Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

രഞ്ജി ട്രോഫി മത്സരത്തിനിടയിൽ രസം കൊല്ലിയായി ഗ്രൗണ്ടിൽ പാമ്പ്; കൈയടിച്ചും പാമ്പിനെ ഓടിക്കാൻ പാടുപെട്ടും കളിക്കാർ; ബി.സി.സിഐ പങ്കുവച്ച വീഡിയോ വൈറൽ

രഞ്ജി ട്രോഫി മത്സരത്തിനിടയിൽ രസം കൊല്ലിയായി ഗ്രൗണ്ടിൽ പാമ്പ്; കൈയടിച്ചും പാമ്പിനെ ഓടിക്കാൻ പാടുപെട്ടും കളിക്കാർ; ബി.സി.സിഐ പങ്കുവച്ച വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

വിജയവാഡ: രഞ്ജി ട്രോഫി മത്സരം കൊടുംപിരി കൊണ്ട് നിൽക്കുമ്പോൾ മൈതാനത്ത് പാമ്പ്. കളി നടക്കുന്നതിനിടയിലാണ് മൈതാനത്തേക്ക് പാമ്പ് ഇഴഞ്ഞെത്തിയത്. ഇതോടെ അൽപനേരം മത്സരം തടസ്സപ്പെട്ടു. രഞ്ജി ട്രോഫി ഗ്രൂപ്പ് എയിലെ ആന്ധ്ര-വിദർഭ മത്സരത്തിന് മുമ്പായി താരങ്ങൾ മൈതാനത്ത് ഇറങ്ങിയപ്പോഴാണ് പാമ്പിനെ കണ്ടത്. വിജയവാഡയിലെ ഡോ.ഗോകരാജു ലിയാല ഗംഗാരാജു എ സി എ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു മത്സരം.

പാമ്പ് മൈതാനത്തുകൂടി നീങ്ങുന്ന വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗ്രൗണ്ടിലൂടെ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കളിക്കാർ പാമ്പിനെ കയ്യടിച്ചും മറ്റും പാമ്പിനെ ഗ്രൗണ്ടിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.എന്നാൽ അധികം താമസിയാതെ മത്സരം പുനഃരാരംഭിക്കാനായി.

Stories you may Like

മത്സരത്തിൽ ടോസ് നേടിയ വിദർഭ ക്യാപ്റ്റൻ ഫായിസ് ഫൈസൽ ആന്ധ്രയ്ക്കെതിരേ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ താരം ഹനുമ വിഹാരിയാണ് ആന്ധ്രയെ നയിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP