1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ഷക്കീലയെ വിളിച്ചു വരുത്തി നാണം കെടുത്താൻ ഇവരൊക്കെ ആരാണ്? ഒരു വ്യക്തിക്ക് മാർക്ക് ഇടാനും മാത്രം ഇവിടെ ആരും വളർന്നിട്ടില്ല; സെക്‌സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന ഒരു കാലത്ത് ഷക്കീലയുടെ ചിത്രങ്ങൾ അനിവാര്യമായിരുന്നു; കഴിഞ്ഞ് പോയ കാര്യത്തെ അടിസ്ഥാനമാക്കി അവരെ അപമാനിക്കുന്നത് തികച്ചും ദയനീയം തന്നെ; ചാനൽ പരിപാടിയിൽ ഷക്കീലയെ തേജോവധം ചെയ്തതിനെതിരെയുള്ള ആർ ജെ സലീമിന്റെ പോസ്റ്റ് വൈറലാകുന്നു

August 03, 2019 | 06:24 PM IST | Permalinkഷക്കീലയെ വിളിച്ചു വരുത്തി നാണം കെടുത്താൻ ഇവരൊക്കെ ആരാണ്? ഒരു വ്യക്തിക്ക് മാർക്ക് ഇടാനും മാത്രം ഇവിടെ ആരും വളർന്നിട്ടില്ല; സെക്‌സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന ഒരു കാലത്ത് ഷക്കീലയുടെ ചിത്രങ്ങൾ അനിവാര്യമായിരുന്നു; കഴിഞ്ഞ് പോയ കാര്യത്തെ അടിസ്ഥാനമാക്കി അവരെ അപമാനിക്കുന്നത് തികച്ചും ദയനീയം തന്നെ; ചാനൽ പരിപാടിയിൽ ഷക്കീലയെ തേജോവധം ചെയ്തതിനെതിരെയുള്ള ആർ ജെ സലീമിന്റെ പോസ്റ്റ് വൈറലാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ടി.വി ചാനൽ പരിപാടിയിൽ ഷക്കീലയെ വിളിച്ച് വരുത്തി അവരെ തേജോവധം ചെയ്തതിനെതിരെ ആർ ജെ സലീം എഴുതിയ പോസ്റ്റ് വൈറലാകുന്നു. ചാനൽ അവതാരകർ കാണിക്കുന്നത് ശരിയായ കാര്യമല്ലെന്നും ഒരാളുടെ വ്യക്തിത്വത്തെ തകർക്കാൻ മാത്രമുള്ള അധികാരം ആർക്കും നൽകിയിട്ടില്ലെന്നും സലീം പറഞ്ഞു. പതിനെട്ടു വയസ്സിനു മുകളിലെ ചെറുപ്പക്കാർ കൺസെന്റോടെ കയറിക്കണ്ട ഷക്കീലയുടെ സിനിമ പോലെയല്ല, സ്വീകരണമുറിയിലെ ഈ സൗജന്യ അശ്ലീലത്തിന്റെ ഇമ്പാക്ട്. അത് അടുത്ത തലമുറയെക്കൂടി ദുഷിപ്പിക്കുമെന്നാണ് സലീം പറഞ്ഞിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ഷക്കീലയുടെ ജനകീയ കോടതി ടോട്ടലി ഇൻഹ്യൂമൻ എന്ന് തന്നെ പറയേണ്ടുന്നൊരു പരിപാടിയാണ്. ഒരു ബോധമുള്ള സമൂഹത്തിൽ ഒരിക്കലും സംഭവിച്ചുകൂടാത്തത്. പക്ഷെ ഇപ്പൊ നടക്കുന്ന രഞ്ജിനി മേനോൻ എന്ന കീ ഹോളിൽക്കൂടിയല്ലാതെ, കുറേക്കൂടി വൈഡ് ആയി തന്നെ അത് വിമർശിക്കപ്പെടണം.

1. പരിപാടിയുടെ മുഴുവൻ സ്ട്രക്ച്ചർ തന്നെ പ്രശ്നമാണ്. എന്തുകൊണ്ടാണ് ഷക്കീല വിചാരണ ചെയ്യപ്പെടേണ്ടയാളാണ് എന്ന് ഇവർ ആദ്യമേ സ്റ്റാൻഡ് എടുക്കുന്നത്.? അവർ ആരെയും കൊന്നിട്ടില്ല, ക്രിമിനലുമല്ല. അല്ലെങ്കിൽ തന്നെ ഇവരൊക്കെ ആരാണ് ഒരാളെ വിചാരണ ചെയ്യാൻ.? ഷക്കീലയുടെ അനുവാദം അതിനുണ്ടോ ഇല്ലയോ എന്നത് തന്നെ ഇവിടെ പ്രശ്നമല്ല. ആ ജഡ്ജിയുടെ കസേരയിലിരിക്കുന്ന സ്ത്രീയ്ക്ക് എങ്ങനെയാണു ഷക്കീലയെ മാർക്കിടാനുള്ള അധികാരം കിട്ടുന്നത് ? ഏതു രീതിയിലാണ് അവർ ഷക്കീലയെക്കാളും മികച്ചവരാവുന്നത് ?

2. അരുണിന് ഇതിനേക്കാൾ നല്ലത് പഴയ ഫയർ തപ്പി പിടിച്ചു വായിക്കലാണ്. ഷക്കീലയുടെ ചെറുപ്പകാലത്തെ ഏറ്റവും ദുരനുഭവങ്ങളിൽപ്പോലും അയാൾ ഇക്കിളി തിരയുന്നത്പോലെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. മോശം അനുഭവങ്ങളിൽക്കൂടി കടന്നുപോയവരോട് സെൻസിറ്റിവ് ആവുക എന്നത് മിനിമം മര്യാദയാണ്. വെറും ആണിന്റെ ബ്ലൈൻഡ് പ്രിവിലേജിൽ നിന്നും എൻടൈറ്റിൽമെന്റിൽ നിന്നുമാണ് അയാളുടെ ഓരോ കുത്തിക്കുത്തിയുള്ള ചോദ്യങ്ങളും വരുന്നത്.

3. അരുൺ ഉടനീളം ചെയ്തുകൊണ്ടിരുന്നത് ഷക്കീലയിൽ ഗിൽറ്റ് ഉണ്ടാക്കാനും, അതിൽ നിന്നുള്ള റെസ്പോൺസുണ്ടാക്കാനുമാണ്. എന്തൊരു സാഡിസമാണ് ഇയാൾക്ക്. എന്റെ പൊന്നുമോനെ നിങ്ങൾക്ക് ആളുമാറിപ്പോയി. ഷക്കീലയോളം ഇത്രയും അഭിമാനബോധമുള്ള ഒരു സ്ത്രീയുടെ മുൻപിൽ അരുണും രഞ്ജിനിയും ഉൾപ്പടെയുള്ള കൃമികൾ കിടന്നു ഞൊളയ്ക്കുന്നതായാണ് കാണുന്ന ഏതൊരാൾക്കും തോന്നുക.

4. തരിമ്പും ഇന്സെക്യുർ അല്ലാണ്ട് ചെയ്ത,ചെയ്ത തൊഴിലിനെപ്രതി ആത്മവിശ്വാസമുള്ള ഒരു സ്ത്രീയോട് സമൂഹത്തിന്റെ കെട്ട ബോധ്യങ്ങൾ അടിച്ചേൽപ്പിക്കാൻ അരുണും രഞ്ജിനിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ഒരുപക്ഷെ ഷക്കീല അപ്പിയർ ചെയ്ത ഏറ്റവും അശ്ലീല ദൃശ്യങ്ങൾ ഈ പരിപാടിയിലേതാവും.

5. സോഷ്യൽ കോൺഷ്യസ്നെസ് ഉയർത്തേണ്ടുന്നതിനു പകരം അതിനെ പിന്നെയും ചവിട്ടിത്താഴ്‌ത്തുന്ന ഇമ്മാതിരി വൃത്തികേടുകൾ വീടിന്റെ സ്വീകരണ മുറിയിൽ തന്നെ എത്തുന്നുണ്ട് എന്നതാണ് ഇവിടെ ചിന്തിക്കേണ്ടുന്ന വിഷയം.. പതിനെട്ടു വയസ്സിനു മുകളിലെ ചെറുപ്പക്കാർ കൺസെന്റോടെ കയറിക്കണ്ട ഷക്കീലയുടെ സിനിമ പോലെയല്ല, സ്വീകരണമുറിയിലെ ഈ സൗജന്യ അശ്ലീലത്തിന്റെ ഇമ്പാക്ട്. അത് അടുത്ത തലമുറയെക്കൂടി ദുഷിപ്പിക്കും.

6. ഒരു കുലസ്ത്രീ - കുലട എന്ന ദ്വന്ദ്വമാണ് ഇവർ സൃഷ്ടിക്കാൻ നോക്കി അമ്പേ പൊട്ടിപ്പോയത്.. അതിനാണ് സവർണ്ണ മേനോത്തിയെ കൊണ്ടിരുത്തിയത്. അവർ സാമൂഹിക പ്രവർത്തകയാണെങ്കിൽ മറ്റു സാമൂഹിക പ്രവർത്തകരൊക്കെ വല്ല വണ്ടിക്കൊ ട്രെയിനിനോ തല വെക്കുന്നതാണ് നല്ലത്. സവർണ്ണ പ്രവിലേജിന്റെ അധികാരബോധത്തിൽ നിന്ന് തന്നെയാണവർ സംസാരിക്കുന്നത്.

7. ക്യാമറയിൽ സെക്സ് ചെയ്തിട്ടില്ല എന്നൊക്കെ അരുണും രഞ്ജിനിയും ഉറപ്പു വരുത്തുന്നുണ്ട്. സെക്സ് എന്ന് കേട്ടാൽ ശ്വാസം മുട്ടി മരിക്കുന്ന, ഇന്നത്തെപ്പോലെ മൊബൈൽ ഫോൺ വ്യാപകമല്ലാതിരുന്ന ഒരു കാലത്തു നമ്മുടെ സമൂഹത്തിൽ ഷക്കീല സിനിമകൾ ഒരു അനിവാര്യതയായിരുന്നു . അതുകൊണ്ടു തന്നെയാണ് അത് വൻ രീതിയിൽ സ്വീകരിക്കപ്പെട്ടതും. സൂപ്പർ മെഗാ സ്റ്റാറുകൾക്കില്ലാത്ത മാർക്കറ്റ് അവയ്ക്ക് അന്ന് ഉണ്ടായതും. മലയാളി മെയിൽ ഫ്രഷ്‌ട്രേഷനു വെൻറ്റ് ഔട്ട് ചെയ്യാൻ ഇത്തരം സിനിമകൾ സഹായിച്ചിരുന്നു എന്നത് വസ്തുതയാണ്. സൊ ആ രീതിയിൽ ഷക്കീല സിനിമകൾ സാമൂഹിക പ്രസക്തിയുള്ളതും കൂടിയായിരുന്നു. ആ സിനിമകൾ വോയറിസം പ്രോത്സാഹിപ്പിച്ചതിന്റെ ഉത്തരവാദി പൂർണ്ണമായും അതിന്റെ സംവിധായകനും നിർമ്മാതാക്കളുമാണ്.

8. വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും നീതി കാട്ടിയില്ല പോലും. ഷക്കീലയുടെ മാന്യതയാണ്‌ അവർ കൊടുത്ത മറുപടികളെല്ലാം. തെറ്റ്, തെറ്റ്, തെറ്റ് എന്ന് രഞ്ജിനി ആവർത്തിച്ചു നിലവിളിക്കുന്നുണ്ടായിരുന്നു. ഷക്കീലയെ അപ്പോളജെറ്റിക് ആക്കാൻ നോക്കി ദയനീയമായി പരാജയപ്പെടുന്ന രണ്ടു പത്തെറ്റിക് മനുഷ്യരെയാണ് പരിപാടി കാണിച്ചു തരുന്നത്.

9. ആളുകളെ പ്രവോക് ചെയ്തുകൊണ്ട് അറ്റെൻഷൻ സൃഷ്ടിക്കുക, അതിൽ നിന്ന് പരിപാടിയെ വിജയിപ്പിക്കുക എന്നത് ശ്രീകണ്ഠൻ നായരുടെ കാലങ്ങളായുള്ള ടെക്നിക്കാണ്‌ സന്തോഷ് പണ്ഡിറ്റിനെ തേജോവധം ചെയ്യാൻ കുറെ ബുള്ളിയിങ്ങായ മിമിക്രിക്കാർ ചുറ്റിനും കൊണ്ടിരുത്തി അറ്റാക് ചെയ്യിച്ചതൊക്കെ ആരും മറന്നിട്ടില്ല. ഈ പോസ്റ്റ് പോലും ഈ പരിപാടിക്ക് ഒരു പ്രമോഷനാണ് എന്നും അത് തന്നെയാണ് അയാളുടെ ഉദ്ദേശമെന്നും മനസ്സിലാക്കാതെയല്ല സംസാരിക്കുന്നത്. പക്ഷെ പറഞ്ഞു പോവുന്നതാണ്.

10. ഇത്തരം റോളുകൾ ചെയ്ത സിൽക്ക് സ്മിത പോലുള്ളവരുടെ ആത്മഹത്യയെപ്പറ്റിയൊക്കെ അരുൺ ചോദിക്കുന്നുണ്ട്. അരുണിനെയും രഞ്ജിനിയെയെയും പോലുള്ളവർ നിരന്തരം ഷെയിം ചെയ്യുന്ന ഈ പ്രൊഫഷന്റെ സോഷ്യൽ റിയാക്ഷനിൽ മനം നൊന്തു പലരും മരണം തിരഞ്ഞെടുത്തിട്ടുണ്ട്. അത് തന്നെ വീണ്ടും ചെയ്തിട്ട് നാണമില്ലല്ലോ അരുൺ വീണ്ടും ആ ചോദ്യം ചോദിക്കാൻ. ഒരു മനുഷ്യന് എത്രത്തോളം താഴാൻ പറ്റും !

ഇന്ന് ഈ നിമിഷം വരെ രഞ്ജിനിയോ ചാനലോ അരുണാ ശ്രീകണ്ഠനോ ഒരാൾ പോലും ഒരു ഖേദമോ തിരുത്തോ വിശദീകരണമോ പൊതു സമൂഹത്തിൽ നൽകാൻ തയ്യാറായിട്ടില്ല എന്നത് അവർ ചെയ്തതിൽ അവർക്ക് തരിമ്പും മനസ്താപമില്ല എന്ന് തന്നെയാണ് തെളിയിക്കുന്നത്. രഞ്ജിനിയെ തെറി പറയുന്ന എല്ലാവരും അത് ഒരേ സെൻസിലൊന്നുമല്ല ചെയ്യുന്നത് എന്നും കാണണം. അവർ ഒരു സ്ത്രീ ആയതിന്റെ തെറി കൂടി അവർ കേൾക്കുന്നുണ്ട്. അരുണും ശ്രീകണ്ഠൻ നായരും എങ്ങനെയാണ് അതിൽ നിന്ന് രക്ഷപ്പെടുന്നത് എന്നാലോചിച്ചു നോക്കിയാൽ നമ്മുടെ സ്ത്രീ വിരുദ്ധത ഒന്നുകൂടി പുറത്തു വരും.

ഷക്കീല പക്ഷെ തലയുയർത്തി തന്നെ നിൽക്കുന്നുണ്ട് എന്നത്തേക്കാളും. Oh, what a woman. 

 

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സ്വപ്‌ന സുരേഷിന്റെ മൊഴിയിൽ ഇടംപിടിച്ച ആ ഉന്നത രാഷ്ട്രീയക്കാർ ആരൊക്കെ? കോടതിയിൽ സമർപ്പിച്ച മൊഴിയിൽ രാഷ്ട്രീയക്കാർക്കൊപ്പം കോൺസുലേറ്റിലെ ഉന്നതരുടെ പേരുകളും; സ്വർണ്ണക്കടത്തിൽ സ്വയം കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ തുറുപ്പു ചീട്ടുകൾ പുറത്തെടുത്തു ഉന്നതരെ വിരട്ടി സ്വപ്നയുടെ തന്ത്രപരമായ നീക്കം; നെഞ്ചിടിപ്പോടെ പ്രമുഖർ; സോളാർ കാലത്തേതിന് സമാനമായി സസ്‌പെൻസ് ഉയർത്തുന്ന സരിതയുടെ നീക്കം സ്വപ്‌നയും പുറത്തെടുക്കുന്നു; ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യുമ്പോൾ സർക്കാറിലും സമ്മർദ്ദം
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
'ദിലീപിന്റെ അസിസ്റ്റന്റാണ്, ഷൂട്ടിങ്ങിനായി വന്നതാണ്, അമ്മ മരിച്ചെന്ന് ഫോൺ വന്നു, തിരിച്ചു ചെല്ലാതെ നിവൃത്തിയില്ല'; രാത്രിയിൽ യുവാവ് സങ്കടം പറഞ്ഞപ്പോൾ തള്ളിപ്പറയാൻ കഴിഞ്ഞില്ല; തിരുവനന്തപുരത്തേക്കുള്ള പാതിരാത്രിയിലെ ആ ഓട്ടം വലിയ ചതിയായിരുന്നു; പാവമല്ലേ എന്നു കരുതി ഭക്ഷണവും വാങ്ങിക്കൊടുത്തു; അളിയൻ വരും എന്നു പറഞ്ഞുപോയ ആളെ പിന്നെ കണ്ടില്ല; തിരികെ പോരാൻ 500 രൂപ നൽകിയത് തമ്പാനൂരിലെ പൊലീസുകാർ; ഓട്ടംവിളിച്ചു പണംതട്ടി കടന്നയാളെ കുറിച്ച് ഓട്ടോ ഡ്രൈവർ രേവത് മറുനാടനോട്
ടീച്ചറായ ഭാര്യയുമൊത്ത് ടിക് ടോക്കെടുക്കുമ്പോഴും കണ്ണുവെച്ചത് ഓൺലൈൻ റമ്മി കളിയിൽ; ഓഫീസ് സമയം കഴിഞ്ഞാലും വീട്ടിൽ പോകാതെ മണിക്കൂറുകൾ ചിലവഴിച്ചത് ഓൺലൈൻ റമ്മി കളിച്ചു; ലക്ഷങ്ങൾ ഒഴുകിപ്പോയപ്പോൾ കൈവെച്ചത് സർക്കാർ അക്കൗണ്ടിൽ; രണ്ടു കോടി കവർന്നു മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയ വാർത്ത കണ്ടു ഭാര്യ ചോദ്യം ചെയ്തപ്പോൾ ഫോൺ വലിച്ചെറിഞ്ഞു ദേഷ്യം തീർത്തു വീടുവിട്ടു; ഇപ്പോൾ ശ്രമം കീഴടങ്ങാൻ; പിരിച്ചുവിടാൻ തീരുമാനിച്ച സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ ചതിച്ചത് റമ്മി പ്രേമം
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
പൊന്നിൻ വിലയുള്ള ആ ഒറ്റുകാരൻ തുഷാർ വെള്ളാപ്പള്ളിയോ? തുഷാറിനെ ദുബായിലേക്ക് വിളിച്ചു വരുത്തി കുടുക്കിയത് സ്വപ്ന സുരേഷോ? അന്ന് നടന്നത് ബിജെപിയുമായി ഒട്ടി നിൽക്കുന്ന ബിഡിജെഎസിനെ അടർത്തി മാറ്റാൻ നടത്തിയ കളിയോ? ചട്ടുകമാക്കിയത് സ്വപ്നയെയും തുഷാറിന്റെ അടുത്ത സുഹൃത്തുക്കളെയും; കാത്തിരുന്ന് പക വീട്ടി എസ് എൻ ഡി പി നേതാവും! ചതിക്ക് പകരം ചതിയുമായി ഗോളടിച്ചത് തുഷാറോ? നയതന്ത്ര കള്ളക്കടത്തിൽ ചർച്ചയാകുന്ന പ്രതികാര കഥ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി