Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

'എനിക്ക് കറുത്ത ചെറി വളരെ ഇഷ്ടമാണ്; അന്ന് എന്റെ മുന്നിൽ ഒരു പാക്കറ്റ് നിറയെ ചെറി ഇരുന്നപ്പോൾ മുഴുവൻ ഞാൻ തിന്നാൻ തുടങ്ങി; നമിത ഓടി വന്ന് എന്നോട് ചോദിച്ചത് ചേച്ചി ആ ചെറി എടുത്ത് കഴിച്ചോ എന്നാണ്; ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല; ഞാൻ ദേഷ്യത്തോടെയും സങ്കടത്തോടെയുമാണ് സ്‌റ്റേജിലേക്ക് കയറിയത്'; നമിതാ പ്രമോദുമായിട്ടുള്ള പ്രശ്‌നങ്ങൾക്ക് കാരണമായത് 'കറുത്ത ചെറി'യെന്ന് വെളിപ്പെടുത്തി റിമി ടോമി

മറുനാടൻ ഡെസ്‌ക്‌

മിതാ പ്രമോദുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തലുമായി നടി റിമി ടോമി. യാദൃശ്ചികമായിട്ടുണ്ടായ ആ സംഭവത്തെ വേദനയോടെ മാത്രമാണ് ഓർക്കാൻ ആഗ്രഹിക്കുന്നതെന്നും റിമി ടോമി വെളിപ്പെടുത്തുന്നു. അന്നത്തെ സംഭവത്തെ തുടർന്ന് വളരെയധികം ദേശ്യത്തോടെയും കരഞ്ഞുകൊണ്ടുമാണ് വേദിയിലേക്ക് കയറിയതെന്ന് റിനമി പറയുന്നു. ഒരു മലയാളം ചാനലിന് നൽകിയ ്അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.

Stories you may Like

നടി നമിത പ്രമോദുമായി തനിക്കുണ്ടായിരുന്ന പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഗായികയും നടിയുമായ റിമി ടോമി രംഗത്ത്. അന്നത്തെ സംഭവത്തെ തുടർന്ന് വളരെയധികം ദേഷ്യത്തോടെയും കരഞ്ഞും കൊണ്ടാണ് സ്റ്റജിൽ കയറിയതെന്നും ഇത്ര നിസാരമായൊരു കാര്യത്തിന് വഴക്കിട്ടതെന്ന് ഓർത്ത് തനിക്ക് വിഷമം തോന്നിയെന്നും റിമി ടോമി പറയുന്നു. ഒരു പ്രമുഖ ചാനലിൽ റിമി ടോമി അവതാരകയാകുന്ന പരിപാടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.റിമി ടോമിയുടെ വാക്കുകൾ'നമിതയ്ക്കൊപ്പം യു.എസിൽ ഒരു ഷോയ്ക്ക് പോയിരുന്നു. പന്ത്രണ്ട് സ്റ്റേജുകളിലെ അവസാന ഷോയിലായിരുന്നു സംഭവം നടന്നത്. എനിക്ക് കറുത്ത ചെറി ഒരുപാട് ഇഷ്ടമാണ്. ചോറു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ആ ചെറി കിട്ടിയാൽ മതി.

അത്ര ഇഷ്ടമാണ്. അന്ന് ഷോയ്ക്ക് മുമ്പ് ഒരു പാക്കറ്റ് നിറയെ കറുത്ത ചെറി അവിടെ കൊണ്ടു വെച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടു പോയി തിന്നാൻ തുടങ്ങി. അപ്പോൾ നമിത അടുത്തെത്തി. റിമി ചേച്ചി ചെറി എടുത്തോ എന്ന് ചോദിച്ചു. അവൾ വിശന്നിട്ടാണ് ചോദിച്ചത്. പക്ഷെ ആ ചോദ്യം കേട്ടതും എനിക്ക് വിഷമവും ദേഷ്യവും തോന്നി. എടുത്തോ എന്നു ചോദിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ദേഷ്യത്തോടെ ചെറി നമിതയ്ക്ക് നേരെ നീട്ടി എനിക്ക് വേണ്ട എന്ന് പറഞ്ഞു'.

വളരെയധികം ദേഷ്യപ്പെട്ടാണ് താനത് പറഞ്ഞതെങ്കിലും പിന്നീട് വളരെ സങ്കടം തോന്നിയെന്നും റിമി പറയുന്നു. ഇത്ര നിസാരമായൊരു കാര്യത്തിന് വഴക്കിട്ടതെന്ന് ഓർത്ത് തനിക്ക് വിഷമം തോന്നിയെന്നും റിമി പറഞ്ഞു. താൻ കരയാൻ തുടങ്ങിയപ്പോഴേക്കും നമിത തന്നെ ആശ്വസിപ്പിക്കാനെത്തിയെന്നും പക്ഷെ തനിക്ക് കരച്ചിൽ അടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും റിമി പറഞ്ഞു. കരഞ്ഞു കൊണ്ട് താൻ സ്റ്റേജിലേക്ക് കയറുകയായിരുന്നുവെന്നും റിമി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP