Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമയിൽ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോൾ നിങ്ങളുടെ കഴിവിനെ പുറത്തെടുത്തു കാണിക്കു എന്ന് അവർ പറഞ്ഞു; എന്ത് കഴിവാണ് കാണിക്കേണ്ടത് എന്ന് മനസിലായില്ലായിരുന്നു; ഒഡിഷന് ചെല്ലുമ്പോൾ അവർ എനിക്ക് പിന്നിലെ കതക് അടച്ച സാഹചര്യമുണ്ടായി; വെളിപ്പെടുത്തലുമായി വീണ്ടും രാഖി സാവന്ത്

സിനിമയിൽ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോൾ നിങ്ങളുടെ കഴിവിനെ പുറത്തെടുത്തു കാണിക്കു എന്ന് അവർ പറഞ്ഞു; എന്ത് കഴിവാണ് കാണിക്കേണ്ടത് എന്ന് മനസിലായില്ലായിരുന്നു; ഒഡിഷന് ചെല്ലുമ്പോൾ അവർ എനിക്ക് പിന്നിലെ കതക് അടച്ച സാഹചര്യമുണ്ടായി; വെളിപ്പെടുത്തലുമായി വീണ്ടും രാഖി സാവന്ത്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: വിവാദങ്ങൾ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് രാഖി സാവന്ത്. ബോളിവുഡിലെ പല വെളിപ്പെടുത്തലുകളും വിവാദത്തിലേക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ ചെറുപ്പകാലത്ത് താൻ നേരിട്ട ദുരിതങ്ങൾ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി.

വിശപ്പടക്കാൻ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നുവെന്ന് രാഖി പറയുന്നു. 'അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുള്ളവർ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയിൽ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടിൽ കൊണ്ടുവന്ന് തരുമായിരുന്നു'' - രാഖി പറയുന്നു.

സിനിമയിൽ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോൾ നിങ്ങളുടെ കഴിവുകൾ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നു.അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവർത്തകരെ കാണാൻ ഓഡിഷന് ചെല്ലുമ്പോൾ ചെല്ലുമ്പോൾ അവർ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക'- രാഖി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP