Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഋഷി കപൂറിന്റെ മരണത്തിന് മുൻപുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; ഐ.സി.യുവിൽ നിന്ന് വീഡിയോ പകർത്തി പ്രചരിപ്പിച്ചത് പരിചരിക്കുന്നവർ; വീഡിയോ വൈറലായതോടെ പൊട്ടിത്തെറിച്ച് താരങ്ങളും രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ഷി കപൂറിന്റെ മരണത്തിനു മുമ്പുള്ള ഐസിയുവിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ആശുപത്രിയിൽ അദ്ദേഹത്തെ പരിചരിക്കുന്നവരാരോ രഹസ്യമായി ചിത്രീകരിച്ച വിഡിയോ ആണ് താരത്തിന്റെ മരണശേഷം വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് അർജുൻ കപൂർ, മിനി മാതുർ, കരൺ വാഹി എന്നീ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ഐസിയുവിൽ ഫോൺ ഉപയോഗിച്ചതിനെ കുറിച്ചും ആശുപത്രി ജീവനക്കാർക്ക് എതിരെയുമാണ് താരങ്ങൾ പ്രതികരിച്ചിരിക്കുന്നത്. ഋഷി കപൂറിന്റെ സ്വകാര്യതക്ക് എതിരെയുള്ള കനത്ത ലംഘനമാണിതെന്നും എന്ത് സംഭവവും ആദ്യം എത്തിക്കുന്ന ചിലരുടെ ഭ്രാന്തമായ ചിന്തകളാണ് ഇത്തരം പ്രവർത്തികൾക്കു പിന്നിലെന്നും അർജുൻ കപൂർ പറഞ്ഞു.

വിഡിയോ ലഭിച്ചാൽ അത് ഫോർവേഡ് ചെയ്യരുതെന്നാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. 2018 മുതൽ താരം കാൻസർ രോഗബാധിതനായിരുന്നു.

rishi-kapoor-icu-1

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP