Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സോളാറും ബാറും ഭൂമി ഇടപാടുകളുമൊക്കെ കത്തിനിന്നിട്ടും പ്രതിപക്ഷം തലകുത്തി നിന്നിട്ടും കിട്ടാത്ത ആ കത്ത് കണ്ടില്ലെന്ന് ഇനിയാരും പറയരുത്; മുഖ്യമന്ത്രിസ്ഥാനത്തു നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

സോളാറും ബാറും ഭൂമി ഇടപാടുകളുമൊക്കെ കത്തിനിന്നിട്ടും പ്രതിപക്ഷം തലകുത്തി നിന്നിട്ടും കിട്ടാത്ത ആ കത്ത് കണ്ടില്ലെന്ന് ഇനിയാരും പറയരുത്; മുഖ്യമന്ത്രിസ്ഥാനത്തു നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

തിരുവനന്തപുരം: എന്തൊക്കെയായിരുന്നു കഴിഞ്ഞ അഞ്ചുവർഷം കേരളം കണ്ടത്. സോളാർ, ബാർ, ഭൂമി, പാറ്റൂർ, മെത്രാൻകായൽ തുടങ്ങി ദേശീയ ഗെയിംസും വിഴിഞ്ഞവും വരെ പ്രശ്‌നത്തിലായി.

ഓരോ പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജിക്കായി ഏവരും മുറവിളി കൂട്ടി. പ്രതിപക്ഷം മാത്രമല്ല, സ്വന്തം പക്ഷത്തുള്ളവരും തരാതരം മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞ അവസ്ഥയുമുണ്ടായി.

എങ്കിലും തെളിവില്ല എന്നും മനഃസാക്ഷി അനുവദിക്കുന്നില്ലെന്നുമൊക്കെ പറഞ്ഞു ഉമ്മൻ ചാണ്ടി രാജിക്കത്തു നൽകാൻ കൂട്ടാക്കിയില്ല. ഏറ്റവുമൊടുവിൽ ഇതാ ഉമ്മൻ ചാണ്ടിയുടെ രാജിക്കത്തു സോഷ്യൽ മീഡിയയിൽ പറന്നു നടക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ പടിയിറങ്ങാൻ നിർബന്ധിക്കപ്പെട്ടതിനെത്തുടർന്നാണ് ഉമ്മൻ ചാണ്ടി രാജി സമർപ്പിച്ചത്. യുഡിഎഫ് തോറ്റതിനു തെളിവില്ലെന്നും രാജിവയ്ക്കാൻ മനഃസാക്ഷി അനുവദിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി പറയുന്നതായി ഇതിനിടെ ട്രോളുകളും പുറത്തുവന്നിരുന്നു. ഇതിനിടെയാണു ഉമ്മൻ ചാണ്ടി ഗവർണർ പി സദാശിവത്തിനു നൽകിയ രാജിക്കത്ത് പുറത്തുവന്നത്. സൈബർ ലോകം ഇത് ആഘോഷമാക്കുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP