Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഇങ്ങനെയെങ്കിൽ സ്വന്തം മണ്ഡലങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യുക'?; മുകേഷിനോടും ഗണേശിനോടും രഞ്ജിനി; നടിയുടെ വിമർശനം ഷമ്മിതിലകനെതിരായ നടപടിയിൽ; അമ്മയിലെ രണ്ട് എം എൽ എ ഉറങ്ങുകയാണോയെന്നും രഞ്ജിനി

'ഇങ്ങനെയെങ്കിൽ സ്വന്തം മണ്ഡലങ്ങളിൽ നിങ്ങൾ എന്താണ് ചെയ്യുക'?; മുകേഷിനോടും ഗണേശിനോടും രഞ്ജിനി; നടിയുടെ വിമർശനം ഷമ്മിതിലകനെതിരായ നടപടിയിൽ; അമ്മയിലെ രണ്ട്  എം എൽ എ ഉറങ്ങുകയാണോയെന്നും രഞ്ജിനി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഷമ്മിതിലകനെതിരായ നടപടിയിൽ അമ്മയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി.ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട വിജയ് ബാബു സംഘടനയിൽ തുടരുമ്പോൾ അന്തരിച്ച നടൻ തിലകനെയും മകൻ ഷമ്മി തിലകനെയും പോലുള്ള നിരപരാധികളായ അഭിനേതാക്കളെ പുറത്ത് നിർത്തുന്നത് അപലപനീയമാണെന്നു രഞ്ജിനി തുറന്നടിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.ഇത് മാഫിയാവൽക്കരണമാണെന്നും രഞ്ജിനി തുറന്നടിച്ചു. ഒപ്പം സംഘടനയിലെ അംഗങ്ങളും എംഎൽഎമാരുമായ മുകേഷിനോടും ഗണേശ് കുമാറിനോടും ഒരു ചോദ്യമുയർത്തുകയും ചെയ്യുന്നു അവർ.

രഞ്ജിനിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

ബലാത്സംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബു അമ്മയിൽ തുടരവേ, തിലകൻ അങ്കിളിനെയും ഷമ്മി തിലകനെയും പുറത്താക്കുന്നത് വളരെ നിന്ദ്യമായ പ്രവൃത്തിയാണ്. അഭിനേതാക്കളുടെ ഈ സംഘം ഈയിടെ പരിഹാസപാത്രമായി മാറിയിരിക്കുന്നു. തികഞ്ഞ, മാഫിസം. രണ്ട് എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഈ ചെറിയ കൂട്ടായ്മയിൽ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിങ്ങൾക്ക് നിലകൊള്ളാനായില്ലെങ്കിൽ, നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാർക്കായി എന്താണ് ചെയ്യാൻ പോകുന്നത്?

ഷമ്മി തിലകന്റെയും തിലകന്റെയും ചിത്രങ്ങൾ കൂടി പങ്കുവച്ചുകൊണ്ടുള്ളതാണ് സമൂഹമാധ്യമത്തിലെ രഞ്ജിനിയുടെ കുറിപ്പ്.

'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട വിജയ് ബാബു പങ്കെടുത്തിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് വിജയ് ബാബു യോഗത്തിന് എത്തിയത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നടി പരാതി നൽകിയ സംഭവം ചർച്ചയായതോടെ വിജയ് ബാബു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചുവെങ്കിലും അയാളെ പുറത്താക്കിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സംഘടനയെ മോശമാക്കി ചിത്രീകരിച്ചുവെന്നാരോപിച്ച് നടൻ ഷമ്മി തിലകന് യോഗത്തിൽ ക്ഷണമുണ്ടായിരുന്നില്ല. ഷമ്മി തിലകനെ പുറത്താക്കാനുള്ള ആലോചനയിലാണ് സംഘടന. ഇത് സംബന്ധിച്ച് സംഘടനയിൽ ഭിന്നതയുണ്ട്.

നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തെളിവെടുപ്പും പുരോഗമിക്കുകയാണ്. ഇയാൾക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നു. ചോദ്യം ചെയ്യൽ ഏഴ് ദിവസം നീളുമെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP