Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഞ്ഞസാരിയിൽ തിളങ്ങിയ പോളിങ് ഓഫിസർ സുന്ദരിക്ക് ഇപ്പോൾ ആഗ്രഹം 'ബോളിവുഡിൽ' ഒരുകൈ നോക്കാൻ; ലഖ്‌നൗ സ്വദേശിയായ റീന ദ്വിവേദിയുടെ ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; കുട്ടിക്കാലം മുതൽ ശരീരസൗന്ദര്യം കാത്തു സൂക്ഷിച്ചെന്നും വസ്ത്രങ്ങൾ ഏറെ ആലോചിച്ച് മാത്രമേ തിരഞ്ഞെടുക്കാറുള്ളെന്നും റീന; താനിരുന്ന ബൂത്തിൽ 70 ശതമാനം പോളിങ്ങ് നടന്നെന്നും 'സൂപ്പർ സുന്ദരി'

മഞ്ഞസാരിയിൽ തിളങ്ങിയ പോളിങ് ഓഫിസർ സുന്ദരിക്ക് ഇപ്പോൾ ആഗ്രഹം 'ബോളിവുഡിൽ' ഒരുകൈ നോക്കാൻ; ലഖ്‌നൗ സ്വദേശിയായ റീന ദ്വിവേദിയുടെ ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; കുട്ടിക്കാലം മുതൽ ശരീരസൗന്ദര്യം കാത്തു സൂക്ഷിച്ചെന്നും വസ്ത്രങ്ങൾ ഏറെ ആലോചിച്ച് മാത്രമേ തിരഞ്ഞെടുക്കാറുള്ളെന്നും റീന; താനിരുന്ന ബൂത്തിൽ 70 ശതമാനം പോളിങ്ങ് നടന്നെന്നും 'സൂപ്പർ സുന്ദരി'

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: പോളിങ് ദിനത്തെ ഗ്ലാമർ ദിനമാക്കി മാറ്റിയ മഞ്ഞസാരിക്കാരിയുടെ വാർത്ത ഏവരേയും അമ്പരിപ്പിച്ചിരിക്കവേയാണ് തന്റെ ബോളിവുഡ്‌സ്വപ്‌നവും വനിതാ പോളിങ് ഓഫീസർ തുറന്ന് പറഞ്ഞിരിക്കുന്നത്. മഞ്ഞ സാരിയുടുത്ത് പോളിങ് സാമഗ്രികളുമായി നടന്നു
പോകുന്ന ഓഫീറുടെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ മുതൽ ഇവരെക്കുറിച്ച് ചർച്ചകളും സജീവമായിരുന്നു. ഉത്തർപ്രദേശിലെ പൊതു മരാമത്ത് വകുപ്പ് ജീവനക്കാരിയായ റീന ദ്വിവേദി വോട്ടിങ് സാമഗ്രികൾ വാങ്ങി വരുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ റീന ഇപ്പോൾ പങ്കുവെക്കുന്ന കാര്യങ്ങൾ ഏവരേയും അമ്പരിപ്പിക്കുകയാണ്.

ഭോജ്പൂരി സിനിമകളിൽ നിന്ന് നേരത്തെ നിരവധി ഓഫറുകൾ ലഭിച്ചിരുന്നുവെന്ന് ഫോട്ടോഷൂട്ട് പ്രിയങ്കരിയായ റീന പറയുന്നു. ബോളിവുഡിൽ അവസരം ലഭിച്ചാൽ ഒരുകൈ നോക്കുമെന്നും റീന പറയുന്നു. താൻ എല്ലാ ദിവസവും ഇങ്ങനെയാണ് ഓഫീസിൽ പോകുന്നതെന്ന് ഒറ്റ ഫോട്ടോയിലൂടെ ലക്ഷങ്ങളുടെ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ റീന പറയുന്നു.

കുട്ടിക്കാലം മുതൽ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നുവെന്നും റീന തുറന്നുപറയുന്നു. അതുകൊണ്ടുതന്നെ ഫോട്ടോസെഷനുകൾ ഏറെ ഇഷ്ടപെടുന്നു. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതും ഏറെ ആലോചിച്ചാണ്- റീന വെളിപ്പെടുത്തുന്നു. മഞ്ഞസാരി ധരിച്ച ഫോട്ടോ വൈറലാകുന്നതിന് മുൻപുതന്നെ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു റീന. തന്റെ പോളിങ് ബൂത്തിൽ 70 ശതമാനം വോട്ട് രേഖപ്പെടുത്തിയതായും അവർ പറഞ്ഞു.

13 വയസുകാരിയായ മകളും റീന ദ്വിവേദിക്കുണ്ട്. യുപിയിലെ ദേവരയിലാണ് റീന താമസിക്കുന്നത്. റീന ടിക്ക് ടോക്ക് വീഡിയോകളിലും സജീവമാണ്. ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞതിന് പിന്നാലെ റീന മോഡേൺ വേഷത്തിലെത്തുന്ന ടിക്ക് ടോക്ക് വീഡിയോകളും സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP