Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിർത്താം; നടി ഫിലോമിനയുടെ 'ആരെടാ നാറി നീ' എന്ന പ്രശസ്തമായ സിനിമാ ഡയലോഗ് ചേർത്തുള്ള അവരുടെ ചിത്രം സഹിതം റിമ കല്ലിങ്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നടി ഉന്നമിട്ടത് സന്ദീപ് വാര്യർ അടക്കമുള്ള ബിജെപി നേതാക്കളെ

മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിർത്താം; നടി ഫിലോമിനയുടെ 'ആരെടാ നാറി നീ' എന്ന പ്രശസ്തമായ സിനിമാ ഡയലോഗ് ചേർത്തുള്ള അവരുടെ ചിത്രം സഹിതം റിമ കല്ലിങ്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; നടി ഉന്നമിട്ടത് സന്ദീപ് വാര്യർ അടക്കമുള്ള ബിജെപി നേതാക്കളെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാക്കാർക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയ ബിജെപി നേതാക്കളെ ട്രോളി നടി റിമ കല്ലിങ്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മണ്ടന്മാരെ പ്രശസ്തരാക്കുന്നത് നിർത്താം എന്നു പറഞ്ഞു കൊണ്ടാണ് റിമയുടെ ഫേസ്‌ബുക്ക് കുറിപ്പ്. ആർട്ടിസ്റ്റ് പവി ശങ്കർ വരച്ച നടി ഫിലോമിനയുടെ 'ആരെടാ നാറി നീ' എന്ന പ്രശസ്തമായ ഡയലോഗ് ചേർത്തുള്ള അവരുടെ ചിത്രം സഹിതമാണ് റിമയുടെ പോസ്റ്റ്.

പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന പീപ്പിൾസ് ലോങ് മാർച്ചിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകരെ, പ്രത്യേകിച്ച് നടിമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന സിനിമാക്കാർ, പ്രത്യേകിച്ച് നടിമാർ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നികുതി വെട്ടിപ്പ് കൈയോടെ പിടികൂടുമ്പോൾ കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാക്കാരുടെ ദേശസ്‌നേഹം കാപട്യമാണെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും പറഞ്ഞ് കുമ്മനം രാജശേഖരനും രംഗത്ത് വന്നിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP