Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202019Monday

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും 55 വയസിൽ വിരമിക്കണം; സജി ചെറിയാന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും 55 വയസിൽ വിരമിക്കണം; സജി ചെറിയാന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: രാഷ്ട്രീയക്കാരും ജനപ്രതിനിധികളും 55 വയസിൽ വിരമിക്കണമെന്ന് സജി ചെറിയാൻ. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണമെന്നും തന്റെ പാർട്ടിതന്നെ ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെങ്ങന്നൂരിന്റെ എംഎ‍ൽഎ. സജി ചെറിയാൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ തന്റെ ഔദ്യോഗിക പേസ്ബുക്ക് പേജിലാണ് പോസ്റ്റിട്ടത്.

പോസ്റ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾകൊണ്ട് അനുകൂലിച്ചും എതിർത്തും ധാരാളം കമന്റുകൾ വന്നതോടെ പോസ്റ്റ് സജീവചർച്ചയായി. കുറച്ചുനാൾ മുൻപും സജി ചെറിയാൻ സമാനമായ പോസ്റ്റിട്ടിരുന്നു. എന്നാൽ, ഇക്കുറി ഔദ്യോഗിക പേജിൽ ഇട്ടതോടെ ചർച്ചകൊഴുക്കുകയാണ്. സജി ചെറിയാൻ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണോ എന്ന സംശയവും പലരും പ്രകടിപ്പിച്ചു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം തിരഞ്ഞടുക്കപ്പെട്ടത്. തുടർന്ന് സിപിഎം. ആലപ്പുഴ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുമാറി. നിലവിൽ സിപിഎം. സംസ്ഥാന സമിതിയംഗമാണ്.

പോസ്റ്റ് ഇങ്ങനെ: 'രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും നിശ്ചിതപ്രായം ഉറപ്പാക്കണം. എന്നാൽ, അവർക്ക് പൊതുപ്രവർത്തനം എത്രകാലംവരെയും തുടരാം. അങ്ങനെയെങ്കിൽ നാമൊക്കെതന്നെ മാതൃകയാകണം. ഒരു പൊതുതീരുമാനം വരുത്താൻ എന്റെ പാർട്ടി ആദ്യംതന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം, എന്റെ അഭിപ്രായം 55 വയസ്സ്, അത് എന്റെ പ്രായംകൊണ്ടുതന്നെ. പുതിയതലമുറ വരട്ടെ'.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP