Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞാൻ കണ്ടതിൽവെച്ച് ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ'; മകളോടൊപ്പം ഗാലറിയിൽ എത്തിയ സുപ്രിയ അണ്ണയ്യയുടെ ചിത്രം പങ്കുവെച്ച് രോഹൻ ബൊപ്പണ്ണയുടെ ആരാധിക; ട്വിറ്ററിൽ മറുപടിയുമായി ഇന്ത്യൻ ടെന്നീസ് താരം

'ഞാൻ കണ്ടതിൽവെച്ച് ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ'; മകളോടൊപ്പം ഗാലറിയിൽ എത്തിയ സുപ്രിയ അണ്ണയ്യയുടെ ചിത്രം പങ്കുവെച്ച് രോഹൻ ബൊപ്പണ്ണയുടെ ആരാധിക; ട്വിറ്ററിൽ മറുപടിയുമായി ഇന്ത്യൻ ടെന്നീസ് താരം

ന്യൂസ് ഡെസ്‌ക്‌

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്‌സഡ് ഡബിൾസ് ഫൈനലിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നിരുന്നു. ഫൈനലിൽ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി, റാഫേൽ മാറ്റോസ് സഖ്യത്തോടാണ് ഇന്ത്യൻ സഖ്യം പരാജയം ഏറ്റുവാങ്ങിയത്.

ഏറെ കാലത്തിന് ശേഷമാണ് ഇരുവരും ഒരു ഗ്രാൻസ്ലാം ഫൈനൽ കളിച്ചത്. എന്നാൽ കലാശക്കളിയിൽ ബ്രസീൽ ജോഡിയോട് അടിതെറ്റിയതോടെ അവർക്ക് കിരീടം നേടാനായില്ല. ഈ മത്സരത്തോടെ സാനിയ ഗ്രാൻസ്ലാം യാത്രയ്ക്ക് വിരാമമിടുകയും ചെയ്തു.

ഈ മത്സരം കാണാൻ സാനിയയുടേയും ബൊപ്പണ്ണയുടേയും കുടുംബം മെൽബണിൽ എത്തിയിരുന്നു. ഗാലറിയിൽ ഇരുവരേയും പ്രോത്സാഹിപ്പിക്കുന്ന കുടുംബാംഗങ്ങളുടെ ചിത്രവും പുറത്തുവന്നു. ഇതിന് പിന്നാലെ ബൊപ്പണ്ണയുടെ ഭാര്യ സുപ്രിയ അണ്ണയ്യയുടെ ചിത്രമാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്.

സുപ്രിയയുടെ ചിത്രം പങ്കുവെച്ച് ഒരു ആരാധിക ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. 'ഞാൻ കണ്ടതിൽവെച്ച് ഏറ്റവും സുന്ദരിയായ ഒരു സ്ത്രീ' എന്നായിരുന്നു ട്വീറ്റ്. ഇതിന് മറുപടിയുമായി ബൊപ്പണ്ണും ട്വീറ്റ് ചെയ്തു. 'ഞാൻ ഇതിനോട് യോജിക്കുന്നു' എന്നായിരുന്നു ഇന്ത്യൻ താരത്തിന്റെ മറുപടി.

      View this post on Instagram

A post shared by Rohan Bopanna (@rohanbopanna0403)

മകൾ ത്രിദയോടൊപ്പമാണ് സുപ്രിയ ഫൈനൽ കാണാനെത്തിയത്. മത്സരശേഷം ബൊപ്പണ്ണയും മകളും കോർട്ടിൽ നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു. കർണാടകയിലെ കൂർഗിൽ ജനിച്ച ബൊപ്പണ്ണ 2012-ലാണ് സുപ്രിയയെ വിവാഹം കഴിക്കുന്നത്.

രോഹൻ ബൊപ്പണ്ണയ്ക്ക് ഇതുവരെ ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടാനായിട്ടില്ല. മുൻപ് 2018ൽ ടിമിയ ബാബോസിനൊപ്പം മിക്‌സഡ് ഡബിൾസ് ഫൈനലിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP