Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ മുഖ്യ കാരണക്കാരൻ അവിടങ്ങളിലെ പ്രിസൈഡിങ് ഓഫീസർ തന്നെ; കർത്തവ്യം നീതിപൂർവവും പക്ഷപാതരഹിതവുമായി നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ആ ഉദ്യോഗസ്ഥർ ജനാധിപത്യത്തിന്റെ സ്പിരിറ്റിനെ കശാപ്പ് ചെയ്യാൻ കൂട്ടുനിന്നു; പൊലീസുകാർക്ക് പോലും ബൂത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലത്തിടത്ത് കണ്ടത് തട്ടുകടയിലെ തിരക്ക്; ഇടതുപക്ഷ ധാർമ്മികത അതൊരു ഉദാത്തമായ സങ്കല്പം;ബൂത്തിലെ പ്രിസൈഡിങ് ഓഫീസറുടെ ചുമതലകൾ വിശദീകരിച്ച് സജീവ് അല

ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ  മുഖ്യ കാരണക്കാരൻ അവിടങ്ങളിലെ പ്രിസൈഡിങ് ഓഫീസർ തന്നെ; കർത്തവ്യം നീതിപൂർവവും പക്ഷപാതരഹിതവുമായി നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ആ ഉദ്യോഗസ്ഥർ ജനാധിപത്യത്തിന്റെ സ്പിരിറ്റിനെ കശാപ്പ് ചെയ്യാൻ കൂട്ടുനിന്നു; പൊലീസുകാർക്ക് പോലും ബൂത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലത്തിടത്ത് കണ്ടത് തട്ടുകടയിലെ തിരക്ക്; ഇടതുപക്ഷ ധാർമ്മികത  അതൊരു ഉദാത്തമായ സങ്കല്പം;ബൂത്തിലെ പ്രിസൈഡിങ് ഓഫീസറുടെ ചുമതലകൾ വിശദീകരിച്ച് സജീവ് അല

മറുനാടൻ ഡെസ്‌ക്‌

കാസർഗോഡ് മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ട് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഒരാൾ തന്നെ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നന്നത്.കാസർഗോഡ് മണ്ഡലം ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ എരമം കുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാവുന്നത്. കാസർക്കോട് മണ്ഡലത്തിലെ കണ്ണൂർ പിലാത്തറ എ.യു.പി സ്‌കൂളിൽ 19-ാം നമ്പർ ബൂത്തിൽ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. കള്ളവോട്ട് ചെയ്യുന്ന ആറുപേരുടെ ദൃശ്യങ്ങളാണ് ഇതിനകം പുറത്തുവന്നത്. സംഭവത്തിൽ പ്രിസൈഡിങ് ഓഫീസറിന് വന്ന വീഴ്ചയും ഉദ്യോഗസ്ഥന്റെ ചുമതലകളും വിശദീകരിച്ച് എഴുത്തുരകാരൻ സജീവ് അല എഴുതിയ കുറിപ്പ് ചർച്ചയാകുന്നു.

കണ്ണൂരും കാസർഗോഡും കള്ളവോട്ട് നടന്ന വാർത്തകൾ കണ്ടപ്പോൾ ആദർശധീരനും കർമ്മകുശലനുമായ സിനിമയിലെ പ്രിസൈഡിങ് ഓഫീസർ ന്യൂട്ടണെ ഓർത്തുപോയി.ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ മുഖ്യ കാരണക്കാരൻ അവിടങ്ങളിലെ പ്രിസൈഡിങ് ഓഫീസർ തന്നെയാണ്.

തങ്ങളിൽ അർപ്പിതമായ കർത്തവ്യം നീതിപൂർവവും പക്ഷപാതരഹിതവുമായി നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ആ ഉദ്യോഗസ്ഥർ ജനാധിപത്യത്തിന്റെ സ്പിരിറ്റിനെ കശാപ്പ് ചെയ്യാൻ കൂട്ടുനിന്നു.ബൂത്തിൽ സെക്യൂരിറ്റിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാർക്ക് പോലും ബൂത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. പ്രിസൈഡിങ് ഓഫീസർ ആവശ്യപ്പെട്ടാൽ മാത്രമേ സുരക്ഷാ ചുമതലയുള്ളാൾക്ക് പോലും ബൂത്തിനുള്ളിലേക്ക് കയറാൻ കഴിയുകയുള്ളൂ എന്നും സജീവ് വിശദീകരിക്കുന്നു.

കുറിപ്പിന്റെ പൂർണ രൂപം

ഛത്തിസ്ഗഢിലെ മാവോയിസ്റ്റ് മേഖലയായ ദണ്ഡേവാദയിലെ ഒരു ബൂത്തിലെ പ്രിസൈഡിങ് ഓഫീസറായിട്ടാണ് ന്യൂട്ടൺ നിയോഗിക്കപ്പെട്ടത്.ഒരു മടിയും പ്രകടിപ്പിക്കാതെ സന്തോഷത്തോടെ, തന്നെ ഏല്പിച്ച ദൗത്യം ന്യൂട്ടൺ ഏറ്റെടുത്തു.കാട്ടിനുള്ളിലാണ് പോളിങ് ബൂത്ത്.അടുത്തുള്ള സിആർപിഎഫ് ക്യാമ്പിന് സമീപം ന്യൂട്ടനേയും മറ്റ് പോളിങ് ഓഫീസർമാരേയും ഹെലികോപ്റ്ററിൽ കൊണ്ടിറക്കി.അവിടെ നിന്ന് കിലോമീറ്ററുകൾ കൊടുംകാട്ടിലൂടെ നടക്കണം.സാധാരണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആരും മാവോയിസ്റ്റ് അധീനതയിലുള്ള പ്രദേശത്തെ ബൂത്തുകളിൽ പോകാറില്ലെന്നും അതുകൊണ്ട് ന്യൂട്ടനും മറ്റ് ഉദ്യോഗസ്ഥരും അങ്ങോട്ട് പോകേണ്ടതില്ലെന്നും സിആർപിഎഫ് ഓഫീസർ പറഞ്ഞെങ്കിലും ന്യൂട്ടൺ സമ്മതിച്ചില്ല.

എത്ര റിസ്‌ക്കും അപകടവും ഉണ്ടെങ്കിലും പോളിങ് ബൂത്തിൽ പോയേ പറ്റുകയുള്ളുവെന്നും സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ജനത്തിന്റെ അവകാശം നിഷേധിക്കാൻ ഒരു തരത്തിലും കൂട്ടുനില്ക്കാനാവില്ലെന്നും ന്യൂട്ടൺ ശഠിച്ചു.അവസാനം ഗത്യന്തരമില്ലാതെ പാരാമിലിറ്ററി ന്യൂട്ടണേയും ടീമിനേയും ബൂത്തിലേക്ക് കൊണ്ടുപോയി.അവിടുത്തെ ബിഎൽഒ ആയ ആദിവാസി പെൺകുട്ടിയും അവരോടൊപ്പമുണ്ടായിരുന്നു.

ഒരു സൗകര്യമുമില്ലാത്ത സ്‌ക്കൂളെന്ന് പേര് മാത്രമുള്ള ഒരു പഴഞ്ചൻ കെട്ടിടത്തിൽ ന്യൂട്ടൺ ബൂത്ത് അറേഞ്ച് ചെയ്തു.സഹപ്രവർത്തകരുടെ അസംതൃപ്തിയും മുറുമുറുപ്പും ദേഷ്യവുമെല്ലാം അവഗണിച്ച് അയാൾ വോട്ടർമാർക്കായി കാത്തിരുന്നു.ഒരാൾ പോലും വോട്ട് ചെയ്യാൻ ബൂത്തിലേക്ക് വന്നില്ല.മാവോയിസ്റ്റുകൾ ബൂത്ത് ആക്രമിക്കാൻ എത്തിയിരിക്കുന്നുവെന്ന് കള്ളം പറഞ്ഞ് സിആർപിഎഫ് ഓഫീസർ ന്യൂട്ടനേയും സംഘത്തേയും പാക്കപ്പ് ചെയ്യിപ്പിക്കുന്നു.

സത്യം മനസ്സിലായപ്പോൾ പോളിങ് ബൂത്തിലേക്ക് തിരിച്ചോടാൻ ന്യൂട്ടൺ ശ്രമിക്കുന്നു.രാജ്കുമാർ റാവു നായകനായ അതിമനോഹരമായ ഹിന്ദി ചിത്രമാണ് 'ന്യൂട്ടൺ'ഇലക്ഷൻ പ്രമേയമാക്കി ഇറങ്ങിയ അപൂർവം ചിത്രങ്ങളിലൊന്നായ ന്യൂട്ടൺ ബോക്‌സാഫീസിലും വിജയം നേടി.

കണ്ണൂരും കാസർഗോഡും കള്ളവോട്ട് നടന്ന വാർത്തകൾ കണ്ടപ്പോൾ ആദർശധീരനും കർമ്മകുശലനുമായ സിനിമയിലെ പ്രിസൈഡിങ് ഓഫീസർ ന്യൂട്ടണെ ഓർത്തുപോയി. ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ മുഖ്യ കാരണക്കാരൻ അവിടങ്ങളിലെ പ്രിസൈഡിങ് ഓഫീസർ തന്നെയാണ്.

തങ്ങളിൽ അർപ്പിതമായ കർത്തവ്യം നീതിപൂർവവും പക്ഷപാതരഹിതവുമായി നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ആ ഉദ്യോഗസ്ഥർ ജനാധിപത്യത്തിന്റെ സ്പിരിറ്റിനെ കശാപ്പ് ചെയ്യാൻ കൂട്ടുനിന്നു.ബൂത്തിൽ സെക്യൂരിറ്റിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാർക്ക് പോലും ബൂത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. പ്രിസൈഡിങ് ഓഫീസർ ആവശ്യപ്പെട്ടാൽ മാത്രമേ സുരക്ഷാ ചുമതലയുള്ളാൾക്ക് പോലും ബൂത്തിനുള്ളിലേക്ക് കയറാൻ കഴിയുകയുള്ളൂ.

എന്നാൽ കള്ളവോട്ട് ആക്ഷേപമുയർന്ന ബൂത്തുകൾ കണ്ടാൽ ഏതോ തിരക്കുള്ള തട്ടുകടയാണെന്നേ തോന്നുകയുള്ളു.വോട്ടറും പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും മാത്രം കാണാൻ പാടുള്ള ബൂത്തിനുള്ളിൽ ചെറിയൊരു ആൾക്കൂട്ടം തന്നെ ദൃശ്യമാവുന്നു.കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നവർ ശാരീരിക അവശതയുള്ളവർക്കായാണ് വോട്ട് ചെയ്തതെന്ന വാദം നിലനില്ക്കുന്നതല്ല.

അന്ധരോ ശാരീരിക വൈകല്യമോ ഉള്ള വോട്ടർക്ക് വോട്ട് ചെയ്യാനായി സഹായിയെ ഉപയോഗിക്കാവുന്നതാണ്.പക്ഷെ അവശതയുള്ള വോട്ടർ പോളിങ് ബൂത്തിൽ എത്തിയിരിക്കണം.തനിക്ക് വോട്ട് ചെയ്യാൻ ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് പ്രിസൈഡിങ് ഓഫീസറെ നേരിട്ട് അറിയിക്കുമ്പോൾ അദ്ദേഹം വോട്ടറുടെ സഹായിയായി വന്നയാളിൽ നിന്ന് ഫോം നമ്പർ 14അ യിൽ ഒരു ഡിക്‌ളറേഷൻ എഴുതിവാങ്ങുന്നു.

അതിന് ശേഷം വീണ്ടും പ്രിസൈഡിങ് ഓഫീസർ വോട്ടറോട് തനിയെ വോട്ട് ചെയ്യുവാൻ കഴിയുമോയെന്ന് ചോദിക്കുന്നു.അപ്പോഴും ഇല്ലെന്ന് പറഞ്ഞാൽ മാത്രമേ കംപാനിയനെ വോട്ട് ചെയ്യുവാൻ അനുവദിക്കുവാൻ പാടുള്ളു.യഥാർത്ഥ വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിലും സഹായിയുടെ വലത് കയ്യിലെ വിരലിലും മഷി പുരട്ടുന്നു.ഒരാൾക്ക് ഒരു പ്രാവശ്യം മാത്രമേ കംപാനിയൻ വോട്ട് ചെയ്യുവാൻ കഴിയുകയുള്ളു.

കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിവാദബൂത്തിനുള്ളിൽ വോട്ട് ചെയ്യാൻ വന്ന അവശതയുള്ള വോട്ടർമാരെ വീഡിയോയിൽ കാണാനേയില്ല.ശാരീരിക ബുദ്ധിമുട്ടുള്ള വോട്ടർ ബൂത്തിന് പുറത്ത് നില്ക്കുന്നുണ്ടായിരുന്നു എന്ന വാദവും നിലനില്ക്കില്ല.അവശനായുള്ള വോട്ടർ ബൂത്തിൽ പ്രിസൈഡിങ് ഓഫീസറുടെ മുന്നിൽ നേരിട്ട് ഹാജരാകേണ്ടതാണ്. അങ്ങനെ എത്തിയില്ലെങ്കിൽ കംപാനിയൻ വോട്ട് ചെയ്യിക്കാൻ പാടുള്ളതല്ല.

ലഭ്യഭായിട്ടുള്ള വിവരങ്ങളിൽ നിന്ന് വീഡിയോ പുറത്തുവന്നിട്ടുള്ള രണ്ട് ബൂത്തിലും കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് സ്പഷ്ടമാണ്.അങ്ങനെ സംഭവിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട പ്രിസൈഡിങ് ഓഫീസർക്കും പോളിങ് സ്റ്റാഫിനുമാണ്.പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടാവാം.പക്ഷെ ബൂത്തിനുള്ളിൽ നിഷ്പക്ഷമായും നീതിപൂർവമായും തങ്ങളുടെ കടമ നിർവഹിക്കേണ്ട ഉദ്യോഗസ്ഥർ രാഷ്ട്രീയ ചട്ടുകമായി മാറുമ്പോൾ അട്ടിമറിക്കപ്പെടുന്നത് ജനാധിപത്യം എന്ന മഹത്തായ ആശയമാണ്.

ബീഹാറിൽ പപ്പു യാദവ് വന്ന് ബൂത്ത് പിടിച്ചപ്പോൾ അവിടിരുന്ന ഏജന്റുമാർ എവിടെ പോയേക്കുകയായിരുന്നെന്ന് സ്വബുദ്ധിയുള്ള ആരും ചോദിക്കാറില്ല.

ഇടതുപക്ഷ ധാർമ്മികത
അതൊരു ഉദാത്തമായ സങ്കല്പമാണ്.

കേവലം ഒന്നോ രണ്ടോ സീറ്റ് ലഭിക്കാനായി കയ്യൂക്കും ഗുണ്ടായിസവും പ്രയോഗിക്കുന്നവർ ഡമോക്രസിയുടെ തലയ്ക്ക് മുകളിൽ തൂങ്ങിനില്ക്കുന്ന ഡമോക്‌ളസിന്റെ വാളായി സ്വയം മാറുന്നു.ഫാസിസത്തെ തോല്പിക്കാൻ ഫാസിസത്തിന്റെ പിതാമഹനാകണമെന്ന് വാദിക്കുന്നവർക്ക് നല്ല നമസ്‌ക്കാരം നേരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP