Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

'വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം നിങ്ങൾ വന്ദേമാതരം വായിക്കുന്ന പടമാക്കിയില്ലെ; എങ്കിപ്പിന്നെ, ഞാൻ നേരിട്ടെന്തിനാ ജനത്തിൽ വരുന്നത്; ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാവണ്ണിലോ നടത്തുന്ന ചർച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ;. വ്യാജരേഖ കേസു നേരിട്ട സാറിന് കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ; സവർക്കറെപ്പോലെ മാപ്പെഴുതി കൊടുത്തങ്ങു 'വീർ' ആകണം സാറെ'; ചാനൽ ചർച്ചക്ക് വെല്ലുവിളിച്ച അനിൽ നമ്പ്യരെ ട്രോളി അഡ്വ രശ്മിത രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ഇപ്പോൾ സൈബർ ലോകത്തെ താരമാണ് അഡ്വ. . എൻആർസിയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുത്തു കൊണ്ടാണ് ആക്ടിവിസ്റ്റു കൂടിയായ രശ്മിത താരമാകുന്നത്. ചാനൽ ചർച്ചകളിലെ ബിജെപി നേതാക്കളുടെ പേടിസ്വപ്നം എന്നാണ് ഇവരെ സൈബർ ലോകം വിശേഷിപ്പിക്കുന്നത്. ബിജെപി നേതാക്കൾ പറയുന്ന മണ്ടത്തരങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ച് വായടപ്പിക്കുന്ന മറുപടി നൽകിയാണ് രശ്മിത താരമാകുന്നത്. ഏഷ്യനെറ്റ് ന്യൂസിലെ ചർച്ചയിൽ കൺകറന്റ് ലിസ്റ്റുമായി വന്ന ശോഭാ സുരേന്ദ്രനെ കണ്ടം വഴി ഓടിച്ചാണ് ഇവർ തുടക്കങ്ങിയത്.

പിന്നാലെ മീഡിയാ വൺ ചാനൽ ചർച്ചയിൽ വെച്ച് സന്ദീപ് വാര്യരെ പൊളിച്ചടുക്കി. ഏറ്റവും ഒടുവിൽ മനോരമ ന്യൂസിലെ ചർച്ചയിൽ ജെഎൻയുവിലെ വിദ്യാർത്ഥിനികളെ അപമാനിച്ച എസ് സുരേഷിനെ ഇവർ ഇരുത്തി പൊരിച്ചു. അതോടെ അവരെ സംഘപിരിവാർ പ്രവർത്തകർ രശ്മിതക്കെതിരെ വ്യാപക കാമ്പയിനുമായി രംഗത്തെത്തി. ഇതിനിടെയാണ് സംഘപരിവാർ ചാനലായ ജനം ടീവിയുടെ കോർഡിറ്റേറ്റി എഡിറ്റർ അനിൽ നമ്പ്യാർ സിഎഎ സംബന്ധിച്ച ചർച്ചക്ക് രശ്മിതയെ വെല്ലുവിളിച്ചത്. ഇതിനും കുറിക്ക് കൊള്ളുന്ന മറുപടിയാണ് അവർ നൽകിയത്.

വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം വന്ദേമാതരം വായിക്കുന്ന പടമായി കാണിച്ച ജനം ടിവിയിൽ എന്തിന് താൻ നേരിട്ട് വരണമെന്ന് രശ്മിത ചോദിക്കുന്നു. 'ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചർച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ.... വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവർക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ' വീർ' ആകണം സാറെ? ആരു സാറിനെ വീർ എന്നു വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും സാറെ... കാരണം, സാറ് എളിമയുള്ളവനാ.... ചാനൽ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചർച്ചയ്ക്കു വിളിച്ചല്ലോ!'- രശ്മിത തന്റെ പോ്സ്റ്റിൽ ചോദിക്കുന്നു.

രശ്മിതയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

ചെറിയ കാര്യമല്ല, ഒരു ചാനൽ മേധാവി തന്നെ സംഘപരിവാറുമായുള്ള ചർച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്! ഏൃലമഹ്യേ വീിീൗൃലറ ശെൃ! വിളിച്ചത് മറ്റാരുമല്ല, ജനം ടി വി യുടെ മേധാവിയായ അനിൽ നമ്പ്യാർ സാറാണ്. പഠിക്കുന്ന കാലത്ത് സൂര്യ ടിവി സ്റ്റാഫായിരുന്ന ഇദ്ദേഹത്തിന്റെ വ്യാജരേഖ കേസിന്റെ വാർത്ത കേട്ടിട്ടുണ്ട് (കേസൊക്കെ കഴിഞ്ഞ് ' കാണുമെന്ന് കരുതുന്നു, പാവം, നല്ല മനുഷ്യനാർന്നു, പത്രപ്രവർത്തനത്തിൽ എത്തിക്‌സിന്റെ കൈപ്പുസ്തകം).

എന്തായാലും മററു ചാനലുകളിലെ ക്യാമറ ട്രിക്കോ വാസ്തു ദോഷമോ കൊണ്ടാണ് സംഘ പരിവാർ 'ശോഭി'ക്കാത്തതെന്നാ നമ്പ്യാർ സാർ ധരിച്ചു വശായത്! (പാവം, ചെറിയ പിള്ളാർ ടെ ശുദ്ധഗതിയാ! ) എന്റെ നമ്പ്യാർ സാറെ ടോർച്ച് മുഖത്തടിച്ചാ കണ്ണു തെളിയാത്ത ഇനമാ ഈ സംഘ പുത്രർ, അല്ലാതെ മ്മക്ക് ഒരു കുതന്ത്രവുമില്ല.... പരിഭവം വച്ച് വ്യാജരേഖ ഉണ്ടാക്കി എന്നെ കൊല്ലരുത്. പാവമാ ഞാൻ.

പിന്നെ, സാറെന്നെ ജനത്തിൽചർച്ചയ്ക്ക് വിളിച്ചു, ആ സ്നേഹം മനസ്സിലായി, തങ്കമാന മനസ്സേ, പൊന്നപ്പാ നൂറുമ്മ. പക്ഷേ, ആളുകൾ പറയുന്നത് ഞാനവിടെ വന്നില്ലെങ്കിലും എന്റെ പോസ്റ്റിലെ ഉള്ളടക്കം ജനം ലോഗോയിൽ ഇടുന്നുണ്ടെന്നാണല്ലോ? ഇന്നാള് വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം ഞാനിട്ടത് നിങ്ങൾ വന്ദേമാതരം വായിക്കുന്ന പടമായിട്ടെന്ന്.എങ്കിപ്പിന്നെ, ഞാൻ നേരിട്ടെന്തിനാ ജനത്തിൽ വരുന്നത്? ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാ വണ്ണി ലോ നടത്തുന്ന ചർച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ.... വ്യാജരേഖ കേസു നേരിട്ട സാറിന് പേറ്റന്റ് / കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ? അല്ലേ പിന്നെ, സവർക്കറെ പ്പോലെ മാപ്പെഴുതി കൊടുത്തങ്ങു ' വീർ' ആകണം സാറെ? ആരു സാറിനെ വീർ എന്നു വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും സാറെ... കാരണം, സാറ് എളിമയുള്ളവനാ.... ചാനൽ മേധാവിയാന്നുള്ള ഹുങ്കില്ലാതെ ഈ പാവം എന്നെ സാറു ചർച്ചയ്ക്കു വിളിച്ചല്ലോ!

നൂറു ഫ്ലൈയിങ് കിസ്സൂടെ..... (ഉമ്മകൾ ഒക്കെ ഫ്ലയിംഗാ കേട്ടോ, നേരിട്ടില്ല, നിങ്ങടാൾക്കാരു തന്നെ അല്ലേൽ കോണ്ടം തിയറിയുമായി എത്തും, ഞാനൊരു കുലസ്ത്രീയാ സാറെ, തെക്കേടത്തമ്മയാണെ സത്യം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP