Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

നിങ്ങൾക്കു വേണ്ടി അല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല; സിനിമയിൽ 45 വർഷം പൂർത്തിയാക്കുമ്പോൾ ആരാധകർക്ക് നന്ദി പറഞ്ഞ് രജനികാന്ത്

നിങ്ങൾക്കു വേണ്ടി അല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല; സിനിമയിൽ 45 വർഷം പൂർത്തിയാക്കുമ്പോൾ ആരാധകർക്ക് നന്ദി പറഞ്ഞ് രജനികാന്ത്

സ്വന്തം ലേഖകൻ

സിനിമയിൽ 45 വർഷം പൂർത്തിയാക്കുമ്പോൾ തന്നെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന ആരാധകർക്ക് നന്ദി പറഞ്ഞു സൂപ്പർ സ്റ്റാർ രജനികാന്ത്. സിനിമയിൽ നാല്പത്തിയഞ്ചു വർഷം പൂർത്തിയാക്കിയ ഇന്നലെയണ് ആരാധകരോട് വികാരനിർഭരമായ ട്വീറ്റിലൂടെ അദ്ദേഹം സംവദിച്ചത്.

'സിനിമയിൽ നാല്പത്തിയഞ്ചു വർഷം പൂർത്തിയാക്കുന്ന ഇന്ന് എന്നെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഒപ്പം എനിക്ക് ഇത്രയും നാൾ ആയുസ്സ് തന്ന ഈശ്വരനോടും. നിങ്ങൾക്കു വേണ്ടി അല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ' രജനി കുറിച്ചു. ആരാധകർ ഏറെ ആവേശത്തോടെയാണ് താരത്തിന്റെ ഈ വാക്കുകൾ ഏറ്റെടുത്തത്.

Stories you may Like

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും രജനീകാന്തിന് ട്വിറ്ററിലൂടെ ആശംസകൾ നേർന്നു. 'ഐക്കൺ ഓഫ് ഇന്ത്യൻ സിനിമ' എന്ന് പറഞ്ഞാണ് മോഹൻലാൽ സൂപ്പർ താരത്തിന് ആശംസകൾ നേർന്നത്. കാർത്തിക് സുബ്ബരാജ് ഉൾപ്പടെയുള്ള സിനിമയിലെ പല പ്രമുഖ വ്യക്തികളും രജനിക്ക് ആശംസകളുമായി രംഗത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP