Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിക്കിനി വരെ ഇട്ടു മോഡലിങ് ചെയ്യുന്നു, ശരീരം കാണിക്കുന്നു എന്നു പറഞ്ഞ് ഫെമിനിച്ചി ആക്കുകയും ചെയ്ത രാഹുൽ ഈശ്വറാണ് ഞാൻ പങ്കെടുത്ത ബീച്ച് വെയർ ഫാഷൻഷോയുടെ ഉദ്ഘാടകനായത്; കഞ്ചാവ് വിൽപ്പനയും വാണിഭവും നടന്നെന്ന ചാനൽ വാർത്തയായപ്പോൾ തന്റെ പേരു പറയാതിരിക്കാൻ നിർബന്ധിച്ചു; ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ ഈശ്വറിനെതിരെ ആരോപണവുമായി രഹ്ന ഫാത്തിമ

ബിക്കിനി വരെ ഇട്ടു മോഡലിങ് ചെയ്യുന്നു, ശരീരം കാണിക്കുന്നു എന്നു പറഞ്ഞ് ഫെമിനിച്ചി ആക്കുകയും ചെയ്ത രാഹുൽ ഈശ്വറാണ് ഞാൻ പങ്കെടുത്ത ബീച്ച് വെയർ ഫാഷൻഷോയുടെ ഉദ്ഘാടകനായത്; കഞ്ചാവ് വിൽപ്പനയും വാണിഭവും നടന്നെന്ന ചാനൽ വാർത്തയായപ്പോൾ തന്റെ പേരു പറയാതിരിക്കാൻ നിർബന്ധിച്ചു; ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ ഈശ്വറിനെതിരെ ആരോപണവുമായി രഹ്ന ഫാത്തിമ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ അടിമുടി എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ചാനലുകളിൽ കയറിയിറങ്ങുകയും വിവാദങ്ങൾക്ക് ചൂട്ടുപിടിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുമെന്നും രാഹുൽ ആവർത്തിക്കാറുണ്ട്. തന്റെ നെഞ്ചത്തു ചവിട്ടിയേ യുവതികൾ ശബരിമലയിൽ പ്രവേശിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. രഹ്ന ഫാത്തിമ അടക്കമുള്ളവർ മലകയറാൻ എത്തിയ വേളയിൽ രൂക്ഷ വിമർശനവും രാഹുൽ ഉന്നയിക്കുകയുണ്ടായി. എന്നാൽ, ഇപ്പോൾ രാഹുൽ ഈശ്വറിനെതിരെ ആരോപണവുമായി രഹ്ന ഫാത്തിമ രംഗത്തെത്തി. ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിലാണ് അവർ രാഹുൽ ഈശ്വറിനെതിരെ രംഗത്തെത്തിയത്.

രാഹുൽ ഈശ്വറിന്റെ ഇരട്ടത്താപ്പ് തുറന്നു കാണിക്കുന്ന ആരോപണമാണ് രഹ്ന ഫാത്തിമ ഉന്നയിച്ചത്. രണ്ട് വർഷം മുമ്പ് താൻ പങ്കെടുത്തു വിവാദമായ എറണാകുളത്തെ ഒരു ഐലൻഡിൽ വെച്ചു നടന്ന ബീച്ച് വെയർ ഫാഷൻ ഷോ ഉൽഘാടനം ചെയ്തത് രാഹുൽ ഈശ്വർ ആണെന്ന് ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് രഹ്ന ഫേസ്‌ബുക്കിൽ കുറിച്ചു. ഒരു ചാനലുകാർ ആ ഷോയെ പറ്റി വാർത്തക്ക് വേണ്ടി വളരെ മോശമായി അവിടെ നഗ്‌ന നൃത്തവും കഞ്ചാവ് വിൽപനയും വാണിഭവുമാണ് നടന്നത് എന്നരീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ വാർത്താസമ്മേളനം വിളിച്ചപ്പോൾ താനാണ് ഉദ്ഘാടനം ചെയ്തതെന്ന് പറയരുത് എന്നു പറഞ്ഞ് തന്നെ വിളിച്ചിരുന്നുവെന്നും രഹ്ന ആരോപിക്കുന്നു. ഇത് കൂടാതെ എങ്ങനെ മീഡിയ ശ്രദ്ധ ആകർഷിക്കാം എങ്ങനെ കോണ്ട്രവേഴ്‌സി ആക്കാം എന്നതിന് വിശദമായ കളാസും തന്നെന്നും അവർ ഫേസ്ബഹുക്ക് പോസ്റ്റിൽ പറഞ്ഞു. ശബരിമല തന്ത്രിയെയും വിമർശിച്ചു കൊണ്ടാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

രഹ്നയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഞാൻ ബിക്കിനി വരെ ഇട്ടു മോഡലിങ് ചെയ്യുന്നു ശരീരം കാണിക്കുന്നു ഫെമിനിച്ചിആണ് എന്നെല്ലാം ആണല്ലോ രാഹുൽ ഈശ്വർ അടക്കം പലരും എന്നെ പോലെ ഉള്ളവർക്ക് ശബരിമലയിൽ പ്രവേശിക്കാൻ അർഹത ഇല്ല എന്നു പറയാൻ കാരണം ആയി പറയുന്നത്. കള്ളനും കൊലപാതകിയും ബലാൽസംഗിയും അക്രമികളും രാഹുലിനെ പോലുള്ള വർഗീയത പരത്തുന്നവരും വ്രതം എടുക്കാതെയും ദീക്ഷവെക്കാതെയും അവിടെ ഭക്തരെ ആക്രമിക്കാനും തെറിവിളിക്കാനും കൊലവിളിക്കാനും കല്ലെറിയനും മൂത്രം ഒഴിച്ചു ക്ഷേത്രം ആശുദ്ധമാക്കാനും കയറുമ്പോൾ ആണ് ഞാൻ വീട്ടിൽ കോണകമാണോ ബിക്കിനി ആണോ ധരിക്കുന്നത് എന്നു നോക്കി വിവാദം ഉണ്ടാക്കുന്നതും അയ്യപ്പന്റെ ബ്രഹ്മചര്യതത്തെ കുറിച്ചു വ്യാകുലപ്പെടുന്നതും .

എന്നാൽ ഞാൻ 2വർഷം മുൻപ് പങ്കെടുത്തു വിവാദമായ എറണാകുളത്തെ ഒരു ഐലൻഡിൽ വെച്ചു നടന്ന ബീച്ച് വെയർ ഫാഷൻ ഷോ ഉൽഘാടനം ചെയ്തത് രാഹുൽ ഈശ്വർ ആണെന്ന് എത്രപേർക്ക് അറിയാം? അന്ന് ഒരു ചാനലുകാർ ആ ഷോയെ പറ്റി വാർത്തക്ക് വേണ്ടി വളരെ മോശമായി അവിടെ നഗ്‌ന നൃത്തവും കഞ്ചാവ് വിൽപനയും വാണിഭവുമാണ് നടന്നത് എന്നരീതിയിൽ പ്രചരിപ്പിക്കുകയും സത്യാവസ്ഥ ബോധിപ്പിക്കാൻ ഞങ്ങൾക്ക് പത്രസമ്മേളനം നടത്തേണ്ടിയും വന്നു. അന്ന് ഉൽഘാടനം ചെയ്ത രാഹുൽ ഈശ്വർ എന്റെ സുഹൃത്തിന്റെ ഫോണിൽ എന്നെ വിളിച്ചു പറഞ്ഞത് അദ്ദേഹമാണ് ആ പ്രോഗ്രാം ഉൽഘാടനം ചെയ്തതെന്ന് പറയരുതെന്നും മറ്റുമാണ്.കൂടാതെ എങ്ങനെ മീഡിയ ശ്രദ്ധ ആകർഷിക്കാം എങ്ങനെ കോണ്ട്രവേഴ്‌സി ആക്കാം എന്നതിന് വിശദമായ കളാസും തന്നു.വിവാദമായൽ ചാനൽ ചർച്ചയിൽ അദ്ദേഹത്തെ വിളിക്കുമെന്നും അപ്പോൾ ഞങ്ങൾക്ക് അനുകൂലമായി വിഷയം തിരിച്ചെടുക്കാം എന്നുമൊക്കെ ആണ് പറഞ്ഞോണ്ടിരുന്നത്. പിന്നെയും എന്തൊക്കെയോ ബ്ലാബ്‌ളാ ബ്ലാ.... കോൾ റിക്കോർഡ് തപ്പി എടുക്കട്ടെ ?? തന്റെ ഇരട്ടത്താപ്പും വ്യാജ അയ്യപ്പ ഭക്തിയും മീഡിയ അറ്റൻഷൻ കിട്ടാൻ വിവാദമുണ്ടാക്കലും വർഗീയ വിഷം പരത്തലും എല്ലാം പൊളിച്ചു കയ്യിൽ തരുന്നുണ്ട്.


പിന്നീട് എന്നെ പുള്ളി നേരിട്ട് വിളിക്കുന്നത് മാറുതുറക്കൽ പ്രതിഷേധം നടന്ന അവസരത്തിൽ റിപ്പബ്ലിക് ടിവിയിൽ ബൈറ്റ് കൊടുക്കണം എന്ന് ആവശ്യപ്പെടാൻ ആണ്. 'ജനം' പോലെ എന്റെ രാഷ്ട്രീയത്തിന് ചേരാത്ത നുണ പ്രചരിപ്പിക്കുന്ന ചാനൽ ആയതിനാലും എന്റെ പേര് വെച്ചു മുസ്ലിം യുവതി മുസ്ലിം പ്രൊഫസർക്കെതിരെ മാറുതുറന്നു എന്നരീതിയിൽ വർഗീയ വല്കരിക്കും എന്നതിനാലും അന്ന് അവർക്ക് ബെറ്റ് കൊടുത്തില്ല. പിന്നീട് രാഹുലിനെ കാണുന്നത് ശബരിമല വിഷയത്തിൽ എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു അവന്റെ അമ്മൂമ്മക്ക് കൊടുക്കാത്ത പ്രൊട്ടക്ഷൻ അഭിസാരികയായ എനിക്ക് തന്നു എന്ന രീതിയിൽ ചാനലുകളിൽ കത്തികയറുന്നത് കണ്ടപ്പോൾ ആണ്.

എടോ മ..മ...മത്തങ്ങ തലയാ... നീയും, ഞാൻ ശബരിമല കയറിയതിന് പുണ്യാഹം തളിക്കണം എന്നുപറഞ്ഞ 5000രൂപ വാങ്ങി സ്ത്രീകളെ ശബരിമലക്ക് കൊണ്ട് പോയിട്ടുള്ള തന്റെ അമ്മാവൻ കണ്ടൻ രാജീവനും (പേര് അത്രേം മതി അതികം ര് ര് ഡെക്കറേഷൻ ഒന്നും വേണ്ട) ഒന്ന് മനസിലാക്കിക്കോ ഞാൻ അവിടെ എത്തിയത് ഭരണഘടന എനിക്ക് നൽകിയിട്ടുള്ള മൗലീകവകാശം വച്ചാണ് അപ്പോൾ എന്റെ ജീവന് പ്രൊട്ടക്ഷൻ തരേണ്ട ബാധ്യത സർക്കാരിന് ഉണ്ട്. നീയും നിന്റെ അമ്മയും അമ്മൂമ്മയും സംബന്ധകാരിയും പരിവാരങ്ങളും വന്നത് കോടതി അലക്ഷ്യവും ഭരണഘടനാ വിരുദ്ധവും ആയി മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനും വർഗീയത പരത്താനും ആണ് ,അതിനാൽ ടാർപോളിൻ ഷീറ്റിൽ പൊതിഞ്ഞു കൊണ്ട് പോയതും ജാമ്യം കിട്ടിയതും തന്നെ നിനക്ക് തന്ന അതിക പരിഗണന ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP