Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

നാല് എപ്പിസോഡിന്റെ ഇടവേളകഴിഞ്ഞാൽ.. ഇന്ദു ചൂഡൻ വരും പുതിയ ചളികൾ അടിക്കാനും..ചിലതു വാങ്ങിച്ചു കൂട്ടാനും; 'ട്രോളർമാർ' മുത്താണ്; ട്രോളുകൾക്ക് മറുപടിയുമായി പിഷാരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

നാല് എപ്പിസോഡിന്റെ ഇടവേളകഴിഞ്ഞാൽ.. ഇന്ദു ചൂഡൻ വരും പുതിയ ചളികൾ അടിക്കാനും..ചിലതു വാങ്ങിച്ചു കൂട്ടാനും; 'ട്രോളർമാർ' മുത്താണ്; ട്രോളുകൾക്ക് മറുപടിയുമായി പിഷാരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

ലാലേട്ടൻ എത്തിയിട്ടും ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ ബഡായി ബംഗ്ലാവിന്റെ കഴിഞ്ഞ എപ്പിസോഡിന് വേണ്ടത്ര ഓളം ഉണ്ടായിരുന്നില്ല. അവതാരകനായ രമേഷ് പിഷാരടി ലാലേട്ടന് എത്തിയ എപ്പിസോഡിൽ ഇല്ലാത്തതുകൊണ്ടാണ് വേണ്ടത്ര ആവേശം ഇല്ലാതിരുന്നത് എന്നാണ് ട്രോളർമാർ പറഞ്ഞിരുന്നത്. മിസ് യു പിഷാരഡി യെന്ന് പറഞ്ഞ് ട്രോളർമാരുടെ ഒഴുക്കായിരുന്നു.

എന്തുകൊണ്ട് പിഷാരടി പരിപാടിയിൽ പങ്കെടുത്തില്ല. എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. പൈസ കൂട്ടി ചോദിച്ചതോടെ പിഷാരടിയെ ചാനലുകാർ ഒഴിവാക്കിയതാണെന്നായിരുന്നു ചില അഭ്യൂഹങ്ങൾ. എന്നാൽ, മറ്റൊരു അവതാരകനായ മുകേഷുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പിഷാരടി പിന്മാറുകയാണെന്നും ഗോസിപ്പുകൾ വന്നു. കൂട്ടത്തിൽ പരിപാടി സാധാരണ രിതിയിലുള്ള നിലവാരത്തിലേക്ക് വന്നില്ലെന്നും സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു.

മുകേഷും ധർമ്മജനുമൊക്കെ കോമഡിയുമായെത്തുമ്പോൾ കിടിലൻ കൗണ്ടർ കോമഡി നൽകാൻ പിഷാരടി തന്നെ വേണം. ദൈവമേ, ലാലേട്ടനേക്കാൾ വലിയ താരമാണോ ഞാനെന്നാണ് പിഷാരടി ചോദിക്കുന്നത്. ബഡായി ബംഗ്ലാവിലെ ഒരു എപ്പിസോഡിൽ തന്നെ കാണാതായപ്പോഴേക്കും പ്രേക്ഷകരുടെ സ്നേഹം തിരിച്ച തിരിച്ചറിഞ്ഞ് പിഷാരടി ഒരു മറുപടി കത്തെഴുതി. ട്രോളർമാർ മുത്താണെന്ന് പറഞ്ഞ് ഫേസ്‌ബുക്കിലാണ് പിഷാരടിയുടെ കത്ത്. ട്രോളർമാരെ നിങ്ങൾ മുത്താണ്. നാല് എപ്പിസോഡിന്റെ ഇടവേള കഴിഞ്ഞാൻ ഇന്ദു ചൂഡൻ ബംഗ്ലാവിലെത്തും, എന്തിനാണെന്നോ...പുതിയ ചളികൾ അടിക്കാനും..ചിലതു വാങ്ങിച്ചു കൂട്ടാനും.... പിഷാരടി പറയുന്നു.

ഒരു എപ്പിസോഡിൽ കാണാതിരുന്നപ്പോഴേക്കും പ്രേക്ഷകർ നൽകിയ സ്നേഹം കൂടുതൽ കടപ്പാടുള്ളവനാക്കുന്നുവെന്നാണ് പിഷാരടി പറയുന്നത്. പകരക്കാരനായി വന്ന അവതാരകൻ രാജേഷിന് നന്ദി പറഞ്ഞാണ് പിഷാരടിയുടെ കത്ത് അവസാനിക്കുന്നത്. കലാകാരന്റെ ഈഗോയില്ലാത്തയാളാണത്രേ രാജേഷ്.

പ്രേക്ഷകരുടെ സ്നേഹം തിരിഞ്ഞ പിഷാരടി ആമേരിക്കയിലെ പരാപാടി ഉപേക്ഷിച്ച് വേഗം എത്തണമെന്നാണ് ട്രോളർമാർ പറയുന്നത്. പുലിമുരുകനെയും തോപ്പിൽ ജോപ്പനെയും ട്രോളി മരിക്കുമ്പോഴാണ് അവരെയെല്ലാം വെട്ടി പിഷാരടി എത്തുന്നത്. ഒരു സൂപ്പർ താരത്തിനും കിട്ടാത്ത സപ്പോർട്ടാണ് ട്രോളർമാർ പിഷാരടിക്ക് കൊടുത്തത്.

പിഷാരടിയുടെ കത്തിന്റെ പൂർണരൂപം...


സുഹ്യത്തുക്കളെ...

നമ്മുടെ ബഡായി ബംഗ്ലവ് 3-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ ചില എപ്പിസോഡുകളിലെ എന്റെ അസാന്നിധ്യം ചർച്ചകൾക്ക് കാരണമായി..ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് (m.g ശ്രികുമാർ ഷോ )അമേരിക്കയിൽ ആയതിനാലാണ് ബഡായിയിൽ പങ്കെടുകഞ്ഞാത്.. ഇത്തരം സന്ദർഭങ്ങളിൽ എപ്പിസോഡുകൾ നേരത്തെ തന്നെ ഷൂട്ട് ,ചെയ്ത് വയ്ക്കറാണുപതിവ്. എന്നാൽ ഇത്തവണ അത് സാധിച്ചില്ല..

ഉത്തരവാദിത്വമുള്ള ജനപ്രതിനിധി എന്ന നിലയിൽ മുകേഷട്ടന്റെ തിരക്കുകൾ. എന്റെയും മറ്റ് കലാകാരന്മാരുടെയും. അതിഥികളുടെയും ഒഴിവുകൾ ഇവയൊന്നും പൊരുത്തപെട്ടുവരാതിരുന്നതാണ്. കാരണം ഒറൊറ്റ എപ്പസോഡിൽ കാമാതിരുന്നപ്പോൾ നിങ്ങൾ കാണിച്ച സ്നേഹം എന്നെ കൂടുതൽ കടപ്പാടുള്ളവനാക്കി മാറ്റുന്നു..ട്രോളൻ മാർ മുത്താണ്!

ഭാഷകൾക്കചിനമായി ഇന്ത്യ ഒട്ടുമുള്ള വലിയ താരനിശയുടെ വരെ അവതാരകനായ രാജേഷ് കലാകാരന്റെ ഈഗോ തെല്ലുമില്ലാതെ റിസ്‌കാണെന്നറിഞ്ഞിട്ടും അവശ്യമറിയിച്ചപ്പോൾ ദക്ഷിണപോലും വയ്കാനാവശ്യപെടാതെ വന്നു,എപ്പസോഡ് ചെയ്ത് തന്നതിനും നിനക്കും നന്ദി..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP