Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗണിൽ മീൻ കച്ചവടക്കാരനായി പിഷാരടി; ധർമ്മൂസ് ഫിഷ്ഹബ്ബിൽ നിന്നുള്ള താരത്തിന്റെ ചിത്രം വൈറൽ; ചേട്ടൻ സസ്യഭുക്ക് അല്ലെയെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടിയും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:മീൻ കച്ചവടക്കാരനായി രമേഷ് പിഷാരടി. കൂട്ടുകാരനും സഹപ്രവർത്തകനുമായ ധർമ്മജന്റെ ധർമൂസ് ഫിഷ് ഹബ്ബിലാണ് പിഷാരടി എത്തിയത്. അങ്ങനെ താനും ഒരു 'കടക്കാരനായി' എന്നാണു തന്റെ ചിത്രങ്ങൾക്കു താരം നൽകിയ അടിക്കുറിപ്പ്. ചേട്ടൻ വെജിറ്റേറിയൻ അല്ലേ എന്ന ആരാധകന്റെ ചോദ്യത്തിനും താരം മറുപടി പറഞ്ഞു.

2018 ജൂൺ 15 വരെ താൻ വെജിറ്റേറിയൻ ആയിരുന്നുവെന്ന് പിഷാരടി മറുപടിയായി പറഞ്ഞു. 2018ലാണ് ധർമ്മജന്റെ 'ധർമൂസ് ഫിഷ് ഹബ് 'കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നത്. കൊച്ചിക്കാർക്ക് വിഷം തീണ്ടാത്ത മീൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ധർമജനും കൂട്ടുകാരും തുടങ്ങിയ ധർമൂസ് ഫിഷ് ഹബിന് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഫ്രാഞ്ചൈസികൾ ഉണ്ട്.

 

      View this post on Instagram

കട ക്കാരൻ .... #dharmoosfishhub #sidebusiness

A post shared by Ramesh Pisharody (@rameshpisharody) on Jun 6, 2020 at 9:32am PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP