Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202118Tuesday

ചിരിമാഞ്ഞതെങ്ങോ! പൊട്ടിക്കരഞ്ഞ് റിമി ടോമി; കാരണം തേടി ആരാധകർ; പാട്ടിൽ മാത്രമല്ല ടിക്ക് ടോക്കിലുമുണ്ട് താരത്തിന് പിടിയെന്ന് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ലോക്ക്ഡൗൺ കാലം വീടിനുള്ളിൽ പല വിനോദങ്ങളുമായി മുന്നോട്ട് പോകുകയാണ് റിമി. എപ്പോഴും ചിരിച്ചു കൊണ്ട് ആരാധകരുടെ മുന്നിലെത്തുന്ന റിമി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് കരഞ്ഞു കൊണ്ടായിരുന്നു.

എപ്പോഴും ചിരിച്ചു കൊണ്ടുള്ള റിമിയെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കരഞ്ഞു കൊണ്ടുള്ള താരത്തിന്റെ വരവ് ഏവരേയും അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാൽ ഇതൊരു ടിക് ടോക്ക് വിഡിയോ ആയിരുന്നു. ഒരു ഡ്യുയറ്റ് വിഡിയോയാണ് റിമി പങ്കുവെച്ചത്. 'ആദ്യമായിട്ടാണ് ഡ്യുയറ്റ് ചെയ്യുന്നത്. ഈ പയ്യൻ ആരാന്നൊന്നും അറിയില്ല. നോക്കിയപ്പോ കണ്ടു, ചെയ്തു നോക്കി. എപ്പോഴും ചിരിക്കുന്ന മുഖമല്ലേ എന്റെ കണ്ടിട്ടുള്ളൂ. ഒരു വെറ്റൈറ്റി'. - എന്ന കുറിപ്പോടെയാണ് ഈ ടിക് ടോക്ക് വിഡിയോ റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്.

      View this post on Instagram

First time duet cheyane

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP