Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വോട്ടു ചെയ്ത ശേഷം മഷിപുരണ്ട വിരൽ ഉയർത്തിക്കാട്ടി റോബർട്ട് വധേര ട്വിറ്റ് ചെയ്തപ്പോൾ ഒപ്പം ഇട്ടത് പരഗ്വായിയുടെ പതാക; വധേരയ്ക്ക് ഇന്ത്യൻ ദേശീയ പതാക ഏതാണെന്ന് പോലും അറിയില്ലേ എന്നു ചോദിച്ച് ട്രോളുമായി വിമർശകർ; അബദ്ധം മനസിലാക്കി ട്വീറ്റ് ഡിലീറ്റു ചെയ്ത് വീണ്ടും പോസ്റ്റു ചെയ്തു പ്രിയങ്കയുടെ ഭർത്താവ്

വോട്ടു ചെയ്ത ശേഷം മഷിപുരണ്ട വിരൽ ഉയർത്തിക്കാട്ടി റോബർട്ട് വധേര ട്വിറ്റ് ചെയ്തപ്പോൾ ഒപ്പം ഇട്ടത് പരഗ്വായിയുടെ പതാക; വധേരയ്ക്ക് ഇന്ത്യൻ ദേശീയ പതാക ഏതാണെന്ന് പോലും അറിയില്ലേ എന്നു ചോദിച്ച് ട്രോളുമായി വിമർശകർ; അബദ്ധം മനസിലാക്കി ട്വീറ്റ് ഡിലീറ്റു ചെയ്ത് വീണ്ടും പോസ്റ്റു ചെയ്തു പ്രിയങ്കയുടെ ഭർത്താവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ആറാം ഘട്ട വോട്ടെടുപ്പു നടന്ന ഇന്ന് ഡൽഹിയിൽ അടക്കം തെരഞ്ഞടുപ്പു നടന്നു. രാഷ്ട്രപതി രാമനാഥ് കോവിന്ദും രാഹുൽ ഗാന്ധിയും പ്രിയങ്കയും സോണിയയും അടക്കം പ്രമുഖർ ഇന്ന് വോട്ടു രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ, ഇതിനിടെ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വധേര വോട്ടു ചെയ്ത ശേഷം ട്വിറ്ററിൽ പോസ്റ്റുചെയ്തത് അബദ്ധമായി മാറിയപ്പോൾ രാഷ്ട്രീയ എതിരാളികൾ കിട്ടിയ അവസരം ശരിക്കും ഉപയോഗിച്ചു.

വോട്ടു ചെയ്ത ശേഷം മഷിപുരണ്ട ചിത്രം ചൂണ്ടിക്കാട്ടി വധേര ട്വീറ്റ് ചെയ്തപ്പോൾ ഇടയ്ക്ക് ഇന്ത്യൻ പതാകയ്ക്ക് പകരം ഉപയോഗിച്ച ഉപയോഗിച്ച പതാക ചിത്രം പരഗ്വായിയുടേതായിപ്പോയി. ഇത് കടുത്ത ട്രോളുകൾക്കും ഇടയാക്കി. നമ്മളുടെ അവകാശം ശക്തിയാണ്..! എല്ലാവരും വോട്ടു ചെയ്യണം.. നമ്മടെ പ്രിയപ്പെട്ടവർക്കാി മികച്ചൊരു ഭാവി ഏകീകൃതമായി കെട്ടിപ്പടുത്താൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്..സുരക്ഷിതവും വികസനോന്മുഖവുമായ രാജ്യത്തിന്റെ ഭാവിക്കായി.. എന്നെഴുതിയ ശേഷം ഇന്ത്യൻ പതാകയും കൈകൂപ്പുന്ന ഇമോജിയും ഇട്ടപ്പോഴാണ് വധേരയ്ക്ക് പിഴച്ചത്. ഇന്ത്യൻ പതാകയുടെ സ്ഥാനത്ത് പരഗ്വായിയുടെ പതാകയാണ് വന്നത്.

ഇത് ഡിലീറ്റ് ചെയ്ത് ഇന്ത്യൻ പതാക ഇട്ട് വീണ്ടും ട്വീറ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു. ആദ്യത്തെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് എല്ലായിടത്തും പ്രചരിച്ചു. ഇതോടെ വിമർശകർ വധേരക്ക് ഇന്ത്യയുടെ പതാക പോലും അറിയില്ലേ എന്ന ചോദ്യവുമായി രംഗത്തത്തി. മറ്റു ചിലർ പറഞ്ഞത് വധേര താൻ പരഗ്വായി രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയെന്നാണ് ട്വീറ്റ് ചെയ്തത്. എന്തായാലും വധേരയുടെ അബന്ധം സൈബർ ലോകത്ത് ബിജെപി പ്രവർത്തകരും ആഘോഷമാക്കി.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും ഒരുമിച്ചെത്തിയാണ് ഇന്ന് ഡൽഹിയിൽ വോട്ടു ചെയത്. അതേസമയം കുടുംബത്തിലെ പുതിയ വോട്ടർ വോട്ട് ചെയ്യാൻ എത്താത്തതിനെ കുറിച്ചായിരുന്നു പ്രിയങ്ക ഗാന്ധിയോട് മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുണ്ടായിരുന്നത്. പ്രിയങ്ക ഗാന്ധിയുടെ മകൻ 19 കാരനായ രഹാൻ വാദ്ര ഈ തെരഞ്ഞെടുപ്പിൽ തന്റെ കന്നി വോട്ട് രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ മകന് പരീക്ഷക്കായി ലണ്ടനിലേക്ക് മടങ്ങിപോകേണ്ടിവന്നുവെന്ന് പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉത്തർപ്രദേശിലെ ഏതാനും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ മകൻ രഹാൻ വാദ്രയും സഹോദരി മിറയയും പ്രിയങ്ക ഗാന്ധിക്കൊപ്പം പങ്കെടുത്തിരുന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള രണ്ട് ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് പ്രിയങ്ക ഇപ്പോൾ. തെരഞ്ഞെടുപ്പ് സമയത്ത് അമ്മ സോണിയാ ഗാന്ധിക്കും സഹോദരൻ രാഹുൽ ഗാന്ധിക്കും വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് വൈകിയതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇതുവരെ മക്കളെ നല്ലതുപോലെ വളർത്തണമന്നായിരുന്നു പ്രിയങ്ക മറുപടി പറഞ്ഞത്. എന്നാൽ ഇപ്പോൾ അവർ വലുതായി. അതിനാലാണ് സജീവ രാഷ്ട്രീയത്തിക്ക് എത്തിയത്- പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP