Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം; മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിറുത്താം എന്നു പറഞ്ഞ റിമ കല്ലിങ്കലിന്റെ വിമർശനത്തിന് മറുപടിയുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ

റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം; മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിറുത്താം എന്നു പറഞ്ഞ റിമ കല്ലിങ്കലിന്റെ വിമർശനത്തിന് മറുപടിയുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിർത്താം എന്നു പറഞ്ഞ നടി റിമ കല്ലിങ്കലിന് മറുപടിയുമായി യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ രംഗത്ത്. 'റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം' എന്ന് തുടങ്ങുന്ന കുറിപ്പാണ് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്നും സന്ദീപ് വാര്യർ പോസ്റ്റിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

റിമേച്ചി കഞ്ചാവ് ബീഡി എടുക്കാൻ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം.

തിങ്കളാഴ്ച കൊച്ചിയിൽ സിനിമാക്കാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിര 'ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് 'എന്ന പേരിൽ പ്രതിഷേധം നടത്തിയിരുന്നു. ഈ പ്രതിഷേധത്തിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർക്കു നേരെ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയുമായി നടി റിമ ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ആർട്ടിസ്റ്റ് പവിശങ്കർ വരച്ച ഫിലോമിനയുടെ 'ആരെടാ നാറി നീ' എന്ന ചിത്രത്തിനൊപ്പം 'മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നമുക്ക് നിറുത്താം' എന്ന കുറിപ്പാണ് റിമ പങ്കുവച്ചത്. റിമ ഫേസ്‌ബുക്കിൽ പങ്കുവച്ചതിന് പിന്നാലെയാണ് മറുപടിയുമായി സന്ദീപ് വാര്യരും രംഗത്തെത്തിയത്.

''നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ രാഷ്ട്രീയ പകപോക്കൽ എന്ന് പറഞ്ഞ് കണ്ണീരൊഴുക്കരുത്''തെന്നായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്ത സിനിമാക്കാർക്ക് സന്ദീപ് വാര്യർ നേരത്തെ ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന ജാഥയിൽ പങ്കെടുത്ത സിനിമാക്കാർക്ക് നേരെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. 'മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക്. പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്. അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല' എന്നായിരുന്നു സന്ദീപ് വാര്യർ ഭീഷണി മുഴക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP