Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിക്കറ്റ് മാത്രമല്ല സച്ചിന് മുടിവെട്ടും വഴങ്ങും; മകൻ അർജുന് വേണ്ടി ബാർബറായി സച്ചിൻ ടെണ്ടുൽക്കർ: സഹായിയായി മകൾ സാറയും

ക്രിക്കറ്റ് മാത്രമല്ല സച്ചിന് മുടിവെട്ടും വഴങ്ങും; മകൻ അർജുന് വേണ്ടി ബാർബറായി സച്ചിൻ ടെണ്ടുൽക്കർ: സഹായിയായി മകൾ സാറയും

സ്വന്തം ലേഖകൻ

മുംബൈ: ലോക്ഡൗൺ കാലത്ത് പുരുഷന്മാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മുടിവെട്ടാണ്. ബാർബർ ഷോപ്പുകൾ പൂട്ടിയതോടെ പലരും സ്വയം മുടിയിൽ പരീക്ഷണം നടത്തി. എന്നാൽ മകനു വേണ്ടി 'ബാർബറായി' മാറിയിരിക്കുകയാണ് സച്ചിൻ തെൻഡുൽക്കർ. മകൻ അർജുൻ തെൻഡുൽക്കറുടെ മുടിവെട്ടുന്ന വിഡിയോ സച്ചിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മകൾ സാറയാണ് അച്ഛന് സഹായിയായി നിന്നത്. ചൊവ്വാഴ്ചയാണ് 20 വയസ്സുകാരനായ മകന്റെ മുടി സച്ചിൻ വെട്ടിയൊതുക്കുന്ന വിഡിയോ പുറത്തുവന്നത്.

ഒരു പിതാവെന്ന നിലയിൽ നിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യണം. കുട്ടികളുടെ കൂടെ കളിക്കണം, ജിമ്മിൽ വ്യായാമം ചെയ്യണം. മുടി വെട്ടി നൽകുകയും വേണം സച്ചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അർജുൻ സുന്ദരനായിട്ടുണ്ടെന്നും സച്ചിൻ കുറിപ്പിൽ വ്യക്തമാക്കുന്നു.

ഒരു മാസം മുൻപ് സച്ചിൻ സ്വന്തം മുടി വെട്ടുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ആരുടെയും സഹായമില്ലാതെയാണ് സച്ചിൻ കഴിഞ്ഞ ദിവസം സ്വന്തം മുടിവെട്ടിയത്. സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചശേഷം സച്ചിൻ കുറിച്ചത് ഇങ്ങനെ സ്‌ക്വയർ കട്ട് കളിച്ചതിൽനിന്ന് ഇപ്പോൾ എന്റെ ഹെയർ കട്ട് നടത്തുന്നു. വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നത് ആസ്വദിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് മുടി വെട്ടി നൽകിയത് ഭാര്യയും നടിയുമായ അനുഷ്‌ക ശർമയാണ്. ചേതേശ്വർ പൂജാര മുടിവെട്ടിന് ഭാര്യ പൂജയുടെ സഹായം തേടിയിരുന്നു.

      View this post on Instagram

As a father you need to do everything, be it playing games with your kids, gyming with them or for that matter cutting their hair. However the haircut

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP