Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കിന്റെ കുതന്ത്രങ്ങളിൽ തൽക്കാലം ട്രായി വീഴില്ല; ഫ്രീ ബേസിക് നിർത്തിവെക്കാൻ റിലയൻസിനോട് റെഗുലേറ്ററി ബോർഡ്; എല്ലാവർക്കും ഇന്റർനെറ്റ് സൗജന്യമായി ആണോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മടിച്ച് ഇരു കമ്പനികളും

ഫേസ്‌ബുക്കിന്റെ കുതന്ത്രങ്ങളിൽ തൽക്കാലം ട്രായി വീഴില്ല; ഫ്രീ ബേസിക് നിർത്തിവെക്കാൻ റിലയൻസിനോട് റെഗുലേറ്ററി ബോർഡ്; എല്ലാവർക്കും ഇന്റർനെറ്റ് സൗജന്യമായി ആണോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മടിച്ച് ഇരു കമ്പനികളും

ന്റർനെറ്റ് സമത്വം തകർക്കാനെന്നോണം ഫേസ്‌ബുക്ക് അവതരിപ്പിച്ച പുതിയ തന്ത്രമായ ഫ്രീ ബേസിക്‌സ് സേവനങ്ങൾക്ക് ട്രായി താൽക്കാലികമായി കൂച്ചുവിലങ്ങിട്ടു. ഫ്രീ ബേസിക്‌സ് സേവനങ്ങൾ തൽക്കാലം നിർത്തിവെക്കാൻ റിലയൽസ് കമ്യൂണിക്കേഷനോട് ടെലിക്കോം റെഗുലേറ്ററി അഥോറിറ്റി (ട്രായ്) ആവശ്യപ്പെട്ടു. ഫ്രീ ബേസിക്‌സ് നിർത്തിവച്ചതായി റിലയൻസ് ട്രായിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.

ഫേസ്‌ബുക്കിന്റെ ഇന്ത്യയിലെ ഏക ടെലിക്കോം പങ്കാളിയാണ് റിലയൻസ് കമ്യൂണിക്കേഷൻസ്. റിലയൻസ് വരിക്കാർക്ക് ഇന്റർനെറ്റിലെ കുറേ സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നതാണ് ഫ്രീ ബേസിക്‌സ്. നേരത്തെ ഫേസ്‌ബുക്ക് കൊണ്ടുവന്ന ഇന്റർനെറ്റ് ഡോട്ട് ഓർഗിന് പകരം അവതരിപ്പിച്ചതാണ് ഫ്രീ ബേസിക്‌സ്.

എന്നാൽ, ഇന്റർനെറ്റ് സമത്വത്തിനെതിരെ കൊണ്ടുവന്ന പുതിയ കുതന്ത്രമാണ് ഫ്രീ ബേസിക്‌സ് എന്ന വിമർശനം ശക്തമായി ഉയർന്നിരുന്നു. ഉപഭോക്താക്കളെ കബളിപ്പിച്ച് ഇന്റർനെറ്റ് സമത്വത്തിനെതിരെ ട്രായിക്ക് സന്ദേശമയപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഫേസ്‌ബുക്ക് നടത്തുന്നതെന്നും വിമർശനമുയർന്നിരുന്നു. ഫ്രീ ബേസിക്‌സിനെ ഞാൻ പിന്തുണയ്ക്കുന്നു എന്ന സന്ദേശം ഉപയോക്താക്കളെ കൊണ്ട് ട്രായിക്ക് അയപ്പിക്കുകയാണ് ഫേസ് ബുക്ക് ചെയ്തത്.

ഫേസ്‌ബുക്കിന്റെ സ്വാധീനവലയത്തിൽപ്പെട്ട പലരും ഈ സന്ദേശം അയക്കുകയും ചെയ്തു. ഇന്ത്യയിൽ ഫ്രീ ബേസിക്‌സിന് വലിയ പിന്തുണ നേടിയെടുക്കാനുള്ള ശ്രമമായിരുന്നു ഇതിലൂടെ ഫേസ്‌ബുക്ക് നടത്തിയത്. എന്നാൽ, ഇതിനെതിരെ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും വിദഗ്ദ്ധർ രംഗത്തെത്തിയതോടെ, ട്രായ് ഇടപെടുകയായിരുന്നു.

നെറ്റ് ന്യൂട്രാലിറ്റിയെ ഫ്രീ ബേസിക്‌സ് എങ്ങനെയാണ് തുരങ്കംവെക്കുന്നതെന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും, ഇന്റർനെറ്റിലെ വ്യത്യസ്ത സേവനങ്ങൾക്ക് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്താൻ ഒരു ഓപ്പറേറ്റർക്ക് അവകാശമുണ്ടോ എന്ന ചോദ്യം ട്രായി ഉയർത്തിയിരുന്നു. എന്നാൽ, ഇതിന് വ്യക്തമായ ഉത്തരം നൽകാൻ റിലയൻസിനോ ഫേസ്‌ബുക്കിനോ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഫ്രീ ബേസിക്‌സ് നിർത്തിവെക്കാൻ റിലയൻസിനോട് ട്രായി ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP