Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ചൂടൻ രം​ഗങ്ങളുമായി 'ത്രില്ലറി'ന്റെ ട്രെയിലർ; മുൻ ചിത്രങ്ങളിലെ പോലെ ലൈംഗികത തന്നെ പ്രമേയമാക്കി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ; ഗ്ളാമർ മോഡലായ അപ്സര റാണി നായികയായ ചിത്രത്തിന്റെ ട്രെയിലർ കാണാം

ചൂടൻ രം​ഗങ്ങളുമായി 'ത്രില്ലറി'ന്റെ ട്രെയിലർ; മുൻ ചിത്രങ്ങളിലെ പോലെ ലൈംഗികത തന്നെ പ്രമേയമാക്കി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ; ഗ്ളാമർ മോഡലായ അപ്സര റാണി നായികയായ ചിത്രത്തിന്റെ ട്രെയിലർ കാണാം

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത പുതിയ ചിത്രം 'ത്രില്ലറി'ന്റെ ട്രെയിലർ പുറത്തിറങ്ങി. യൂട്യൂബ് വഴിയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ആർ.ജി.വിയുടെ മുൻ ചിത്രങ്ങളിലെ പോലെ തന്നെ ലൈംഗികതയാണ് ത്രില്ലറിലെയും പ്രധാന പ്രമേയമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഒഡിഷ സ്വദേശിയും ഗ്ളാമർ മോഡലുമായ അപ്സര റാണി നായികയായ ചിത്രത്തിന്റെ ട്രെയിലർ നിറയെ ചൂടൻ രം​ഗങ്ങളാണ്.

അടുത്തിടെ നേക്കഡ്, ക്ളൈമാക്സ്, പവർ സ്റ്റാർ എന്നീ ചിത്രങ്ങൾ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്യുകയും ഒ.ടി.ടി വഴി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയമാകുകയും ചെയ്തിരുന്നു. മർഡർ എന്ന് പേരിട്ട തന്റെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലറും അടുത്തിടെ ഇദ്ദേഹം പങ്കുവച്ചിരുന്നു. ട്രെയിലർ വൻ ജനശ്രദ്ധ നേടുന്നുണ്ടെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട് ആർ.ജി.വി പങ്കുവച്ച പോസ്റ്ററും അപ്സര അല്പവസ്ത്രധാരിണിയായായി നിൽക്കുന്ന ഫോട്ടോകളും വൻ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ചിത്രത്തിലും ഫോട്ടോകളിലുമുള്ള ലൈംഗികതയുടെ അതിപ്രസരമാണ് വിവാദത്തിന് കാരണമായത്.

കോവിഡ് കാലത്ത് സിനിമ മേഖല നഷ്ടത്തിലായിരുന്നെങ്കിലും രാംഗോപാൽ വർമ്മ മാത്രം ചിത്രങ്ങൾ നിർമ്മിച്ച് കോടികൾ വാരുകയായിരുന്നു. നഗ്നതയും ലൈംഗികതയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ തീം. പോൺ താരം മിയ മാൽകോവ നായികയായെത്തിയ ചിത്രമായിരുന്നു ക്ലൈമാക്സ്. തന്റെ വെബ്സൈറ്റായ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാണ് രാം​ഗോപാൽ വർമ ചിത്രം റിലീസ് ചെയ്യുന്നത്. ഒരാൾക്ക് സിനിമ കാണാൻ നൂറുരൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ രണ്ടാമത്തെ ചിത്രമായ നേക്കഡിന് അത് ഇരുനൂറ് രൂപയാക്കി ഉയർത്തിയിരുന്നു.

ഒഡിയ, തെലുങ്ക് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള അപ്സര ഇതാദ്യമായാണ് ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നത്. ഒഡിഷ സ്വദേശി തന്നെയായ റോക്ക് കച്ചി എന്നറിയപ്പെടുന്ന വാജിദ് കച്ചിയാണ് ചിത്രത്തിൽ അപ്സരയുടെ നായകനായി വരുന്നത്. ഒഡീഷ സ്വദേശിയാണ് അപ്സര. ഡെഹ്റാഡൂണിലായിരുന്നു അപ്സര വളർന്നത്. ഇപ്പോൾ താമസിക്കുന്നത് ഹെെദരാബാദിൽ. ഒഡിയ സിനിമകളിലും തെലുങ്ക് സിനിമകളിലും ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട് അപ്സര. അൻകേത മഹറാന എന്നാണ് യഥാർത്ഥ പേര്. രാം ഗോപാൽ വർമ തന്നെയാണ് അപ്സര റാണി എന്ന് പേര് മാറ്റുന്നത്.

ഒഡീഷയിൽ ഇത്രത്തോളം കഴിവുള്ള താരങ്ങളുണ്ടെന്ന് തനിക്കറിയില്ലായിരുന്നു. സോഷ്യൽ മീഡിയയിലും ഇപ്പോൾ അപ്സരയാണ് താരം. അപ്സരയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം നിമിഷം നേരം കൊണ്ടാണ് വർധിച്ചത്.

അപ്സരയ്ക്ക് പിന്നാലെ മറ്റൊരു താരത്തേയും രാം ഗോപാൽ വർമ ഒഡീഷയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അപ്സരയുടെ സഹായത്താലാണിത് നടന്നതെന്നും രാം ഗോപാൽ പറയുന്നു. റോക്ക് കാച്ചി എന്ന നടനെയാണ് രാം ഗോപാൽ വർമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ത്രില്ലറിലൂടെ തന്നെയാണ് റോക്കും അവതരിപ്പിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP