസുമായിരുന്നു വേഷം.

ആഭരണങ്ങളിലും പിശുക്ക് കാട്ടിയില്ല. ഇന്ത്യൻ പാരമ്പര്യ പ്രൗഡി വസ്ത്രത്തിൽ നിറഞ്ഞു നിന്നു. മോഡേൺ ലുക്കിലും നിരവധി ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ ഗർഭകാലം തടസ്സവുമില്ലെന്നും കൂടുതൽ സുന്ദരിയായി തിളങ്ങാമെന്നും സുർവീൻ വ്യക്തമാക്കുന്നു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP