Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കൊറോണ വൈറസിനെ കൊല്ലാൻ' ചൈനയിലേക്ക് പോകുന്നു; ഇവരൊക്കെ എന്റെ യോദ്ധാക്കൾ: നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും രാഖി സാവന്ത്

'കൊറോണ വൈറസിനെ കൊല്ലാൻ' ചൈനയിലേക്ക് പോകുന്നു; ഇവരൊക്കെ എന്റെ യോദ്ധാക്കൾ: നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും രാഖി സാവന്ത്

സ്വന്തം ലേഖകൻ

ബോളിവുഡിലെ വിവാദ നടിയാണ് രാഖി സാവന്ത്. വിവാദങ്ങളുണ്ടാക്കുന്നതാണ് താരത്തിനേറ്റവും ഇഷ്ടവും. ഇപ്പോഴിതാ ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസുമായി ബന്ധപ്പെട്ട് പരിഹാസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് രാഖി.

'കൊറോണ വൈറസിനെ കൊല്ലാൻ' ചൈന സന്ദർശിക്കാൻ പോകുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള വീഡിയോ ആണ് രാഖി പങ്കുവച്ചിരിക്കുന്നത്. ചൈനീസ് തൊപ്പിയും ധരിച്ച് വിമാനത്തിനുള്ളിലിരുന്നുള്ള സെൽഫി വീഡിയോയാണഅ താരം പുറത്ത് വിട്ടിരിക്കുന്നത്. കൊറോണ വൈറസിനെ കൊല്ലാൻ ചൈനയിലേക്ക് പോവുകയാണെന്നാണ് പറയുന്ന രാഖി സഹയാത്രികരുടെ നേരെ ക്യാമറ തിരിച്ച ശേഷം അവരെല്ലാം യോദ്ധാക്കളാണെന്നും അവർ ഒരുമിച്ച് മാരകമായ വൈറസിനെ ഇല്ലാതാക്കുമെന്നും പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ഇനി ആരെയും കൊറോണ ബാധിക്കില്ലെന്നും രാഖി വീഡിയോയിൽ പറയുന്നു. നാസയിൽ നിന്ന് പ്രത്യേകം ഓഡർ ചെയ്ത മരുന്ന് തന്റെ പക്കലുണ്ടെന്നും അതുകൊറോണ ഇല്ലാതാക്കാൻ സഹായിക്കുമെന്നും രാഖി പറയുന്നു. തന്നോട് ഫോൺ സ്വിച്ചോഫ് ചെയ്യാൻ ആവശ്യപ്പെട്ട ക്യാബിൻ ക്രൂവിനെ പരിചയപ്പെടുത്തി ഇവർ ഉദ്യമത്തെ തടസ്സപ്പെടുത്തുകയാണെന്നും പറയുന്നു. രാജ്യം ഒന്നാകെ ആശങ്കയിലാഴ്ന്നിരിക്കുന്ന സമയത്ത് ഇത്തരത്തിലൊരു തമാശയുമായി വന്ന രാഖിയെ കണക്കറ്റ് വിമർശിക്കുകയാണ് സോഷ്യൽ ലോകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP