Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഇതിലൊരാൾ എന്റെ ഭർത്താവാണ്; ഒമ്പത് യുവാക്കളിൽ നിന്നും തന്നെ താലികെട്ടിയവനെ കണ്ടെത്തിത്തരാൻ ആരാധകരോട് ആവശ്യപ്പെട്ട് രാഖി സാവന്ത്; പബ്‌ളിസിറ്റിക്കായുള്ള അടവെന്ന് ആരോപിച്ച് വിമർശകരും

ഇതിലൊരാൾ എന്റെ ഭർത്താവാണ്; ഒമ്പത് യുവാക്കളിൽ നിന്നും തന്നെ താലികെട്ടിയവനെ കണ്ടെത്തിത്തരാൻ ആരാധകരോട് ആവശ്യപ്പെട്ട് രാഖി സാവന്ത്; പബ്‌ളിസിറ്റിക്കായുള്ള അടവെന്ന് ആരോപിച്ച് വിമർശകരും

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിലെ വിവാദ നടിയാണ് രാഖി സാവന്ത്. കൊമേഡിയൻ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിരുന്ന രാഖി പിന്നീടതിൽ നിന്ന് പിന്മാറിയതും രാഖിക്കെതിരേ ദീപക് രംഗത്തുവന്നതും വാർത്തയായിരുന്നു. ദീപകിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും വിവാഹം കഴിച്ചാൽ താൻ വിധവയാകുമെന്നും അതിനാലാണ് വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്നുമാണ് രാഖി ഇതേക്കുറിച്ച് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് താൻ വിവാഹിതയായി എന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നീട് വിവാഹിതയായ രാഖി പക്ഷേ തന്റെ ഭർത്താവ് ആരെന്ന് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. ഇപ്പോൾ ഭർത്താവിനെ വെളിപ്പെടുത്തുന്നതിലും സസ്‌പെൻസ് നിറയ്ക്കുകയാണ് താരം.

ഇപ്പോൾ തന്റെ ഭർത്താവിനെ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് താരം. ഒൻപത് യുവാക്കളുടെ ചിത്രങ്ങൾ നൽകി അതിൽ നിന്ന് തന്റെ ഭർത്താവിനെ കണ്ടെത്താനാണ് രാഖി ആരാധകർക്ക് നൽകിയിരിക്കുന്ന ടാസ്‌ക്. പ്രവാസി വ്യവസായി റിതേഷാണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞു. ഭർത്താവിന്റെ സ്വകാര്യത മാനിച്ച് താൻ ചിത്രങ്ങൾ പുറത്തുവിടുന്നില്ലെന്നായിരുന്നു രാഖി പറഞ്ഞിരുന്നത്.

ബോളിവുഡിലെ ഡ്രാമാ ക്വീനാണ് രാഖി സാവന്ത്. വിവാദങ്ങളുണ്ടാക്കിയാണ് താരം വാർത്തകളിൽ ഇടം നേടാറുള്ളത്. നടിയുടെ വിവാഹവും അത്തരത്തിൽ വിവാദമായ ഒന്നായിരുന്നു. ഇപ്പോൾ, ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ ഭർത്താവിനെ സംബന്ധിച്ച വെളിപ്പെടുത്തൽ. സിന്ദൂരവും താലിയും മെഹന്തിയും ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതെല്ലാം പബ്ലിസിറ്റിക്കായുള്ള രാഖിയുടെ അടവാണെന്നും ഇവരെ വിശ്വസിക്കേണ്ടതില്ലെന്നുമാണ് രാഖി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് താഴെയുള്ള വിമർശനം.

      View this post on Instagram

Konsa Mera husband hai

A post shared by Rakhi Sawant (@rakhisawant2511) on Sep 27, 2019 at 4:46am PDT

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP