Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മുസ്ലിം അല്ലല്ലോ ല്ലേ? യെസ് ആണ്; ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!' കൊച്ചിയിൽ ഫ്‌ളാറ്റ് വാടകയ്ക്ക് കിട്ടാത്ത വിഷമം എഫ്ബിയിൽ പങ്കുവച്ച് മമ്മൂട്ടി ചിത്രം 'പുഴു'വിന്റെ സംവിധായിക റത്തീന ഷെർഷാദ്

'മുസ്ലിം അല്ലല്ലോ ല്ലേ? യെസ് ആണ്; ഓ, അപ്പൊ  ബുദ്ധിമുട്ടായിരിക്കും  മാഡം!' കൊച്ചിയിൽ ഫ്‌ളാറ്റ് വാടകയ്ക്ക് കിട്ടാത്ത വിഷമം എഫ്ബിയിൽ പങ്കുവച്ച് മമ്മൂട്ടി ചിത്രം 'പുഴു'വിന്റെ സംവിധായിക റത്തീന ഷെർഷാദ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുസ്ലിം സമുദായത്തിൽ പെട്ട ആളാണെങ്കിൽ കൊച്ചിയിൽ ഫ്ളാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി നായകനായ ചിത്രം 'പുഴു'വിന്റെ സംവിധായിക റത്തീന ഷെർഷാദ്.

മുസ്ലിം വിഭാഗം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാൽ കൊച്ചിയിൽ ഫ്ളാറ്റ് ലഭിക്കുന്നില്ലെന്ന് രത്തീന. ഫേസ്‌ബുക്കിലൂടെയാണ് അനുഭവം പങ്കുവെച്ചത്

'റത്തീന ന്ന് പറയുമ്പോ??'
'പറയുമ്പോ? '
മുസ്ലിം അല്ലല്ലോ ല്ലേ?? '
'യെസ് ആണ്...'
' ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!'
കൊച്ചിയിൽ വാടകയ്ക്കു ഫ്‌ളാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി
സിനിമായോ, നോ നെവർ
അപ്പോപിന്നെ മേൽ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
'ബാ.. പോവാം ....'
---
Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം...

അതേസമയം, മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് റത്തീനയുടെ പുഴു. ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിധേയനും പാലേരിമാണിക്യത്തിനും ശേഷം മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തിലെത്തുന്നു എന്ന സൂചനയും ടീസർ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP