Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിവിധ ട്രെയിനുകളിലായി യാത്ര ചെയ്തത് 12ഓളം പേർ; യാത്രകൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ റെയിൽവെ; എല്ലാ യാത്രകളും മാറ്റിവച്ച് നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കാൻ ആവശ്യപ്പെട്ടത് ട്വിറ്ററിലൂടെ

വിവിധ ട്രെയിനുകളിലായി യാത്ര ചെയ്തത് 12ഓളം പേർ; യാത്രകൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ റെയിൽവെ; എല്ലാ യാത്രകളും മാറ്റിവച്ച് നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കാൻ ആവശ്യപ്പെട്ടത് ട്വിറ്ററിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാർച്ച് 13-നും 16-നും ഇടയിൽ ട്രെയിനുകളിൽ കൊറോണ ബാധിതർ യാത്ര ചെയ്തിട്ടുണ്ടെന്ന സ്ഥിരീകരണവുമായി റെയിൽവേ. കൊറോണ വൈറസ് ബാധിതരായ 12 പേരെങ്കിലും ട്രെയിനുകളിൽ യാത്ര ചെയ്‌തെന്നാണ് ഔദ്യോഗിക വിശദീകരണം. എല്ലാവരും യാത്രകൾ മാറ്റിവെക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുകൊറോണ കേസുകളുടെ എണ്ണം 258 ആയി ഉയർന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ കണക്ക് വന്നിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 52 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ്19 ബാധിച്ചത്.

'കൊറോണ വൈറസ് ബാധിച്ച യാത്രക്കാർ ട്രെയിനിൽ യാത്ര നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ട്രെയിൻ യാത്രയെ അപകടം നിറഞ്ഞതാക്കുന്നു. നിങ്ങളുടെ സഹയാത്രികന് കൊറോണ വൈറസ് ബാധ ഉണ്ടെങ്കിൽ നിങ്ങൾക്കും രോഗം വരാൻ സാധ്യതയുണ്ട് അതിനാൽ ട്രെയിൻ യാത്ര ഒഴിവാക്കുക. എല്ലാ യാത്രകളും മാറ്റിവച്ച് നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സുരക്ഷിതരായിരിക്കുക. റെയിൽവേ ട്വീറ്റ് ചെയ്യുന്നു. 'ജനത കർഫ്യൂ' രാജ്യം മുഴുവൻ ആചരിക്കുന്ന ഞായറാഴ്ച ട്രെയിനുകളൊന്നും ഓടില്ല. അതേസയമം ഞാറാഴ്ചയ്ക്ക് മുൻപേ പുറപ്പെട്ട ട്രെയിനുകളുടെ യാത്ര റദ്ദാക്കില്ലെന്നും റെയിൽവേ അറിയിച്ചു.

മാർച്ച 13-ന് സമ്പർക്കക്രാന്തി എക്സ്പ്രസിൽ യാത്ര ചെയ്ത എട്ടുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റെയിൽവേ അറിയിച്ചിരുന്നു. നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശിക്കുന്ന മുദ്ര സഹയാത്രികർ ഭർത്താവിന്റെ കൈയിൽ കണ്ടതിനെ തുടർന്ന് ബെംഗളൂരു-ഡൽഹി രാജധാനി ട്രെയിനിൽ നിന്ന് ദമ്പതികളെ ഇറക്കിവിട്ടതായും റെയിൽവേ അറിയിച്ചിരുന്നു. കേരളത്തിലും മാഹിയിലും കാസർകോടും കൊറോണ സ്ഥിരീകരിച്ച വ്യക്തികൾ ട്രെയിനിൽ സഞ്ചരിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് യാത്രകൾ മാറ്റിവെക്കാൻ റെയിൽവേ നിർദ്ദേശം നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP