Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം; അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു; ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്‌കാരം; 'സംഘടനാ പ്രവർത്തനം തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം': ശബരിമല സമരത്തിലെ 'ഓടിയവൻ' ഗോപിനാഥൻ കൊടുങ്ങല്ലൂർ പ്രവർത്തനം അവസാനിപ്പിച്ചു  

'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം; അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു; ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്‌കാരം; 'സംഘടനാ പ്രവർത്തനം തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം': ശബരിമല സമരത്തിലെ 'ഓടിയവൻ' ഗോപിനാഥൻ കൊടുങ്ങല്ലൂർ പ്രവർത്തനം അവസാനിപ്പിച്ചു   

മറുനാടൻ ഡെസ്‌ക്‌

കൊടുങ്ങല്ലൂർ: ശബരിമല സമരത്തിനിടെ പൊലീസ് പിടിയിലായ രാഷ്ട്രീയ ബജ്‌റംഗ്ദൾ മുൻ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ഗോപിനാഥൻ കൊടുങ്ങല്ലൂർ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു. സമരത്തിനിടെ ഉടുമുണ്ടില്ലാതെ പൊലീസ് ബസിന് സമീപത്തുകൂടി ഓടുന്നതും പൊലീസ് പിടിക്കുന്നതുമായ ഇയാളുടെ ഫോട്ടോയും വീഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെ വലിയ ട്രോളുകളാണ് ഇദ്ദേഹത്തെ ചുറ്റി ഉണ്ടായത്. രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ നേതൃസ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

. 'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു' എന്ന് തുടങ്ങുന്നതാണ് ഫേസ്‌ബുക്ക് കുറിപ്പ്. രാഷ്ട്രീയ ബജ്‌റംഗ്ദളുമായി ബന്ധപ്പെട്ട പ്രവർത്തനം സ്വമേധയാ അവസാനിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഫേസ്‌ബുക്കിൽ ഇരുന്നല്ല, മറിച്ച് പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടതെന്ന് നേതാക്കളെ വിമർശിക്കുന്നുണ്ട്. എന്നാൽ ആരുടെയും പേര് പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.

പോസ്റ്റിന്റെ പൂർണ്ണരൂപം

'മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫേസ്‌ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്‌കാരം, രാഷ്ട്രീയ ബജ്രംഗ്ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫേസ്‌ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്.'

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP