Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

നഴ്സുമാരെക്കാൾ ശമ്പളം ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്ക്; വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ചർച്ച നടക്കുന്നത് ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ

നഴ്സുമാരെക്കാൾ ശമ്പളം ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്ക്; വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ചർച്ച നടക്കുന്നത് ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സ്റ്റാഫ് നഴ്സുമാരെക്കാൾ ശമ്പളം ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾക്ക്. ഇതിലെ വൈ​രുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്‌ബുക്ക് പേജിൽ ചർച്ച നടക്കുന്നത്. ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ കഴിഞ്ഞ ദിവസം വന്ന ഫോൺ ഇന്റർവ്യൂ അറിയിപ്പാണ് ചർച്ചകൾക്കാധാരം.

സ്റ്റാഫ് നഴ്‌സുമാരുടെയും ശുചീകരണ തൊഴിലാളികളുടേയും ഒഴിവിലേക്കായിരുന്നു ഫോൺ ഇൻ ഇന്റർവ്യൂ നടത്തുന്നതായി അറിയിച്ച് കളക്ടർ എസ്.സാംബശിവ പോസ്റ്റിട്ടത്. ശമ്പളം സ്റ്റാഫ് നഴ്‌സിന് മാസം 24,250 രൂപയും ശുചീകരണ തൊഴിലാളികൾക്ക് ദിവസം 858 രൂപയുമായുമെന്നായിരുന്നു അറിയിപ്പിൽ ഉള്ളത്. തുടർന്നാണ് ശുചീകരണ തൊഴിലാളികളേക്കാൾ കുറവാണ് നഴ്‌സുമാരുടെ ശമ്പളമെന്ന കാര്യം മുന്നോട്ട് വെച്ച് കമന്റുകളായി ചർച്ച സജീവമായത്.

ദിവസം 858 രൂപ ശുചീകരണ തൊഴിലാളികൾക്ക് നൽകുമെന്ന് പറയുമ്പോൾ മാസത്തിൽ 25,740 രൂപ വരും. നഴ്‌സുമാർക്ക് കോവിഡ് അലവൻസ് ഉൾപ്പെടെ 24,250 രൂപയും. ഇത് ശരിയല്ലെന്നാണ് കമന്റിടുന്നവർ ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ഗവ.ജനറൽ ഹോസ്പിറ്റലിലേക്കാണ് ജീവനക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് കളക്ടർ പോസ്റ്റിട്ടത്. നാളെ വൈകുന്നേരം അഞ്ച് മണിവരെയാണ് ബയോഡേറ്റ അയക്കാനുള്ള സമയം.

 

Posted by Collector Kozhikode on Saturday, October 17, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP