Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'രാഖി പൊട്ടിക്ക് രാഖി പൊട്ടിക്ക്' :കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ആർഎസ്എസുകാരനോട് സ്‌നേഹത്തോടെ സംഘപ്രവർത്തകൻ; രാഖി സ്‌നേഹം വൈറലാക്കി സോഷ്യൽ മീഡിയ

'രാഖി പൊട്ടിക്ക് രാഖി പൊട്ടിക്ക്' :കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ആർഎസ്എസുകാരനോട് സ്‌നേഹത്തോടെ സംഘപ്രവർത്തകൻ; രാഖി സ്‌നേഹം വൈറലാക്കി സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: ആറ് ലക്ഷത്തോളം വില വരുന്ന ആറ് കിലോ കഞ്ചാവുമായി ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. തമിഴ്‌നാട്ടിലെ സേലത്ത് നിന്നും പാലക്കാട് വഴി കടത്തവെയാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഇതിനിടെ പിടിയിലായ ആർഎസ്എസുകാരനോട് കൈയിലെ രാഖിപൊട്ടിക്കാൻ മറ്റൊരു ആർഎസ്എസുകാരൻ പറയുന്ന വീഡിയോ വൈറലായി മാറി.

കോഴിക്കോട്ടെ ആർഎസ്എസുകാരായ വിഷ്ണു, അലോക്, ജിനോ പോൾ എന്നിവരാണ് അറസ്റ്റിലായത്. വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം കൈകാണിച്ചപ്പോൾ നിർത്താതെ പോയ വാഹനത്തെ ഒരു കിലോമീറ്ററോളം പിന്തുടർന്നു. പുതുശേരി പഞ്ചായത്ത് ഓഫീസിനുസമീപത്തുവച്ച് തടഞ്ഞ് നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.

നാട്ടുകാർ കൂടി നിൽക്കവെയാണ് പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.പി സുമേഷ് കുമാർ അടങ്ങുന്ന സംഘം പ്രതികളെ വിലങ്ങ് വെച്ചത്. എന്നാൽ വിലങ്ങിനൊപ്പം ആർഎസുകാരന്റെ രാഖി കൂടി കണ്ടപ്പോൾ ഇത് പൊട്ടിക്കാനാണ് മറ്റൊരു ആർഎസ്എസുകാരൻ നിർദ്ദേശിച്ചത്. ഉടൻ തന്നെ പ്രതി രാഖി കൈകൊണ്ട് മറച്ചുപിടിച്ചു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP