Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മനുഷ്യനന്മയുടെ മൂർത്തീരൂപമാണ് ശ്രീരാമനെന്ന് രാഹുൽ ​ഗാന്ധി; രാമൻ കരുണയാണ്, ക്രൂരതയിൽ പ്രകടമാകില്ലെന്നും കോൺ​ഗ്രസ് നേതാവ്

മനുഷ്യനന്മയുടെ മൂർത്തീരൂപമാണ് ശ്രീരാമനെന്ന് രാഹുൽ ​ഗാന്ധി; രാമൻ കരുണയാണ്, ക്രൂരതയിൽ പ്രകടമാകില്ലെന്നും കോൺ​ഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തിയതിന് പിന്നാലെ ശ്രീരാമനെ കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റ്. ഏറ്റവും മികച്ച മാനുഷിക ഗുണങ്ങളുടെ ആവിർഭാവമാണ് ശ്രീരാമനെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാമൻ ഒരിക്കലും അനീതിക്കൊപ്പമുണ്ടാകില്ലെന്നും ക്രൂരത കാണിക്കുകയുമില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. 

മര്യാദാപുരുഷോത്തമനായ ശ്രീരാമൻ മനുഷ്യനന്മയുടെ മൂർത്തീരൂപമാണ്. നമ്മുടെ മനസ്സിലെ മനുഷ്യത്വത്തിന്റെ ആന്തരിക സത്തയാണ് അതെന്നും രാഹുൽ ട്വീറ്റിൽ കുറിച്ചു. രാമൻ കരുണയാണ്. ക്രൂരതയിൽ പ്രകടമാകില്ല. രാമൻ നീതിയാണ്, അനീതിയിൽ പ്രകടമാകില്ലെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു. ശ്രീരാമസ്തുതിയുമായി കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രസ്താവന ഇറക്കിയിരുന്നു. രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടും ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും കമൽനാഥടക്കമുള്ള കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP