Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉറങ്ങിയില്ലെങ്കിൽ വാമോനൂസെ വി ടി ബൽറാമെ വാമോസ് അർജന്റീന ; ട്രോളിലൂടെ വി ടി ബലറാമിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ചിരി പടർത്തി കമന്റുകളും

ഉറങ്ങിയില്ലെങ്കിൽ വാമോനൂസെ വി ടി ബൽറാമെ വാമോസ് അർജന്റീന ; ട്രോളിലൂടെ വി ടി ബലറാമിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ; ചിരി പടർത്തി കമന്റുകളും

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: ഖത്തർ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ മെക്‌സികോക്കെതിരെ അർജന്റീന ഗംഭീര തിരിച്ചുവരവ് നടത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. ഇതിഹാസം മെസ്സി അവതരിച്ച മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.

ജയത്തോടെ ടീം നോക്കൗട്ട് സാധ്യതയും സജീവമാക്കി. അടുത്ത മത്സരത്തിൽ പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനക്ക് പ്രീ-ക്വാർട്ടർ ഉറപ്പിക്കാനാകും. സൗദിക്കെതിരായ തോൽവിക്കു പിന്നാലെ ഏറ്റുവാങ്ങിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും മറുപടി നൽകുന്ന തിരക്കിലാണ് ആരാധകർ.

തന്നെ ട്രോളിയ വി.ടി ബൽറാമിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. ആദ്യ മത്സരത്തിൽ സൗദിയോട് തോൽവി വഴങ്ങിയപ്പോൾ ബൽറാം, ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും പരിഹസിച്ചിരുന്നു. ഇരുവരും കളി കാണാൻ പോയതുകൊണ്ടാണ് അർജന്റീന തോറ്റത് എന്നായിരുന്നു ബൽറാമിന്റെ ട്രോൾ.

 

ഗാലറിയിൽനിന്നുള്ള ഷാഫിയുടെയും രാഹുലിന്റെയും ചിത്രത്തോടൊപ്പം 'ങാ...ചുമ്മാതല്ല' എന്ന കാപ്ഷനോടെയായിരുന്നു ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗാലറിയിൽനിന്നുള്ള തന്റെ ഫോട്ടോക്കൊപ്പം 'ഇപ്പോൾ പറയാമോയെന്നറിയില്ല, ഉറങ്ങിയില്ലെങ്കിൽ വാമോനൂസെ, വി.ടി. ബൽറാമെ വാമോസ് അർജന്റീന' എന്നായിരുന്നു ഇതിനുള്ള രാഹുലിന്റെ മറുപടി.

 

മത്സരത്തിലെ 64ാം മിനിറ്റിൽ മെസ്സിയുടെ ഗോളിലൂടെ മുന്നിലെത്തിയ അർജന്റീന, 87ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ എൻസോ ഫെർണാണ്ടസിലൂടെ രണ്ടാമതും വല കുലുക്കുകയായിരുന്നു. രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയത് മെസ്സി. വിരസമായ ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിൽ മത്സരത്തിന്റെ നിയന്ത്രണം അർജന്റീന ഏറ്റെടുക്കുന്നതാണ് കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP