Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങളെ രക്ഷിക്കാൻ ആവുന്ന സഹായമെല്ലാം ചെയ്യും; ഈ പ്രതിസന്ധിയെ നാം ഒത്തുചേർന്ന് മറികടക്കും; വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധിച്ചതോടെ ജീവൻ നിലനിർത്താൻ സഹായം അഭ്യർത്ഥിച്ച മാധ്യമപ്രവർത്തകന്റെ ദുരവസ്ഥ പങ്കുവെച്ച് രാഹുൽ ​ഗാന്ധി

നിങ്ങളെ രക്ഷിക്കാൻ ആവുന്ന സഹായമെല്ലാം ചെയ്യും; ഈ പ്രതിസന്ധിയെ നാം ഒത്തുചേർന്ന് മറികടക്കും; വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധിച്ചതോടെ ജീവൻ നിലനിർത്താൻ സഹായം അഭ്യർത്ഥിച്ച മാധ്യമപ്രവർത്തകന്റെ ദുരവസ്ഥ പങ്കുവെച്ച് രാഹുൽ ​ഗാന്ധി

മറുനാടൻ ഡെസ്‌ക്‌

വീട്ടിലെ എല്ലാവരും കോവിഡ് ബാധിതരാണെന്നും രണ്ട് പേർ ഇതിനകം മരിച്ചെന്നും ജീവൻ നിലനിർത്താൻ സഹായം വേണമെന്നും അഭ്യർത്ഥിക്കുന്ന മാധ്യമ പ്രവർത്തകൻ അജയ് ഝായുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ, അജയ് ഝായുടെ ദുരവസ്ഥ യിൽ ഒപ്പമുണ്ടെന്ന് വ്യക്തമാക്കി രാഹുൽ​ഗാന്ധി രം​ഗത്തെത്തിയിരിക്കുകയാണ്. 'അജയ്‌യെ പോലുള്ള ലക്ഷക്കണക്കിന് സഹോദരീ സഹോദരങ്ങൾക്കായി ഈ വേദന പങ്കുവെയ്ക്കുകയാണ്. നിങ്ങളെ രക്ഷിക്കാൻ ആവുന്ന സഹായമെല്ലാം ചെയ്യും. ഈ പ്രതിസന്ധിയെ നാം ഒത്തുചേർന്ന് മറികടക്കും' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. #SpeakUpDelhi എന്ന ഹാഷ്‌ടാഗോടെ ആണ് രാഹുലിന്റെ ട്വീറ്റ്.

'ഭാര്യയും രണ്ട് മക്കളും അടക്കം വീട്ടിലെ എല്ലാവരും കൊവിഡ് പോസിറ്റീവ് ആണ്. രണ്ട് പേർ ഇതിനകം മരിച്ചു. ഭാര്യാ പിതാവ് രണ്ട് ദിവസം മുൻപ് മരിച്ചു. ഭാര്യാ മാതാവിനെയും ഈ വീട്ടിൽ വച്ച് നഷ്‌ടമായി. മൃതദേഹങ്ങൾ ഏറെ നേരം വീട്ടിൽ കിടന്നു. അത് മാറ്റാൻ ആരും തയ്യാറായില്ല. ഏറെ നേരത്തിന് ശേഷമാണ് ആംബുലൻസ് എത്തിയത്' എന്നാണ് അജയ് ഝാ സെൽഫി വീഡിയോയിലൂടെ അറിയിച്ചത്.

കൊവിഡ് പ്രതിരോധത്തിൽ പാളിച്ചപറ്റി എന്ന് ആരോപിച്ച് ഡൽഹി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട് അജയ് ഝാ. 'എല്ലാ കാര്യങ്ങളും ചെയ്‌തു എന്നാണ് അരവിന്ദ് കെജ്‌രിവാളും സർക്കാരും അവകാശപ്പെടുന്നത്. ഒന്നും ചെയ്‌തില്ല എന്നതാണ് യാഥാർഥ്യം. എല്ലാം ദൈവത്തിന്റെ കൈകളിലാണ്. ഞാനും കുടുംബവും വലിയ പ്രതിസന്ധിയിലാണ്. ഒൻപതും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട് എനിക്ക്. ഭാര്യ ആകെ തകർന്നിരിക്കുന്നു. ധൈര്യമായിരിക്കാൻ ഞാൻ കിടഞ്ഞുപരിശ്രമിക്കുകയാണ്. എനിക്ക് സഹായം വേണം, ചികിത്സ വേണം'...എന്നും വീഡിയോയിൽ അജയ് ഝാ പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP