Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി; ഷെയിൻ നിഗം ആണ് വിഷയം; ന്യൂസ് പോർട്ടൽസ് യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റിനു അനുസരിച്ചു പേയ്മെന്റ് കിട്ടും; ഷെയിൻ നിഗത്തിനു എതിരെ പോസ്റ്റ്‌സ്, സ്റ്റോറീസ് വരണം; അതായത് പെയ്ഡ് ന്യൂസ്; ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്: തന്റെ സുഹൃത്തിന് വന്ന സന്ദേശം വെളിപ്പെടുത്തി സാജിദ് യഹിയ

രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി; ഷെയിൻ നിഗം ആണ് വിഷയം; ന്യൂസ് പോർട്ടൽസ് യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റിനു അനുസരിച്ചു പേയ്മെന്റ് കിട്ടും; ഷെയിൻ നിഗത്തിനു എതിരെ പോസ്റ്റ്‌സ്, സ്റ്റോറീസ് വരണം; അതായത്  പെയ്ഡ് ന്യൂസ്; ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്: തന്റെ സുഹൃത്തിന് വന്ന സന്ദേശം വെളിപ്പെടുത്തി സാജിദ് യഹിയ

മറുനാടൻ ഡെസ്‌ക്‌

 കൊച്ചി: സിനിമ കളികളുടെ കൂടി ലോകമാണ്. ഇഷ്ടമില്ലാത്തവരെ ഒതുക്കാൻ പല കളികളും നടക്കും. ഷെയിൻ നിഗം പ്രശ്‌നത്തിലും അത് കാണാം. ഷെയിനെതിരെ തഞ്ചം കിട്ടിയപ്പോൾ എതിരാളികൾ കടന്നുകയറി ആക്രമിക്കുകയാണ്. ഷെയിനെതിരെ പെയ്ഡ് ന്യൂസ് നൽകാൻ തന്റെ സുഹൃത്തിനോട് ഒരാൾ ആവശ്യപ്പെട്ട വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യഹിയ. സുഹൃത്തിന് വന്ന വാട്ട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം സാജിദ് ഫേസ്‌ബുക്കിൽ പുറത്തുവിട്ടു.

പെയ്ഡ് ന്യൂസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോജു മോഹൻ എന്ന തന്റെ സുഹൃത്തിന് വന്ന സന്ദേശമാണ് സാജിദ് ഷെയർ ചെയ്തത്. മോജു സാജിദിന് അയച്ച സന്ദേശവും കൂടെ ചേർത്തിട്ടുണ്ട്. അതിങ്ങനെ: 'രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ് പോർട്ടൽസ്, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റ് നു അനുസരിച്ചു പേയ്മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്‌റ്‌സ്, സ്റ്റോറീസ് വരണം. അതായത് പെയ്ഡ് ന്യൂസ് '..വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തതുകൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്..തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ..വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..'

സാജിദിന്റെ പോസ്റ്റിന്റെ പൂർണരൂപം:

എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും..

എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജും, അവനു വന്ന മെസേജിന്റെ സ്‌ക്രീൻ ഷോട്ടും ആണ് താഴെ..

'കഴിഞ്ഞ പാർലിമെന്റ് തിരെഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ് പോർട്ടൽസ്, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റ് നു അനുസരിച്ചു പേയ്മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്‌റ്‌സ്, സ്റ്റോറീസ് വരണം. അതായത് 'പൈഡ് ന്യൂസ് '..
വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തതുകൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്..
#തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ..
വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും..'
MOJU MOHAN Moju Mohan

അതേസമയം, ഷെയ്ൻ നിഗമിനെ വിലക്കിയിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ് ഉണ്ടായത്. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' കൈമാറിയ ഷെയ്‌നിന്റെ കത്ത് ചർച്ച ചെയ്യും. സിനിമ സെറ്റിൽ വ്യാപകമാകുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത്ത് പറഞ്ഞു. ഷെയിൻ നിഗം നിലവിലെ സിനിമകൾ പൂർത്തീകരിക്കണമെന്നും നിർമ്മാതാക്കൾ പറഞ്ഞു. ധനമന്ത്രിയും സാംസ്‌കാരിക മന്ത്രിയുമായി നിർമ്മാതാക്കൾ ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരു്ന്നു അവർ.

സിനിമ മേഖലയിലെ പ്രശ്‌നം പരിഹരിക്കാൻ സമഗ്ര നിയമനിർമ്മാണം നടത്തുമെന്നും ഇതിന്റെ കരട് തയ്യാറായതായും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. അടൂർ കമ്മിറ്റി റിപ്പോർട്ടും ഹേമ കമ്മിഷൻ റിപ്പോർട്ടും പരിഗണിക്കും. സെറ്റിലെ ലഹരി പ്രശ്‌നത്തിൽ പരാതി കിട്ടിയാൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ഷെയിനിനെ പിന്തുണച്ച് അമ്മ സംഘടന നേരത്തെ രംഗത്തെത്തിയിരുന്നു. ഒരാളെ വിലക്കാൻ ആർക്കും അധികാരമില്ല. വിലക്ക് ഒന്നിനും പരിഹാരമല്ലെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കും. ഷെയ്‌നിന് വിലക്ക് എന്ന തീരുമാനം നിർമ്മാതാക്കളുടെ വികാരമായി മാത്രമെ കാണാനാകൂ. ഷെയ്‌നുമായി സംസാരിച്ച ശേഷം ചർച്ചയ്ക്കായി സമയം നിശ്ചയിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

ഷെയിൻ നിഗത്തിന്റെ ഉമ്മ ഇന്നലെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് ഷെയിൻ നിഗത്തിന്റെ പരാതി കൈമാറിയിരുന്നു. മുടി വെട്ടിയതിനോടും ചിത്രീകരണത്തിൽ നിന്ന് വിട്ടുനിന്നതിനോടും യോജിപ്പില്ലെന്നും പക്ഷേ വിലക്ക് അംഗീകരിക്കാനാകില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകാൻ ഒരുങ്ങുകയാണ്. വിലക്ക് നീക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് ഷെയ്നുമായി ബന്ധപ്പെട്ടവർ ഫെഫ്കയ്ക്കും കത്ത് നൽകും.

വെയിൽ, ഖുർബാനി സിനിമകളുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങളെ തുടർന്ന് ഷെയ്നെ വിലക്കിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകാൻ അമ്മ സംഘടന ഒരുങ്ങുന്നത്.

പ്രത്യേക യോഗം ചേർന്ന് ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഷെയ്നിന്റെ പ്രായം പരിഗണിച്ച് തെറ്റ് തിരുത്താൻ അവസരം നൽകണമെന്നും താരസംഘടനമായ അമ്മ ആവശ്യപ്പെടും. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് ഫെഫ്കയും താരസംഘടനയായ അമ്മയും ശ്രമിക്കുന്നത്. സമവായ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ തയ്യാറാണെന്ന് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ കത്തിലൂടെ അറിയിക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ അവസരമൊരുക്കണമെന്നും ഫെഫ്ക ആവശ്യപ്പെടും. വെയിൽ, ഖുർബാനി സിനിമകൾ ഉപേക്ഷിക്കരുതെന്നും ഇരു ചിത്രങ്ങളുടെ സംവിധായകരെ കൂടി ഓർക്കണമെന്നും ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നൽകുന്ന കത്തിൽ ആവശ്യപ്പെടുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP