Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി; ആവശ്യം വരാത്തതുകൊണ്ടാണ് ചെയ്യാത്തത്; പ്രാക്ടിക്കൽ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രത്യേക അനൗൺസ്മെന്റ്; കേരളത്തിന്റെ യഥാർഥ പ്രശ്‌നം അടച്ചിട്ട ലൈംഗികത; കപട സദാചാരം മൂലം യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നില്ല; കോടതി കയറിയ ബോഡി ആർട്ടിനുശേഷം യൂട്യൂബിൽ ലൈംഗിക വിദ്യാഭ്യാസവുമായി രഹ്ന ഫാത്തിമ

സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി; ആവശ്യം വരാത്തതുകൊണ്ടാണ് ചെയ്യാത്തത്; പ്രാക്ടിക്കൽ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രത്യേക അനൗൺസ്മെന്റ്; കേരളത്തിന്റെ യഥാർഥ പ്രശ്‌നം അടച്ചിട്ട ലൈംഗികത; കപട സദാചാരം മൂലം യഥാർത്ഥ ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നില്ല; കോടതി കയറിയ ബോഡി ആർട്ടിനുശേഷം യൂട്യൂബിൽ ലൈംഗിക വിദ്യാഭ്യാസവുമായി രഹ്ന ഫാത്തിമ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: എന്നും വിവാദ നായികയാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും നടിയുമായ രഹ്നഫാത്തിമ. സ്വന്തം കുട്ടികളെകൊണ്ട് തന്റെ നഗ്നമേനിയിൽ പെയിന്റ് ചെയ്യിച്ചുവെന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ രഹ്ന ഇപ്പോൾ സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ലൈംഗിക വിദ്യാഭ്യാസവുമായി രംഗത്തെത്തിയിരിക്കയാണ്.കേരളത്തിന്റെ യഥാർഥ പ്രശനം അടച്ചിട്ട ലൈംഗികതയാണെന്നും കപട സദാചാരംമൂലം യഥാർഥ ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയുമാണ് രഹ്നഫാത്തിമ പുതിയ ക്ലാസുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ആഴ്ചയിൽ ഒന്നു വീതം ക്ലാസ് ഉണ്ടാകുമെന്നാണ് രഹ്ന വാഗ്ദാനം ചെയ്തിരിക്കുന്നത്. 101 കെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള തന്റെ യുട്യൂബ് ചാനലിലൂടെയാണ് തന്റെ ലൈംഗിക വിദ്യാഭ്യാസ ക്ലാസ് രഹ്ന നടത്തുന്നത്. പ്രേക്ഷകർ ഉന്നയിക്കുന്ന സംശയങ്ങൾ പ്രമുഖ സെക്സോളജിസ്റ്റ് സംശയങ്ങൾ ദൂരീകരിക്കുമെന്നും രഹ്ന തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു. എന്നാൽ സെക്സോളജിസ്റ്റിനോടല്ല രഹ്നയോടുതന്നെയാണ് കൂടുതൽ പേരും സംശയങ്ങൾ ചോദിച്ചിരിക്കുന്നത്. സ്വയം ഭോഗം ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി രഹ്ന പറയുന്നു. നിങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല അതിന്റെ ആവശ്യം വരാറില്ല എന്നുമായിരുന്നു രഹ്നയുടെ മറുപടി.

നേരത്തെ അടുക്കളയിൽ അർധ നഗ്‌നയായി നിന്നു മത്തിക്കറി വയ്ക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികളെ ഉപയോഗിച്ച് നഗ്‌നശരീരത്തിൽ രഹ്ന ചിത്രം വരച്ചതും ഈ വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇത് വിവാദമായതിനു പിന്നാലെ രഹ്നയെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് രഹ്നഫാത്തിമ ഇപ്പോൾ ലൈംഗിക വിദ്യാഭ്യാസത്തിനായി യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. നേരത്തെ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനായി സുപ്രീം കോടതി വിധി പുറത്തു വന്നതിനു പിന്നാലെ രഹ്നഫാത്തിമ ശബരിമല കയറാനെത്തിയത് വിവാദമായി മാറിയിരുന്നു. ഈ കേസിൽ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി രഹ്നയെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ബിഎസ്എൻഎൽ ജോലിയിൽനിന്ന് ഇവരെ പിരിച്ചുവിട്ടിരുന്നു. ഈ പിരിച്ചുവിടലിനെതിരെയുള്ള കേസും പുരോഗമിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP