Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

കറുപ്പിൽ തിളങ്ങി സാധിക; വൈറലായി ​ഗ്ലാമറസ് ഫോട്ടോഷൂട്ട്

കറുപ്പിൽ തിളങ്ങി സാധിക; വൈറലായി ​ഗ്ലാമറസ് ഫോട്ടോഷൂട്ട്

മറുനാടൻ ഡെസ്‌ക്‌

സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും മോഡലിംഗിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ താരമാണ് സാധിക വേണുഗോപാൽ. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്.കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിങ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. ഇപ്പോൾ ഹിറ്റാവുന്നത് സാധികയുടെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്.

സാരിയിലും ​മോഡേൺ വസ്ത്രങ്ങളിലുമാണ് സാധിക എത്തുന്നത്. ഫ്ലോറൽ പ്രിന്റിങ്ങോടു കൂടിയ ബ്ലാക്ക് സാരിയിൽ അതിസുന്ദരിയാണ് താരം. കൂടാതെ ബ്ലാക്ക് സ്ലീവ് ലസ്സിലും തിളങ്ങി നിൽക്കുകയാണ് സാധിക. ദിലീപ് ഡി.കെ. ആണ് ചിത്രങ്ങൾ പകർത്തിയത്. എച്ച് ആൻഡ് എമ്മിൽ നിന്നാണ് വസ്ത്രങ്ങൾ. റീ ടച്ച് ആൻഡ് കളർ ഗ്രേഡിങ്: മനു മുളന്തുരുത്തി.

മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. താരത്തെ പുകഴ്‌ത്തിക്കൊണ്ട് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. കൂടാതെ സൂപ്പർ ബൈക്കിൽ ഇരുന്നുകൊണ്ടുള്ള സാധികയുടെ ചിത്രങ്ങളും ആരാധക ശ്രദ്ധ നേടിയിരുന്നു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാൽ സിനിമാഭിനയം തുടങ്ങുന്നത്. "കലികാലം", "എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും" തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ടെലിവിഷൻ രം​ഗത്തും ശക്തമായ സാന്നിധ്യമാണ് സാധിക.

 

      View this post on Instagram

A post shared by Celeb Collab (@celebrity_collaborations)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP