Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാട്ടും ഡാൻസുമായി റിമി ടോമിയുടെ അമ്മ; താരത്തിന്റെ വീട്ടിലെ ഓണാഘോഷം ഏറ്റെടുത്ത് സോഷ്യൽമീഡിയ; വീഡിയോ കാണാം..

പാട്ടും ഡാൻസുമായി റിമി ടോമിയുടെ അമ്മ; താരത്തിന്റെ വീട്ടിലെ ഓണാഘോഷം ഏറ്റെടുത്ത് സോഷ്യൽമീഡിയ; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

ഗായിക റിമി ടോമി പങ്കുവെച്ച വീട്ടിലെ ഓണാഘോഷത്തിന്റെ വിഡിയോ സമൂ​ഹ മാധ്യമങ്ങളി്ൽ ചർച്ചയാകുന്നു. റിമിയുടെ അമ്മ റാണിയാണ് ചർച്ചകളിൽ നിറയുന്നത്. റാണിയുടെ പാട്ടും ഡാൻസും കണ്ട ആരാധകർ, ഇത് റിമിയുടെ അമ്മ തന്നെ എന്ന കമന്റാണ് നൽകുന്നത്. കഴിഞ്ഞ ദിവസമാണ് റിമി സമൂഹമാധ്യമത്തിലൂടെ വിഡിയോ റില‌ീസ് ചെയ്തത്. അമ്മ റാണിയെയും സഹോദരി റീനുവിനെയുമുൾപ്പെടെ വിഡിയോയിലൂടെ റിമി ആരാധകർക്കായി പരിചയപ്പെടുത്തി.

റീനുവിന്റെ മകൻ കുട്ടാപ്പിക്കൊപ്പമുള്ള റിമിയുടെ രസകരമായ സംഭാഷണങ്ങളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. റിമി ടോമി പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും മറ്റും കുട്ടാപ്പി പ്രേക്ഷകർക്ക് പരിചിതനാണ്.റിമിയുടെ അമ്മയും സഹോദരിയും സഹോദരി ഭർത്താവ് രാജുവും പ്രേക്ഷകർക്കായി ഓണപ്പാട്ടുകൾ ആലപിച്ചു. പാട്ട് പാടുന്നതിനൊപ്പം അമ്മ ചുവടുവച്ചതും ആസ്വാദകർക്ക് നവ്യാനുഭവമായി. റാണി ഇപ്പോഴും ഡാൻസ് പഠിക്കുന്നുമുണ്ട്. അമ്മയുടെ പാട്ടിനെയും ഡാൻസിനെയും കുറിച്ചെല്ലാം റിമി ഇതിനു മുൻപും പൊതു വേദികളിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ആ എനർജിയും സംസാരവുമൊക്കെ കണ്ട് ഇത് റിമിയുടെ അമ്മ തന്നെ എന്നാണ് പ്രേക്ഷകർ പ്രതികരിച്ചത്. അമ്മയുടെ സംസാരവും എനർജിയുമാണ് തനിക്ക് കിട്ടിയതെന്ന് റിമി ടോമി പറയുകയും ചെയ്തു.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുക്തയും ഭർത്താവും റിമിയുടെ സഹോദരനുമായ റിങ്കുവും മകൾ കൺമണി എന്ന കിയാരയും വാഗമണ്ണിൽ ആണെന്ന് റിമി ആരാധകരെ അറിയിച്ചു. പൂക്കളമിട്ടും സദ്യ കഴിച്ചും റിമി കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ രസകരമായ വിഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം നിരവധി പേരാണ് വിഡിയോ കണ്ടത്. ഓലക്കുട ചൂടിയും കേരള വേഷത്തിൽ തിളങ്ങിയും റിമി ടോമി പങ്കുവച്ച ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP