Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

'എനിക്ക് പിന്നാലെ അവതാരികയായി എത്തിയവൾ ഇന്ന് കൊടും ഭീകരിയാണ്'; വർഷങ്ങൾക്ക് മുമ്പ് ടേസ്റ്റ് ഓഫ് കേരളയിൽ തനിക്ക് ശേഷം അവതാരകയായെത്തിയ പേളി മാണിയെ കണ്ട സന്തോഷം പങ്കുവെച്ച് രാജ് കലേഷ്

'എനിക്ക് പിന്നാലെ അവതാരികയായി എത്തിയവൾ ഇന്ന് കൊടും ഭീകരിയാണ്'; വർഷങ്ങൾക്ക് മുമ്പ് ടേസ്റ്റ് ഓഫ് കേരളയിൽ തനിക്ക് ശേഷം അവതാരകയായെത്തിയ പേളി മാണിയെ കണ്ട സന്തോഷം പങ്കുവെച്ച് രാജ് കലേഷ്

മറുനാടൻ ഡെസ്‌ക്‌

ബിഗ് ബോസിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ പേളി മാണി അവതരണം മാത്രമല്ല അഭിനയവും ആലാപനവുമൊക്കെ തനിക്ക് വഴങ്ങുമെന്നും പേളി തെളിയിച്ചിരുന്നു. ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയവും വിവാഹവും പിന്നീട് വിശേഷങ്ങളുമൊക്കെ പ്രേക്ഷകർക്കും അറിയുന്നതാണ്. വിവാഹത്തിന് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് ഇരുവരും അഭിനയത്തിൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പേളി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പേളിയെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് രാജ് കലേഷ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പേളിയെ കണ്ട സന്തോഷം പങ്കിട്ടത്.

പിന്നാലെ വന്നവൾ മുന്നിൽ വന്നപ്പോൾ, വർഷങ്ങൾക്ക് മുമ്പ് ടേസ്റ്റ് ഓഫ് കേരള എന്ന ഷോയിൽ എനിക്ക് പിന്നാലെ അവതാരകയായി എത്തിയ ആളാണ് പേളി! ഇന്ന് കൊടും ഭീകരിയാണ്. ഹിന്ദിയിലും തമിഴിലും സിനിമകൾ തേടി വന്നിരിക്കുന്നു! ഏറ്റവും ആരാധകരുള്ള മലയാളി അവതാരക. പ്രൗഡ് ഓഫ് യൂ മൈ ഡിയർ എന്ന കുറിപ്പിനൊപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രവും കലേഷ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Stories you may Like

വിവാഹത്തിന് പിന്നാലെയായാണ് അഭിഷേക് ബച്ചൻ നായകനായെത്തുന്ന ചിത്രത്തിലൂടെ പേളി ബോളിവുഡിൽ അരങ്ങേറുന്നത്. അഭിനയത്തിലും താൽപര്യമുണ്ടെന്ന് പേളി മാണി മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ഈ ചുവടുമാറ്റം. സിനിമയുടെ ചിത്രീകരണം രസകരമായിരുന്നുവെന്നും താരങ്ങളും അണിയറപ്രവർത്തകരുമൊക്കെ നല്ല പിന്തുണയാണ് നൽകിയതെന്നും താരം പറഞ്ഞിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴ് ചാനലിലും പേളി മാണി പരിപാടി അവതരിപ്പിക്കുന്നുണ്ട്. തമിഴ് സംസാരിക്കാൻ അറിയാമെങ്കിലും ഒഴുക്കോടെ സംസാരിക്കാനാവുമോയെന്ന തരത്തിലുള്ള ആശങ്ക തന്നെ അലട്ടിയിരുന്നതായി താരം പറയുന്നു. എന്നാൽ ശ്രിനിഷ് ഇക്കാര്യത്തിൽ ശക്തമായ പിന്തുണയാണ് നൽകിയത്. തന്നെ തമിഴ് പഠിപ്പിച്ചത് ശ്രീനിയാണ്. ആ ജോലി അദ്ദേഹം മനോഹരമായി ചെയ്തിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നിറഞ്ഞ കൈയടിയായിരുന്നു ആരാധകർ താരത്തിന് നൽകിയത്.

      View this post on Instagram

പിന്നാലെ വന്നവൾ മുന്നിൽ വന്നപ്പോൾ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP