Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്; രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടം; നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും: വിവാദ പ്രസ്താവനയുമായി രേവതി സമ്പത്ത്

ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്; രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടം; നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും: വിവാദ പ്രസ്താവനയുമായി രേവതി സമ്പത്ത്

സ്വന്തം ലേഖകൻ

ചെന്നൈ: ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരോപിക്കുന്നതെന്ന് നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. രാമനെ ഉത്തമപുരുഷനായി വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നടി പറഞ്ഞു. തന്റെ ഫേസബുക്ക് പോസ്റ്റിലാണ് രേവതി ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്റെ തുടർച്ചയാണെന്നും ഐതിഹ്യത്തിന്റേതല്ലെന്നും രേവതി പറയുന്നു. രാമൻ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എത്രത്തോളം കുത്തിനിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോൾ ഭയമുണ്ടെന്നാണ് നടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

Stories you may Like

രേവതി സമ്പത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്. രാമൻ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോൾ ഭയമുണ്ട് . രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വർഗീയവാദികൾ കരുതുന്നു, എന്നാലങ്ങനെ അല്ല കാരണം കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും.

ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട് ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാൽ മനസിലാകും. രാമൻ 'ഉത്തമപുരുഷൻ' ആയി വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്റെ തുടർച്ചയാണ്, ഐതിഹ്യത്തിന്റേതല്ല. മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാൻ ആവില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP