Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നന്മമരങ്ങൾ ഓരോന്നോരോന്നായി കടപുഴകുകയാണ്.. കാലം കാത്തുവച്ച കാവ്യനീതി പോലെ'; ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ മുൻവൈരാഗ്യം തീർക്കുന്ന പോസ്റ്റുമായി എസ് രാജേന്ദ്രൻ എംഎൽഎ; ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കാതെ മരണപെട്ട ആ മനുഷ്യന്റ കുടുംബത്തിന് എന്തെങ്കിലും ചെയ്യൂ.. എന്ന് മറുപടി കമന്റും

'നന്മമരങ്ങൾ ഓരോന്നോരോന്നായി കടപുഴകുകയാണ്.. കാലം കാത്തുവച്ച കാവ്യനീതി പോലെ'; ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ മുൻവൈരാഗ്യം തീർക്കുന്ന പോസ്റ്റുമായി എസ് രാജേന്ദ്രൻ എംഎൽഎ; ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കാതെ മരണപെട്ട ആ മനുഷ്യന്റ കുടുംബത്തിന് എന്തെങ്കിലും ചെയ്യൂ.. എന്ന് മറുപടി കമന്റും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സർവേ ഡയറക്ടർ ശ്രീരാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ച സംഭവത്തിൽ മുൻവൈരാഗ്യം തീർക്കുന്ന പ്രതികരവുമായി ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. ദേവികുളം സബ് കലക്ടറായിരുന്ന വേളയിൽ എസ് രാജേന്ദ്രനും ശ്രീരാം വെങ്കിട്ടരാമനും രണ്ട് ധ്രുവങ്ങളിലായിരുന്നു. അന്ന് ശ്രീരാമിനെ കെട്ടുകെട്ടിക്കാൻ മെനക്കെട്ടവരുടെ കൂട്ടത്തിലായിരുന്നു രാജേന്ദ്രന്റെ സ്ഥാനം. ഇന്ന് മദ്യപിച്ച് വാഹനം ഓടിച്ചു അപകടമുണ്ടാക്കി അറസ്റ്റിലായതോടെ ശ്രീരാമിനെതിരെ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു.

പാചകം ചെയ്ത വാർത്താ കോളങ്ങളിൽ സൃഷ്ടിച്ചെടുത്ത നന്മമരങ്ങൾ ഓരോന്നോരോന്നായി കടപുഴകുകയാണ്..കാലം കാത്തുവച്ച കാവ്യനീതി പോലെ. എസ് രാജേന്ദ്രൻ ഫേസ്‌ബുക്ക് പേജിൽ പരിഹസിച്ചു. അപകടത്തിൽ വൈദ്യുതമന്ത്രി എംഎം മണിയും പ്രതികരണവുമായി രംഗത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് എസ് രാജേന്ദ്രനും രംഗത്തുവന്നത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോൾ ലജ്ജിക്കുന്നു എന്നായിരുന്നു മണി അഭിപ്രായപ്പെട്ടത്.

എസ് രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പാതി രാത്രി മദ്യപിച്ച് അപകടകരമായി ഡ്രൈവ് ചെയ്ത് ഒരു മനുഷ്യ ജീവനെടുക്കുക..അതും മാധ്യമപരിലാളിത ഐഎഎസ് ബ്യൂറോക്രാറ്റ്..പാചകം ചെയ്ത വാർത്താ കോളങ്ങളിൽ സൃഷ്ടിച്ചെടുത്ത നന്മമരങ്ങൾ ഓരോന്നോരോന്നായി കടപുഴകുകയാണ്..കാലം കാത്തുവച്ച കാവ്യനീതി പോലെ

കെ എം ബഷീറിന് ആദരാഞ്ജലികൾ..

രാജേന്ദ്രന്റെ ഫേസ്‌ബുക്ക് കുറിപ്പിന് താഴെ വിമർശിച്ച് കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സഖാവേ ... ഇത്തരം മനുഷ്യജീവിതങ്ങൾ പലരും പലരുടെയും ഇതിന് മുൻപും എടുത്തിട്ടുണ്ട്. അന്ന് പ്രതികരിക്കാത്തവർ ഇപ്പോഴെങ്കിലും പ്രതികരിച്ചല്ലോ. ശത്രുവിന്റെ പതനത്തിൽ സന്തോഷിക്കാതെ മരണപെട്ട ആ മനുഷ്യന്റ കുടുംബത്തിനെന്തെങ്കിലും ചെയ്യൂ...എന്നായിരുന്നു ഒരാളുടെ കമന്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP