Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാരുടെയും ശിക്ഷ ഉറപ്പാക്കണം; മജിസ്ട്രേറ്റിനെ കേസന്വേഷിക്കുന്നതിൽ പൊലീസ് നിന്ന് തടയാൻ ശ്രമിച്ചതും ഒരു പോലെ നടുക്കമുണ്ടാക്കുന്നതാണ്; തൂത്തുക്കൂടി പൊലീസ് കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ച് രജനികാന്ത്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തിൽ പ്രതികരണവുമായി നടൻ രജനികാന്ത്. തൂത്തുക്കുടി കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാരുടെയും ശിക്ഷ ഉറപ്പാക്കണമെന്നും രജനികാന്ത് പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

'തൂത്തുക്കുടിയിൽ അച്ഛനെയും മകനെയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതും മജിസ്ട്രേറ്റിനെ കേസന്വേഷിക്കുന്നതിൽ പൊലീസ് നിന്ന് തടയാൻ ശ്രമിച്ചതും ഒരു പോലെ നടുക്കമുണ്ടാക്കുന്നതാണ്. കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പൊലീസുകാർക്കും ശിക്ഷ ഉറപ്പാക്കണം, രജനികാന്ത് പറഞ്ഞു.തൂത്തുക്കുടിയിൽ ലോക്ക് ഡൗൺ ലംഘിച്ചെന്ന പേരിൽ അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസിനെതിര പ്രതിഷേധം ശക്തമാണ്.

സിനിമാ-രാഷ്ട്രീയ മേഖലയിൽ നിന്നുള്ള നിരവധി പേർ പൊലീസിന്റെ ക്രൂരതയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം രജനീകാന്ത് ആദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്.ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസ് അന്വേഷിക്കാൻ വന്ന മജിസ്‌ട്രേറ്റിനെ അന്വേഷണം തടയുന്നതിനൊപ്പം പൊലീസുകാരൻ വെല്ലുവിളിക്കുന്ന സാഹചര്യണ്ടായിരുന്നു. കേസിലെ തെളിവുകൾ നശിപ്പിക്കാൻ പൊലീസ് ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

കൊല്ലപ്പെട്ട ജയരാജനെയും മകൻ ഫെനിക്സിനെയും അറസ്റ്റു ചെയ്യാൻ പൊലീസ് പറഞ്ഞ കാരണവും പരസ്പര വിരുദ്ധമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ പൊലീസ് സേനയിൽ കാര്യമായ അഴിച്ചുപണി നടത്തുന്നുണ്ട്. പൊലീസുകാരെ സ്ഥലം മാറ്റുകയും നാല് നഗരങ്ങളിലെ പൊലീസ് തലവന്മാരെ മാറ്റുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP