Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണഞ്ചിപ്പിക്കും വേഗത്തിൽ അഭ്യാസം കാട്ടിയത് റഫാലല്ല വെറും 'കളിപ്പാട്ട വിമാനം' ! ആഗോളതലത്തിൽ റഫാൽ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രദ്ധാകേന്ദ്രമായിരിക്കേ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് റിമോട്ട് കൺട്രോൾ വിമാനത്തിന്റെ കളിയെന്ന് റിപ്പോർട്ട്; വിമാനത്തിന്റെ പിന്നിൽ എഴുതിയിരുന്നത് കളിപ്പാട്ട കമ്പനിയുടെ പേര്

കണ്ണഞ്ചിപ്പിക്കും വേഗത്തിൽ അഭ്യാസം കാട്ടിയത് റഫാലല്ല വെറും 'കളിപ്പാട്ട വിമാനം' ! ആഗോളതലത്തിൽ റഫാൽ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രദ്ധാകേന്ദ്രമായിരിക്കേ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് റിമോട്ട് കൺട്രോൾ വിമാനത്തിന്റെ കളിയെന്ന് റിപ്പോർട്ട്; വിമാനത്തിന്റെ പിന്നിൽ എഴുതിയിരുന്നത് കളിപ്പാട്ട കമ്പനിയുടെ പേര്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റഫാൽ കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുന്ന സമയത്താണ് സമൂഹ മാധ്യമത്തിൽ ഹിറ്റായി ഓടിയ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇപ്പോൾ പുറത്ത് വരുന്നത്. റൺവേയ്ക്ക് മുകളിലൂടെ അതിവേഗത്തിൽ കുതിക്കുകയും അഭ്യാസം കാണിക്കുകയും ചെയ്ത വെള്ളയും ചുവപ്പും നിറമുള്ള വിമാനത്തിന്റെ വീഡിയോ റഫാൽ എന്ന പേരിലാണ് അറിയപ്പെട്ടത്. വീഡിയോയിൽ കാട്ടിയ 'സംഭവം' കണ്ട്  ഇത്രയും കഴിവുള്ള വിമാനം രാജ്യത്തിന് വേണമെന്നും വീഡിയോയ്ക്ക് താഴെ കുറിപ്പുകളുണ്ടായിരുന്നു. എന്നാൽ സംഗതി റഫാൽ അല്ലെന്നും ഇത് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന കളിപ്പാട്ട വിമാനമാണെന്നുമാണ് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ പുറത്ത് വിട്ടത്.

ഫേസ്‌ബുക്കിലും യൂട്യൂബിലും നിമിഷങ്ങൾക്കകമാണ് വീഡിയോ പ്രചരിച്ചത്. ബെംഗലൂരുവിൽ ഇപ്പോൾ നടക്കുന്ന എയ്‌റോ ഇന്ത്യാ ഷോയിൽ റഫാൽ പ്രദർശപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് കളിപ്പാട്ട വിമാനത്തിന്റെ വീഡിയോ റഫാൽ എന്ന പേരിൽ വ്യാപകമായി പ്രചരിച്ചത്. താഴ്ന്ന് പറക്കുന്നതിനൊപ്പം അഭ്യാസം കാട്ടുകയും ചെയ്ത വീഡിയോയ്ക്ക് 2.50 മിനിട്ടായിരുന്നു ദൈർഘ്യം. റഫാൽ കരാറുമായി ബന്ധപ്പെട്ട് മോദി സർക്കാർ ഏറെ വിവാദം നേരിടുന്ന സാഹചര്യത്തിൽ മോദി അനുകൂലമായി നിൽക്കുന്ന വ്യക്തികളാണ് വീഡിയോ അധികമായും ഷെയർ ചെയ്തത്.

 

എന്നാൽ വീഡിയോയിലെ വിമാനത്തിന്റെ ക്ലോസപ്പിൽ വിമാനത്തിന്റെ പുറകു വശത്ത് ഫ്‌ളെക്‌സ് പ്ലെയിൻസ് എന്നെഴുതിയിരിക്കുന്നതിന്റെ സത്യാവസ്ഥ പരിശോധിച്ചപ്പോഴാണ് ഇത് കളിപ്പാട്ട വിമാനമാണെന്നും കമ്പനി തന്നെ പുറത്തിറക്കിയിരിക്കുന്ന വീഡിയോയാണ് ഇതെന്നും പുറത്തറിയുന്നത്. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന വിമാനങ്ങളുടെ ചെറുപതിപ്പുകളും റേഡിയോ കൺട്രോൾഡ് ഉപകരണങ്ങളും നിർമ്മിക്കുന്ന ഫ്ളെക്സ് ഇന്നൊവേഷൻസ് എന്ന കമ്പനിയാണ് ഈ വീഡിയോകൾ ആദ്യം യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിൽ ഈ വൈറൽ വീഡിയോയുടെ പൂർണ രൂപം കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഇന്ത്യാ ടുഡേയ്ക്ക് ലഭിച്ചു.

2016 ഓഗസ്റ്റ് 19നാണ് കമ്പനി ഈ വീഡിയോ അപ്ലോഡ് ചെയ്യുന്നത്. യഥാർത്ഥത്തിൽ 6.29 മിനുട്ട് ആണ് ഈ വീഡിയോയുടെ ദൈർഘ്യം. കമ്പനിയുടെ പ്രൊഡക്ട് ആയ എയർക്രാഫ്റ്റ് എഫ്-16ക്യുക്യു എന്ന മിനിയേച്ചർ വിമാനമാണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. വീഡിയോയിൽ ഈ വിമാനം റിമോർട്ട് കൺട്രോൾ ഉപയോഗിച്ച് പറത്തുന്നതും വ്്യക്തമായി കാണാം. 6 ലക്ഷം രൂപയ്ക്ക് ഈ ഉൽപന്നം  ലഭിക്കുമെന്നും കമ്പനി വെബ്സൈറ്റിൽ പറയുന്നു. ഈ വീഡിയോയിൽ വിമാനം അഭ്യാസ പ്രകടനം നടത്തുന്ന ഭാഗം മാത്രം കട്ട് ചെയ്തെടുത്താണ് റഫാൽ എന്ന പേരിൽ പ്രചരിപ്പിച്ചിരുന്നത്. കളിപ്പാട്ട വിമാനമാണെന്ന വാർത്ത പുറത്ത് വന്നതോടെ പല പ്രൊഫൈലുകളും വീഡിയോ നീക്കം ചെയ്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP