Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാനൊരു കറകളഞ്ഞ ബിജെപിക്കാരനാണ്; ആർ.എസ്.എസിനെ മനസിൽവെച്ച് പൂജിക്കുന്നയാൾ; നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സംഘി; അതുകൊണ്ട് എന്നെ അങ്ങനെയങ്ങ് തരംതാഴ്‌ത്താൻ നോക്കേണ്ട: ഫഹദ് അവാർഡ് നിരസിച്ചതിനായിരുന്നില്ല തന്റെ പ്രതികരണമെന്നും രാജസേനൻ

ഞാനൊരു കറകളഞ്ഞ ബിജെപിക്കാരനാണ്; ആർ.എസ്.എസിനെ മനസിൽവെച്ച് പൂജിക്കുന്നയാൾ; നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സംഘി; അതുകൊണ്ട് എന്നെ അങ്ങനെയങ്ങ് തരംതാഴ്‌ത്താൻ നോക്കേണ്ട: ഫഹദ് അവാർഡ് നിരസിച്ചതിനായിരുന്നില്ല തന്റെ പ്രതികരണമെന്നും രാജസേനൻ

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരം നിഷേധിച്ചവരെ എതിർത്തുകൊണ്ട് പ്രതികരിച്ചതിന് തനിക്കെതിരെ ട്രോളുകളും കമന്റുകളുമായി എത്തിവർക്കെതിരെ സംവിധായകൻ രാജസേനൻ. ആരോഗ്യകരമല്ലാത്ത രീതിയിലുള്ള പ്രതികരണങ്ങൾക്ക് ചുട്ടമറുപടി നൽകിക്കൊണ്ടാണ് രാജസേനന്റെ പ്രതികരണം.

തന്റെ നിലപാടുകളോട് എതിർത്തവരും അനുകൂലിച്ചവരും ഉണ്ടായിരുന്നു. അതിൽ ആരോഗ്യകരമല്ലാത്ത കാര്യങ്ങളും പറഞ്ഞു. 'ഫഹദ് ഫാസിൽ അവാർഡ് നിഷേധിച്ചതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത് എന്നാണ് ചിലർ പറഞ്ഞത്. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ അതിൽ മുസ്ലീമായ ഫഹദ് ഫാസിലുണ്ട്. അല്ലാത്ത ഹിന്ദുക്കളായിട്ടുള്ളവരും ക്രിസ്ത്യാനിയായിട്ടുള്ളവരും ഉണ്ട്. അതുകൊണ്ട് ഞാൻ പറഞ്ഞതിനെ അങ്ങനെ കാണേണ്ട കാര്യമില്ല. അതുമല്ല, എന്റെ ഇഷ്ടനടൻ ഫഹദ് ഫാസിലാണ്. അയാളെ അത്രയ്ക്ക് ഇഷ്ടമാണ്.

ഓർമ്മയുള്ള നാൾ മുതൽ ഞാൻ ആരാധിക്കുന്നവരാണ് പ്രേംനസീറും ദാസേട്ടനും. ഇരുവരേയും എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. എന്നുവെച്ച് സെൽഫിയെടുത്ത ആളുടെ മൊബൈൽ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്ത ദാസേട്ടന്റെ നടപടിയോട് യോജിക്കുന്നുമില്ല. ഇവർ രണ്ടും ഹിന്ദുക്കളല്ലെങ്കിലും ഞാൻ അവരെ ആരാധിക്കുന്നു. - ജാതീയമല്ല തന്റെ എതിർപ്പെന്നും ഫഹദിനോടുള്ള എതിർപ്പായല്ല താൻ പ്രതികരിച്ചതെന്നും വ്യക്തമാക്കി രാജസേനൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

അതേസമയം, തന്റെ രാഷ്ട്രീയ നിലപാടും രാജസേനൻ വ്യക്തമാക്കുന്നു. ഏത് കാര്യത്തിലും രാഷ്ട്രീയവും മതവും കാണുന്ന ആളാണ് ഞാനെങ്കിൽ ഞാനൊരു കമ്യൂണിസ്റ്റുകാരനോ കോൺഗ്രസുകാരനോ ആവണമായിരുന്നു. എന്നാൽ ഇതുരണ്ടുമല്ല. ഞാനൊരു കറകളഞ്ഞ ബിജെപിക്കാരനാണ്. ആർ.എസ്.എസിനെ മനസിൽവെച്ച് പൂജിക്കുന്നയാൾ. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സംഘി.

അതുകൊണ്ട് എന്നെ അങ്ങനെ അങ്ങ് തരംതാഴ്‌ത്താൻ ശ്രമിക്കേണ്ട. ട്രോൾ നടത്തുമ്പോൾ അത് ആരോഗ്യകരമാകണം. എന്നെ ഒരു വർഗീയവാദിയായി മുദ്രകുത്താനൊന്നും നോക്കണ്ട. കേരളത്തിൽ അതിനേക്കാൾ വലിയ കാര്യങ്ങൾ മലയാളികൾ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. പൊള്ളയായ കപടതകൾ മലയാളികളുടെ ഇടയിൽ വിലപ്പോവില്ല. - ഇതായിരുന്നു ഫേസ്‌ബുക്കിലൂടെ രാജസേനന്റെ പ്രതികരണം.

ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൊക്കെ വിശ്വസിക്കുന്നവരാണ് അവാർഡ് വേണ്ടെന്ന് വെച്ചതെന്നും ഇവർ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും ആയിരുന്നു രാജസേനന്റെ ആദ്യ പ്രതികരണം. ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ച് എത്തിയവരോടും ഫഹദ് അവാർഡ് നിരസിച്ചവർക്കൊപ്പം നിന്നു എന്നതുകൊണ്ടാണ് രാജസേനൻ ഇങ്ങനെ പ്രതികരിച്ചതെന്ന് അഭിപ്രായപ്പെട്ടവരോടും ആയാണ് ഇന്ന് രാജസേനന്റെ മറുപടി.

അവാർഡ് നിരസിച്ചവരൊന്നും സ്വയം വളർന്നുവന്നവരല്ല എന്നും ഇവരെയൊക്കെ വളർത്തിവിടുന്ന നിരവധി പേരുണ്ടെന്നും രാജസേനൻ അഭിപ്രായപ്പെട്ടിരുന്നു. സിനിമയ്ക്ക് വേണ്ടി പൈസ മുടക്കുന്ന നിർമ്മാതാക്കളും കഴിവുള്ള ക്യാമറാമാനും സംവിധായകന്മാരും തിരക്കഥാകൃത്തുക്കളുമുണ്ട്. പിന്നെ ഇവരുടെയൊക്കെ സിനിമ തിയേറ്ററിൽ കയറി കണ്ട് കയ്യടിച്ചുവിടുന്ന പൊതുജനമുണ്ട്.

ഇവരെയൊക്കെ കഴുതകളാക്കിയിട്ട്, കിട്ടുന്ന പുരസ്‌കാരങ്ങൾ വേണ്ടെന്ന് വെക്കുന്ന സമ്പ്രദായം വെറും രാഷ്ട്രീയപരമായ മുതലെടുപ്പിന് മാത്രമാണ് എന്നാണ് രാജസേനൻ അഭിപ്രായപ്പെട്ടത്. മലയാളത്തിന്റെയല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ ദാസേട്ടനും സംവിധായകൻ ജയരാജും അവാർഡ് സ്വീകരിച്ചതിൽ വളെരെയധികം സന്തോഷം ഉണ്ടെന്നും നമ്മുടെ മാനം കാത്തത്തിൽ അവരെ താൻ അഭിനന്ദിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP